Image

കാര്‍ത്തിയുടെ നായികയായി നയന്‍ എത്തുന്നു

Published on 18 May, 2013
കാര്‍ത്തിയുടെ നായികയായി നയന്‍ എത്തുന്നു
പ്രഭുദേവയുമായുള്ള ബന്ധത്തെ തുടര്‍ന്ന്‌ വിവാദത്തിലായി സിനിമാരംഗത്തുനിന്നും വിട്ടുനിന്ന ഗ്ലാമര്‍ നായിക നയന്‍താര വീണ്ടും ശക്തമായി തിരിച്ചെത്തുന്നു. നേരത്തെ തമന്നയായിരിക്കും ചിത്രത്തിലെ നായികയെന്ന്‌ കേട്ടിരുന്നു. എന്നാല്‍ തിരക്കുമൂലം തമന്ന പിന്മാറിയതോടെ ചിത്രത്തില്‍ നയന്‍താരയ്‌ക്ക്‌ നറുക്കുവീഴുകയായിരുന്നു.

സൂപ്പര്‍ നടന്‍ കാര്‍ത്തിയുടെ പുതിയ ചിത്രത്തിലെ നായികയായാണ്‌ നയന്‍ എത്തുന്നത്‌. അജിത്തിന്റെ നായികയായി വിഷ്‌ണുവര്‍ദ്ധന്‍ ചിത്രത്തിലാണ്‌ നയന്‍താര ഇപ്പോള്‍ അഭിനയിക്കുന്നത്‌. ആര്യയുടെ നായികയായി രാജാറാണി എന്ന ചിത്രത്തിലും നയന്‍താര അഭിനയിച്ചുവരുന്നുണ്ട്‌. നേരത്തെ തുടര്‍ച്ചയായ വിവാദങ്ങളില്‍പ്പെട്ട്‌ നയന്‍താരയുടെ സിനിമാ കരിയറിന്‌ ചെറിയൊരു ഇടവേളയുണ്ടായിരുന്നു. തമഴകത്തില്‍ മൂന്ന്‌ ചിത്രങ്ങളിലൂടെ വമ്പന്‍ തിരിച്ചുവരവിന്‌ ഒരുങ്ങുകയാണ്‌ ഈ മലയാളി നടി.
കാര്‍ത്തിയുടെ നായികയായി നയന്‍ എത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക