Image

ക്വീന്‍സ് സെന്റ് ഗ്രിഗോറിയോസില്‍ ഫാ. വര്‍ഗീസ് വര്‍ഗീസ് നയിക്കുന്ന സുവിശേഷ മഹായോഗം

Published on 26 September, 2011
ക്വീന്‍സ് സെന്റ് ഗ്രിഗോറിയോസില്‍ ഫാ. വര്‍ഗീസ് വര്‍ഗീസ് നയിക്കുന്ന സുവിശേഷ മഹായോഗം
ന്യൂയോര്‍ക്ക്: ക്വീന്‍സ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ ഒക്‌ടോബര്‍ ഒന്ന് ശനി, രണ്ട് ഞായര്‍ ദിവസങ്ങളില്‍ ഫാ. വര്‍ഗീസ് വര്‍ഗീസ് നയിക്കുന്ന സുവിശേഷ യോഗത്തിലേക്ക് ഏവരെയും ദൈവനാമത്തില്‍ ക്ഷണിക്കുന്നു.

ശനിയാഴ്ച വൈകിട്ട് അഞ്ചിന് വിശുദ്ധ കുമ്പസാരവും 5.30ന് സന്ധ്യാ നമസ്‌കാരവും തുടര്‍ന്ന് ഗാനശുശ്രൂഷയും സുവിശേഷ പ്രസംഗവും നടക്കും. ഞായറാഴ്ച രാവിലെ ഒന്‍പതിന് പ്രഭാത നമസ്‌കാരവും 9.30ന് ഫാ. വര്‍ഗീസ് വര്‍ഗീസിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് സുവിശേഷ പ്രസംഗവും ഉണ്ടായിരിക്കും.
ഭക്തജനങ്ങള്‍ പ്രാര്‍ത്ഥനാ നിരതരായി സുവിശേഷ മഹായോഗത്തില്‍ സംബന്ധിച്ച് അനുഗ്രഹീതരാകാന്‍ കര്‍തൃനാമത്തില്‍ അപേക്ഷിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഇടവക വികാരി റവ. യേശുദാസന്‍ പാപ്പന്‍ കോറെപ്പിസ്‌കോപ്പ : 718 934 1636
ചെറിയാന്‍ പെരുമാ
ള്‍ ‍: 516 439 9087
കോശി ചെറിയാന്‍ ( ട്രഷറ
ര്‍ ): 917 921 1419

പബ്ലിസിറ്റി കോ - ഓര്‍ഡിനേറ്റര്‍ ബെന്നി വര്‍ഗീസ് അറിയിച്ചതാണിത്.
ക്വീന്‍സ് സെന്റ് ഗ്രിഗോറിയോസില്‍ ഫാ. വര്‍ഗീസ് വര്‍ഗീസ് നയിക്കുന്ന സുവിശേഷ മഹായോഗം ക്വീന്‍സ് സെന്റ് ഗ്രിഗോറിയോസില്‍ ഫാ. വര്‍ഗീസ് വര്‍ഗീസ് നയിക്കുന്ന സുവിശേഷ മഹായോഗം ക്വീന്‍സ് സെന്റ് ഗ്രിഗോറിയോസില്‍ ഫാ. വര്‍ഗീസ് വര്‍ഗീസ് നയിക്കുന്ന സുവിശേഷ മഹായോഗം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക