Image

ബിനോയിക്ക്‌ ഐക്യദാര്‍ഢ്യവുമായി ബ്രിട്ടണ്‍ മലയാളികളും

Published on 18 May, 2013
ബിനോയിക്ക്‌ ഐക്യദാര്‍ഢ്യവുമായി ബ്രിട്ടണ്‍ മലയാളികളും
നെടുമ്പാശേരി: ടിവി ആങ്കര്‍ രഞ്‌ജിനി ഹരിദാസ്‌ അപമാനിച്ച സംഭവത്തില്‍ അമേരിക്കന്‍ മലയാളി ബിനോയിക്ക്‌ ഐക്യദാര്‍ഢ്യവുമായി ബ്രിട്ടണ്‍ മലയാളികളും. രഞ്‌ജിനി ഹരിദാസിനെതിരെ മുഖ്യമന്ത്രിക്ക്‌ നല്‍കാന്‍ ബ്രിട്ടനിലെ മലയാളികള്‍ ഒപ്പുശേഖരിക്കുന്നു. രഞ്‌ജിനിക്കെതിരെ ഫേസ്‌ബുക്ക്‌ ഉള്‍പ്പെടെയുള്ള സോഷ്യല്‍നെറ്റ്വര്‍ക്കിങ്‌ സൈറ്റുകളില്‍ വന്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ്‌ ഒപ്പുശേഖരണം.

ഒപ്പു ശേഖരണവുമായി ബന്ധപ്പെട്ട്‌ ബ്രിട്ടനിലെ പ്രാദേശിക മലയാള മാധ്യമങ്ങളില്‍ വന്‍ പ്രചാരണമാണ്‌ നടക്കുന്നത്‌. രഞ്‌ജനിയുടെ സമീപനത്തിനെതിരെ പ്രതികരിച്ച ബിനോയിയുടെ മേല്‍ പൊലീസ്‌ കേസ്‌ എടുത്തത്‌ പ്രവാസികളെ അപമാനിച്ചതിനു തുല്യമാണെന്നാണ്‌ ബ്രിട്ടനിലെ മലയാളികള്‍ക്കിടയിലെ അഭിപ്രായം. സെലിബ്രിറ്റി എന്ന പരിഗണ നല്‍കാതെ രഞ്‌ജിനിക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്‌.

ന്യൂയോര്‍ക്കില്‍ നിര്‍മാണ കമ്പനി നടത്തുന്ന ബിനോയിക്കും ഭാര്യക്കും വെള്ളിയാഴ്‌ച രാവിലെ നാട്ടിലെത്തിയപ്പോഴാണ്‌ നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ച്‌ കയ്‌പേറിയ അനുഭവമുണ്ടായത്‌. ന്യൂയോര്‍ക്ക്‌ മലയാളികള്‍ക്കിടയില്‍ ഏറെ സജീവമായ ബിനോയ്‌ ന്യൂയോര്‍ക്ക്‌ കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ജോയിന്റ്‌ ട്രഷറര്‍ കൂടിയാണ്‌.
Join WhatsApp News
usa 2013-05-20 20:30:20
Not understand Fokana and Fomma not reacting about this issues...why???
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക