Image

പ്രവാസികളെ വില്‍ക്കുന്ന പ്രവാസി നേതാക്കള്‍ (ജോണ്‍ ഇളമത)

Published on 18 May, 2013
പ്രവാസികളെ വില്‍ക്കുന്ന പ്രവാസി നേതാക്കള്‍ (ജോണ്‍ ഇളമത)
നാട്ടില്‍ ഒരു അമേരിക്കന്‍ പ്രവാസി പോയി. പ്രവാസിയെ പ്രമുഖ അവതാരക പീഡിപ്പിച്ചു. അല്ലെങ്കില്‍ അവതാരകയെ പീഡിപ്പിച്ചു. ഇതിനു ഉത്തരം പറയേണ്ടത്‌ ഇവിടുത്തെ പ്രവാസി നേതാക്കന്മാരാണ്‌. നാട്ടിലെ നേതാക്കന്മാരേയും കലാ കോലാഹലങ്ങളേയും എഴളുന്നള്ളിച്ചുകൊണ്ടുവരുന്ന വ്യവസായ പ്രമുഖരോടും, സംഘടനാ നേതാക്കളോടും ഒരു ചോദ്യം- നിങ്ങള്‍ ഇത്‌ ആര്‍ക്കുവേണ്ടി ചെയ്യുന്നു? സ്വന്തം സുഖത്തിനോ അതോ അമേരിക്കന്‍ പ്രവാസി മലയാളികളെ സുഖിപ്പിക്കാനോ?

മര്യാദയില്ലാത്ത, സംസ്‌കാരമില്ലാത്തവരെ നാട്ടില്‍ നിന്നു കൊണ്ടുവന്ന്‌ അവരും നിങ്ങളും സാധാരണക്കാരുടെ കീശ കാലിയാക്കുന്നത്‌ ജനാധിപത്യമാണോ? ഒന്നോര്‍ക്കുക- മലയാള ഭാഷയേയും സംസ്‌കാരത്തേയും വില്‍ക്കുന്ന നിങ്ങളാണ്‌ ഇതിനു സമാധാനം പറയേണ്ടത്‌. അല്ലാതെ കേരളത്തിലെ മുഖ്യമന്ത്രിയോ അല്ലെങ്കില്‍ മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ അല്ല.

അമേരിക്കന്‍ പ്രവാസി മലയാളികള്‍ കഴുതകളാണെന്ന ധാരണ വേണ്ട. മലയാള സമൂഹത്തെ വില്‍ക്കുന്ന അമേരിക്കന്‍ മലയാളി ഫ്യൂഡലുകളെ നിലയ്‌ക്കുനിര്‍ത്താന്‍ കഴിയുമെന്ന്‌ നിങ്ങള്‍ക്കു കാണിച്ചുതരാന്‍ സമയമടുത്തിരിക്കുന്നു. അങ്ങനെ ഒരു സ്ഥിതിവിശേഷമുണ്ടാക്കാതെ നിങ്ങള്‍ക്ക്‌ നിങ്ങളുടെ വഴി എന്നതായിരിക്കും കരണീയം. ദയവായി നാട്ടില്‍ നിന്ന്‌ നിങ്ങള്‍ വരുത്തുന്ന കലാകാരന്മാരേയും സാമൂഹ്യ നേതാക്കളേയും നിങ്ങള്‍ അറിയിക്കുക, നാട്ടില്‍ അവര്‍ക്കുള്ള ആരാധനയും സ്ഥാനമാനങ്ങളും നിലനിര്‍ത്തണമെങ്കില്‍ സംസ്‌കാരമുള്ള സമൂഹത്തിലെ മനുഷ്യരായി പെരുമാറാന്‍ പഠിച്ചിട്ട്‌ മാത്രം വരിക എന്ന്‌!

മറ്റൊന്ന്‌- സാധാരണക്കാരെ കൊള്ളയടിക്കാതെ ന്യായമായ നിരക്കില്‍, നിങ്ങളും അവരും ധാരണയിലെത്തി അവരെ ക്ഷണിക്കുക! ചാരിറ്റിക്കുവേണ്ടി നിങ്ങള്‍ നടത്തുന്നതെങ്കില്‍ പരസ്യമായി ആ വിവരം പൊതുജനങ്ങളെ ധരിപ്പിച്ച്‌ കൂടുതല്‍ തുക വസൂലാക്കുന്നത്‌ യുക്തവും ന്യായവും തന്നെ.

ഇതിനൊന്നും തയാറില്ലാത്ത മൂരാച്ചികളെ ഒന്നറിയിക്കട്ടെ! നടന്നതൊക്കെ നടന്നു. ഇനി നടക്കാന്‍ പ്രയാസം. വിട്ടുവീഴ്‌ചയ്‌ക്കു തയാറില്ലെങ്കില്‍ ഇനി നിങ്ങള്‍ സംഘടിപ്പിക്കുന്ന കലാപരിപാടികളുടെ ഉത്തരവാദിത്വം നിങ്ങളുടെ തലയില്‍ തന്നെ. നിങ്ങള്‍ ആയിരങ്ങള്‍ മുടക്കി ഇവിടെ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ കാണാന്‍ ആളില്ലെങ്കില്‍ നിങ്ങള്‍ എന്തു ചെയ്യും? നീര്‍ക്കോലി വിചാരിച്ചാലും അത്താഴം മുടക്കാമെന്ന പ്രമാണം തല്‍ക്കാലം മറക്കേണ്ട.

അതുകൊണ്ട്‌ ആദ്യമായി രഞ്‌ജിനി ഹരിദാസ്‌ എന്ന അ
താരക അമേരിക്കന്‍ മലയാളികളോട്‌ പരസ്യമായി മാപ്പു പറയട്ടെ. അതു കഴിഞ്ഞ്‌ വ്യവസായ പ്രമുഖരേ നിങ്ങള്‍ ആലോചിച്ചാല്‍ മതി ആരെയൊക്കെ ഇവിടെ കൊണ്ടുവരണമെന്ന്‌. ഒന്നോര്‍ക്കൂ- ഇതു കേരളമല്ല. നട്ടെല്ലുള്ള അമേരിക്കന്‍ മലയാളികളുടെ നാടാണ്‌. ഇവിടെ എല്ലാ അമേരിക്കന്‍ ജനതയും ക്യൂ പാലിക്കുന്നു. അത്‌ നിയമം! പ്രസിഡന്റ്‌ ഉള്‍പ്പടെ! അവരാരും ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്താറില്ല.

അതുകൊണ്ട്‌ കേരളത്തിലെ രാഷ്‌ട്രീയം അമേരിക്കന്‍ പ്രവാസി മലയാളികളുടെ ഇടയില്‍ നടക്കമുടിയാത്‌!
പ്രവാസികളെ വില്‍ക്കുന്ന പ്രവാസി നേതാക്കള്‍ (ജോണ്‍ ഇളമത)
Join WhatsApp News
Permal Pillai 2013-05-18 10:39:22
എന്തരപ്പി നീങ്കൾ സോൽറെ? ഇതങ്കെ നെടുംബാസ്സേരിൽ നടന്തത്. അന്ത ചാനൽ പൊണ്ണ് ഇവനെ കടത്തി വെട്ടി വിട്ടേ... അതു താൻ കാര്യം. അതുക്കു ഇങ്കെ ഇവരെന്തു സെയ്ത് വിട്ടേൻ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക