Image

രജിസ്റ്റേഡ് നേഴ്‌സുമാര്‍ക്ക്‌ ബി.എസ്.എന്‍: യൂണിവേഴ്‌സിറ്റിയുമായി ഫോമയുടെ കരാര്‍

Published on 20 May, 2013
രജിസ്റ്റേഡ് നേഴ്‌സുമാര്‍ക്ക്‌  ബി.എസ്.എന്‍: യൂണിവേഴ്‌സിറ്റിയുമായി ഫോമയുടെ കരാര്‍
ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ നിന്ന് നേഴ്‌സിംഗ് ഡിപ്ലോമ എടുത്ത രജിസ്‌ട്രേഡ് നേഴ്‌സുമാര്‍ക്ക് നേഴ്‌സിംഗ് ബിരുദം (ബി.എസ്.എന്‍) നേടാനുള്ള കോഴ്‌സ് സംബന്ധിച്ച് ഫോമാ ഗ്രാന്റ് കാനിയന്‍ യൂണിവേഴ്‌സിറ്റിയുമായി സഹകരണ കരാര്‍ ഉണ്ടാക്കി. ഇതനുസരിച്ച് ഓണ്‍ലൈനിലൂടെ കോഴ്‌സിനു ചേരുന്നവര്‍ക്ക് 15 ശതമാനം ഫീസില്‍ ഇളവ് ലഭിക്കും. ഇപ്പോള്‍ ഈ കോഴ്‌സില്‍ ചേര്‍ന്നിട്ടുള്ളവര്‍ക്കും ഫോമ വഴി രജിസ്റ്റര്‍ ചെയ്താല്‍ ഈ ഫീസിളവ് ലഭിക്കുമെന്ന് ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യുവും, സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസും പത്രസമ്മേളനത്തില്‍ പറഞ്ഞു.

2016 മുതല്‍ അമേരിക്കയില്‍ നേഴ്‌സിംഗ് പ്രാക്ടീസിനു കുറഞ്ഞ യോഗ്യത ബി.എസ്.എന്‍ ആക്കാന്‍ നീക്കം നടക്കുന്ന പശ്ചാത്തലത്തിലാണ് ഫോമ ഇക്കാര്യത്തില്‍ ഇടപെട്ടതെന്ന് ജോര്‍ജ് മാത്യു പറഞ്ഞു. അക്രഡിറ്റഡ് യൂണിവേഴ്‌സിറ്റിയാണ് അരിസോണ കേന്ദ്രമായ ഗ്രാന്റ് കാനിയന്‍ യൂണിവേഴ്‌സിറ്റി. ഇന്ത്യയില്‍ നിന്നു പഠിച്ചുവരുന്നവര്‍ക്ക് 86 ക്രെഡിറ്റ് ലഭിക്കും. ബാക്കി 34 ക്രെഡിറ്റ് ഓണ്‍ലൈന്‍ ആയി എടുത്താന്‍ മതി. ഫീസ് നിരക്ക് താരതമ്യേന കുറവാണ്. 1949-ല്‍ ആരംഭിച്ച യൂണിവേഴ്‌സിറ്റിയില്‍ വിവിധ വിഷയങ്ങള്‍ സംബന്ധിച്ച കോഴ്‌സുകളുണ്ട്. അവിടെ പഠിക്കാന്‍ താത്പര്യമുള്ള വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് "ഐ-20' നല്‍കാനും അവര്‍ തയാറാണ്. ഐ-20 വിദ്യാഭ്യാസ വിസ കിട്ടാനുള്ള ആദ്യ കടമ്പയാണ്.

മലയാളിയായ മിസിസ്സ് ബാബു തെക്കേക്കരയുടെ നേതൃത്വത്തിലാണ് ബി.എസ്.എന്‍ കോഴ്‌സ്. അങ്ങനെയാണ് ഫോമ യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെടുന്നത്.

ഫൊക്കാനാ മുന്‍ പ്രസിഡന്റ് കെ.ജി. മന്മഥന്‍ നായരുടെ നേതൃത്വത്തില്‍ ലൂസിയാന കേന്ദ്രമായ സൗത്ത് വെസ്റ്റ് കിംഗ്സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയും ഇതേ പ്രോഗ്രാം നടത്തുന്നുണ്ടെന്നും അവരുമായി സഹകരിക്കാന്‍ താത്പര്യമുണ്ടോ എന്ന ചോദ്യത്തിന് സഹകരണത്തിന് ഒരു വിരോധവുമില്ലെന്ന് ജോര്‍ജ് മാത്യു പറഞ്ഞു.

രജിസ്റ്റേഡ് നേഴ്‌സുമാര്‍ക്ക്‌  ബി.എസ്.എന്‍: യൂണിവേഴ്‌സിറ്റിയുമായി ഫോമയുടെ കരാര്‍
Join WhatsApp News
Nirvani Mallu 2013-05-21 10:52:51
ഇതെല്ലാം തട്ടിപ്പ് പണികളായി അവസാനിക്കുന്നതാണ് ഇതുവരെ കണ്ടുപോന്നിട്ടുള്ളത്. കഴിഞ്ഞവർഷം ഒന്നുരണ്ടു ഉപരിപഠന 'യൂണിവേർസിറ്റി'കൾ സർക്കാർ പൂട്ടിച്ചു. ഭൂരിഭാഗവും ഇന്ത്യാക്കാർ ആയിരുന്നു വിദ്യാർത്ഥികളും. ഇന്ത്യാക്കാരുടെ പണമടിക്കാൻ ഇന്ത്യാക്കാരെ കൂട്ടുപിടിച്ചു പലരും പല തട്ടിപ്പുകൾ നടത്തുന്നുണ്ട്. അതിലൊന്നായി ഇതും അവസാനിക്കരുത് എന്നു പറയട്ടെ.

ഇവിടെ വന്നു കഴിഞ്ഞ ഡിപ്ലോമാക്കാർക്ക് അപ്ഗ്രേഡു ചെയ്യാൻ അനവധി മാർഗങ്ങൾ ഇവിടെത്തന്നെ നല്കുന്നുണ്ട്. സാവകാശം നഴ്സിംഗിലോ, അഡ്മിനിസ്ട്രെഷനിലൊ ഡിഗ്രി നേടാം. എൽ. പി. എൻ ആയി തുടരാം, പഠിക്കാൻ പ്രയാസമുള്ളവർക്ക് - തുടങ്ങിയവ ഉദാഹരണങ്ങൾ. ഫീസിളവും ടാക്സിളവും ഒക്കെ ജോലിയുള്ളവർക്ക് കിട്ടുകയും ചെയ്യും.

കേരളത്തിലും, ഇന്ത്യയിൽ പൊതുവായും, നഴ്സിംഗിൽ ഡിഗ്രി പ്രോഗ്രാമുകൾ ധാരാളം ഉണ്ട്. അവർക്ക് അവിടെ വിസാ പരീക്ഷകൾ എഴുതാൻ സൗകര്യങ്ങളുമുണ്ട്. ഡിപ്ലോമാക്കാരെ കൊണ്ടുവരാൻ യൂണിവേർസിറ്റി  സഹായിക്കും എന്ന സൂചന ഇവിടെ വന്നു പഠിച്ചു ജോലി വാങ്ങാം എന്നുള്ള സൂചനയണ്. നാട്ടിലുള്ളവർക്ക് ആശ കൊടുക്കുകയാണ്. ആ രീതിയിൽ വരാൻ ശ്രമിക്കുന്നവരാണ് കബളിപ്പിക്കപ്പെടുക. ഇപ്പറയുന്ന ഫീസ് റേറ്റുകൾ അവർക്ക് ലഭിക്കില്ല വിസ കിട്ടിയാൽത്തന്നെ. വിസയും, പുതിയ സാഹചര്യത്തിൽ, എളുപ്പമല്ല. പഠനവും അത്ര എളുപ്പവുമായിരിക്കില്ല, അക്രഡീഷൻ പ്രോഗ്രാമെങ്കിൽ. ജോലി ചെയ്യാൻ അനുവാദവും കിട്ടില്ല. ആ സാഹചര്യങ്ങളെ അതിജീവിക്കാൻ സ്വന്തക്കാർ ഇവിടെ ഉന്ടായാലും പിന്നെ എയിട്, അസ്സിസ്റ്റന്റു, ടെക്ക്, വീട്ടുപണി, ബേബി സിറ്റിംഗ്, ക്ലീനിങ്ങ് തുടങ്ങി മറ്റു ജീവിക്കാനുള്ള മാർഗങ്ങളിലേക്ക് തിരിയണം. ഇവിടെ ജനിച്ചു വളർന്നു, പഠിച്ചു പാസ്സായ നേഴ്സ് കുട്ടികൾ
ഇപ്പോൾ ജോലിക്ക് കാത്തിരിക്കുന്നു. പണ്ടത്തെപോലെ വന്നാലുടാൻ ജോലിയും വലിയ ശമ്പളവും ഇപ്പോളില്ലാ.

നേഴ്സിനെ കളിപ്പിച്ചു - വിസാ വാങ്ങിക്കൊടുക്കുന്ന ഏജന്ടന്മാരും പ്രസ്ഥാനങ്ങളും അമ്പതു കൊല്ലം മുൻപ് മുതലെ ദൽഹി കേന്ദ്രമായി പ്രവർത്തിച്ചു പോന്നിട്ടുണ്ട്. ഒരുപാടെണ്ണത്തിനെ അങ്ങനെ വെള്ളത്തിലാക്കിയിട്ടുമുണ്ട്. അക്കാര്യങ്ങൾ അറിവുള്ളതുകൊണ്ടു ഈ കുറിപ്പെഴുതി.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക