Image

ശ്രീശാന്തിന്റെ ജീവിതം സിനിമയാകുന്നു

Published on 21 May, 2013
ശ്രീശാന്തിന്റെ ജീവിതം സിനിമയാകുന്നു
വാതുവെയ്‌പ്‌ കേസില്‍ അറസ്റ്റിലായ മലയാളി ക്രിക്കറ്റ്‌ താരം ശ്രീശാന്തിന്റെ ജീവിതം സിനിമയാകുന്നു. പ്രമുഖ സംവിധായകന്‍ ഷാജി കൈലാസാണ്‌ ചിത്രം ബിഗ്‌ സ്‌ക്രീനിലെത്തിക്കുക. സിനിമയുടെ പേര്‌ `ക്രിക്കറ്റ്‌'. ചിത്രത്തിന്റെ തിരക്കഥ എ.കെ.സാജന്റേതാണ്‌. പ്രാഥമികഘട്ട ചര്‍ച്ചകള്‍ക്കുശേഷം തിരക്കഥാരചന പുരോഗമിക്കുകയാണ്‌.

ശ്രീശാന്തിന്റെ യഥാര്‍ത്ഥ ജീവിതകഥയില്‍ നിന്ന്‌ പ്രചോദനം ഉള്‍ക്കൊണ്ട്‌ മലയാളിയായ ഒരു സാങ്കല്‍പിക ക്രിക്കറ്റ്‌ താരത്തിന്റെ കയറ്റിറക്കങ്ങളാണ്‌ സിനിമയില്‍ പ്രമേയമാകുന്നതെന്ന്‌ ഷാജി കൈലാസ്‌ പറഞ്ഞു.

ശ്രീശാന്തിനെപ്പോലെ കേരളത്തിലെ ഒരു സാധാരണ സ്‌കൂളില്‍ പഠിച്ച്‌ സ്വന്തം കഴിവും കഠിനാദ്ധ്വാനവും കൊണ്ട്‌ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഉയരങ്ങളിലെത്തിയ യുവാവിന്റെ കഥയാണ്‌ ഈ ചിത്രം പറയുന്നത്‌. പണവും പ്രശസ്‌തിയും കൈവന്നതോടെ സഞ്ചരിക്കാന്‍ പാടില്ലാത്ത വഴികളിലൂടെ അയാള്‍ യാത്ര ചെയ്യുന്നതും ഒടുവില്‍ എല്ലാം നഷ്ടപ്പെട്ടവനാവുകയും ചെയ്യുന്നതാണ്‌ കഥ. ചിത്രത്തിലെ താരങ്ങളെ തീരുമാനിച്ചിട്ടില്ല.
ശ്രീശാന്തിന്റെ ജീവിതം സിനിമയാകുന്നുശ്രീശാന്തിന്റെ ജീവിതം സിനിമയാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക