നവാഗതനായ അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് നേരം. നിവിന്‍ പോളി,
നസ്രിയ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. മനോജ് കെ. ജയന്‍, ലാലു അലക്‌സ്,
ഷമ്മി തിലകന്‍, ജോജോ, പുതുമുഖങ്ങളായ സിംഹ, കൃഷ്‌ണശങ്കര്‍, ചുമ്മാ ഫെയിം വിത്സണ്‍
ജോസഫ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മികച്ച നിലയില്‍
പഠിച്ച് ബിരുദം നേടിയ മാത്യു ഇപ്പോള്‍ ജോലിയില്ലാത്ത സോഫ്‌റ്റ് വെയര്‍
എന്‍ജിനീയറാണ്. ജീവിതത്തിന്റെ ബദ്ധപ്പാടിനിടയില്‍ വളരെ പ്രതീക്ഷയോടെ തന്റെ നേരവും
കാത്ത് ഓരോ നിമിഷവും തള്ളിവിടുകയാണ്. പക്ഷേ, കാര്യങ്ങള്‍ മുന്നോട്ടുപോകാന്‍
പണംതന്നെ വേണേ്‌ട? ഒരു ജോലി കിട്ടിയാല്‍ എല്ലാം ശരിയാകുമെന്ന് അറിയാം. അതുവരെ
പെങ്ങളുടെ കല്യാണം നീട്ടിവയ്‌ക്കാന്‍ പറ്റില്ലല്ലോ.
അങ്ങനെ ഒരു പ്രത്യേക
സാഹചര്യത്തില്‍ വിവാഹത്തിന്റെ ആവശ്യത്തിനായി കുറച്ചു പണം പലിശയ്‌ക്ക് എടുക്കുന്നു.
അത് പലിശസഹിതം എങ്ങനെ തിരിച്ചുകൊടുക്കുമെന്നത് മറ്റൊരു പ്രശ്‌നം. സഹായിക്കാന്‍
ആകെയുള്ളത് ജീന ജോണിക്കുട്ടിയാണ്. ഒരുമിച്ചു പഠിച്ചുവളര്‍ന്ന
കളിക്കൂട്ടുകാരിയാണ്. ജോലിയുണ്‌ട്. അത് അറിഞ്ഞുകൊണ്‌ട് സഹായിക്കുകയും ചെയ്യും.
ഈ സഹായത്തിന് എതിരുനില്‍ക്കാന്‍ ഒരാളുണ്‌ട്. ജീനുവിന്റെ അപ്പന്‍ ജോണിക്കുട്ടി.
മാത്യുവായി നിവിന്‍ പോളിയും ജിനുവായി നസ്രിയായും ജോണിക്കുട്ടിയായി ലാലു
അലക്‌സും പ്രത്യക്ഷപ്പെടുന്നു.
ഛായാഗ്രഹണം ആനന്ദ് സി. ചന്ദ്രന്‍. സന്തോഷ്
വര്‍മ്മയുടെ വരികള്‍ക്ക് ഈണം പകരുന്നത് രാജേഷ് മുരുകേശനാണ്. കല- മോഹന
മഹേന്ദ്രന്‍, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍- സുകുമാര്‍ തെക്കേപ്പാട്ട്, സംവിധായകന്‍
തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥാ രചനയും എഡിറ്റിംഗും നിര്‍വഹിച്ചിട്ടുള്ളത്.
ലാല്‍ ജോസിന്റെ നേതൃത്വത്തിലുള്ള എല്‍.ജെ. ഫിലിംസ് മേയ് പത്തിന് നേരം
തിയേറ്ററുകളിലെത്തിക്കുന്നു. -എ.എസ് ദിനേശ്