Image

യുഎന്‍ പബ്ലിക് സര്‍വീസ് അവാര്‍ഡ് (2013) മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിക്ക്

Published on 22 May, 2013
യുഎന്‍ പബ്ലിക് സര്‍വീസ് അവാര്‍ഡ് (2013) മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിക്ക്
ഐക്യരാഷ്ട്രസംഘടന ആഗോളതലത്തില്‍ പബ്ലിക് സര്‍വസിനു നല്കുന്ന ഉന്നതമായ അവാര്‍ഡ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും അദ്ദേഹം നടത്തിയ ജനസമ്പര്‍ക്ക പരിപാടിക്കും ലഭിച്ചു.

ലോകരാജ്യങ്ങളെ അഞ്ചു മേഖലകളായി തിരിച്ചാണ് യുഎന്‍ അവാര്‍ഡ് നല്കുന്നത്. ഇന്ത്യ ഉള്‍പ്പെടുന്ന ഏഷ്യപസഫിക് മേഖലയില്‍ നിന്നാണ് മുഖ്യമന്ത്രിയുടെ ഉമ്മന്‍ ചാണ്ടി ഒന്നാം സ്ഥാനത്തെത്തിയത്. ദക്ഷിണ കൊറിയ രണ്ടാം സ്ഥാനത്തെത്തി.

മേഖലകള്‍

യൂറോപ്പ് & നോര്‍ത്ത് അമേരിക്കയില്‍ നിന്ന് ഇറ്റലിയും സ്ലോവെനിയയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.

മിഡില്‍ ഈസ്റ്റില്‍ നിന്ന് ഒമാനും ജോര്‍ജിയയ്ക്കുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍.
ആഫ്രിക്കയില്‍ നിന്ന് മൊറോക്കയ്ക്ക് ഒന്നാം സ്ഥാനം.
ലാറ്റിനമേരിക്ക & കരീബിയയില്‍ നിന്ന് ആരുമില്ല.

സാധാരണഗതിയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഏതെങ്കിലും വകുപ്പോ, സേവനമോ അവാര്‍ഡ് നേടുമ്പോള്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും അദ്ദേഹം നേതൃത്വം നല്കിയ ജനസമ്പര്‍ക്ക പരിപാടിക്കുമാണ് അവാര്‍ഡ് എന്നതാണ് ഇത്തവണത്തെ പ്രത്യേകത.

യുഎന്‍ പബ്ലിക് സര്‍വീസ് അവാര്‍ഡ്

2003 മുതല്‍ ഐക്യരാഷ്ട്രസഭ ഡച ജൗയഹശര ടലൃ്ശരല അംമൃറ കൊടുക്കുന്നു. എല്ലാ വര്‍ഷവും ജൂണ്‍ 23 ന് ജൗയഹശര ടലൃ്ശരല ഉമ്യ ആയി ആചരിക്കുന്നു. 2003ല്‍ യുഎന്‍ ജനറല്‍ അസംബ്ലി പാസാക്കിയ 57/277 പ്രമേയത്തിലൂടെയാണ് അവാര്‍ഡ് നിലവില്‍ വന്നത്. അന്നു മുതല്‍ അഞ്ചു മേഖലകളായി തിരിച്ചാണ് അവാര്‍ഡ്.

മുന്‍വര്‍ഷം

2012-ല്‍ സൗത്ത് കൊറിയയിലെ രണ്ടു പദ്ധതികള്‍ ഒന്നും രണ്ടും സമ്മാനാര്‍ഹമായി. 2011-ല്‍ സൗത്ത് കൊറിയയും സിങ്കപ്പൂരും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ഈ വര്‍ഷം സൗത്ത് കൊറിയയെ പിന്തള്ളി ഇന്ത്യ ഒന്നാം സ്ഥാനത്ത് (ജനസമ്പര്‍ക്കപരിപാടി)

ഏഷ്യാ പസഫിക്
ഏഷ്യ പസഫിക്കില്‍ 50 രാജ്യങ്ങളാണുള്ളത്. പസഫിക്കില്‍ ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയ പ്രമുഖ രാജ്യങ്ങളെയും ഏഷ്യയില്‍ ചൈന, ജപ്പാന്‍, സിംഗപ്പൂര്‍, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളെയും പിന്തള്ളിയാണ് കേരളം അഭിമാനകരമായ നേട്ടം കൈവരിച്ചത്.

അവാര്‍ഡ് പ്രക്രിയ

ത്രിതലപരിശോധനക്കും വിലയിരുത്തലിനും ശേഷമാണ് അവാര്‍ഡ് പ്രഖ്യാപിക്കുന്നത്. ജനുവരിയില്‍ തുടങ്ങി മെയ് മാസത്തില്‍ അവസാനിക്കുന്ന നീണ്ട പ്രക്രിയയിലൂടെയാണ് വിജയിയെ കണ്ടെത്തുന്നത്. ഷോര്‍ട്ട് ലിസ്റ്റ് പരിശോധിക്കുന്നത്
United Nations Committee of Experts in Public -ന്റെ ഏഴംഗ സബ് കമ്മറ്റി ആണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധരാണ് ഇവര്‍. നിര്‍ദിഷ്ട നിലവാരം പുലര്‍ത്തുന്നില്ലെങ്കില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കാറില്ല.

അവാര്‍ഡ് ദാനം

ഈ വര്‍ഷത്തെ യുഎന്‍ പബ്ലിക് സര്‍വീസ് ദിനാചരണം ജൂണ്‍ 24 മുതല്‍ 27 വരെ തീയതികളില്‍ ബഹറിനില്‍വച്ചാണ് നടത്തുന്നത്. യുഎന്‍ സെക്രട്ടറി ജനറല്‍ ബാങ്ക്വീ മൂണ്‍ 27 ന് അവാര്‍ഡുകള്‍ സമ്മാനിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചടങ്ങില്‍ പങ്കെടുക്കുന്നതാണ്.

ജനസമ്പര്‍ക്ക പരിപാടി

ലോകത്തിലെ ഒരു രാഷ്ട്രീയ നേതാവും നടത്താത്ത പരിപാടി. തികഞ്ഞ ജനാധിപത്യ പരീക്ഷണം. സംസ്ഥാനത്തെ എല്ലാ ജനങ്ങളിലേക്കും ഇറങ്ങിചെന്ന പരിപാടി. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഇടനിലക്കാരില്ലാതെ ഭരണാധികാരിക്ക് അറിയാനുള്ള അവസരം. ചില ജില്ലകളില്‍ 19.50 മണിക്കൂര്‍ വരെ നീണ്ടു നിന്ന പരാതി പരിഹാര ക്രിയ. 5.5 ലക്ഷം പരാതികള്‍. 3 ലക്ഷത്തോളം പരിഹാരങ്ങള്‍. 22.68 കോടിയുടെ ധനസഹായം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിലയിരുത്താന്‍ സംവിധാനം. ജില്ലകളില്‍ തുടര്‍ അവലോകന നടപടികള്‍.

EVALUATION CRITERIA

1.    Promotes Transparency

Creates mechanisms to increase the public’s ability to seek and receive information in a timely manner, observe, monitor and analyze government decision-making and processes.

2.    Promotes Accountability

Utilizes documentation in various forms which can serve as evidence of a government’s conformity to legal, procedural and fiscal requirements, and improves processing of complaints and handling of grievances.

3.    Promotes Responsiveness

    Promotes initiatives to raise public awareness of corruption and government action to prevent and combat it; encourages public opinion’s monitoring and filtering of government decisions and the views of concerned sectors of the community; demonstrates openness through consultative mechanisms with the public.

4.    Promotes Integrity and Measures to Prevent Abuse or Misuse of Public Power

    Promotes and effectively implements regulation models for the public sector, including provisions addressing conflict of interest, and professional codes of conduct; enforces disciplinary or other measures against public officials who do not comply with such regulation models, and periodically publishes this information.

5.    Promotes Innovative Management of Public Finances

    Promotes and implements clear and consistent regulations and procedures for budget preparation and adoption, as well as effective scrutiny and monitoring of public revenues and spending to prevent corruption, including through e-procurement and other means.

6.    Transforms Administration

    Undertakes transformation within a large framework rather than incremental improvements. Innovative methods, tools and techniques, in the context of a given country or region, are applied to promote regulatory simplification, change of organizational culture to promote ethics and integrity, as well as administrative reforms aimed at reducing bureaucratic steps and hurdles required to obtain a service, and increased use of automated systems through the application of ICTs.

7.    Introduces a New Concept

    Introduces a unique idea, distinctively new approach to problem solution, or unique policy or implementation design, in the context of a given country or region, for preventing and combating corruption in the public service.
    AWARD AIMS AT
_ Discover innovations in governance;
_ Reward excellence in the public sector;
_ Motivate public servants to further promote innovation;
_ Enhance professionalism in the public service;
_ Raise the image of public service;
_ Enhance trust in government; and
_ Collect and disseminate successful practices for possible replication.

For further information
visit-  www.unpan.org/2013unpsa

UN PUBLIC SERICE AWARD (2013) for OOMMEN CHANDY
& MASS CONTACT PROGRAMME


Chief Minister Oommen Chandy has won the most prestigious international recognition of excellence in public service, the United Nations Public Service Awards for the Mass Contact Programme that he carried out. 
UN gives this award by dividing countries into five zones. CM has bagged the first prize from the Asia Pacific region, while South Korea came second.

Regions
Italy and Slovania won the first and second prize respectively from Europe and North America.
From Middle East the first and second prize goes to Oman and Georgia respectively.
Morocco won the first prize form Africa, while no country has won the prize from Latin America and Caribbean.
The award is usually won by a department or service rendered by different countries.  The specialty of this year’s award is that it is given for Oommen Chandy and for the Mass Contact Programme that he carried out.

UN Public Service Award

Since 2003, UN has been giving the Public Service Award. Every year June 23 is being celebrated as Public Service Day. The award came into being through a resolution 57/277 that the United Nations General Assembly passed. From then the award is given every year by dividing countries into five zones.

Previous year
In 2012, two projects from South Korea won the first and second prize respectively. In 2011 South Korea and Singapore won the awards respectively. This year India came first, overcoming South Korea through the Mass Contact Programme of Oommen Chandy.

Award process

Award is announced after a three tire scrutiny and detailed examination. The winner is announced aftera laborious process spanning starting in the month of January extending till May. The seven Member expert sub-committee of United Nations Committee of Experts in Public Administration examines the short list. The award is not announced if the required standard is not attained.

Award distribution

This year’s UN Public Service observance day is carried out from June 24 to 27 at Baharin.
UN Secretary General Ban Ki-Moon will distribute the awards on 27th. Oommen Chandy will attend the function.

Mass contact Programme
This is one such programme that no other political leader has conducted. It was totally a democratic experiment.  The highlight of this programme was that the problems of the people could be directly communicated to CM without any intermediaries. In some district the programme lasted up to 19.50hours. A total of 5.5 lakh petitions were received. Around 3 lakh petitions were resolved. Financial assistance of 22.68 crores was distributed. System to carry out evaluation at CM’s office.   Review meetings conducted in all districts.

Join WhatsApp News
SuniMathew 2013-05-23 04:46:56
Hi our Chief minister Mr. Oommen Chandy , Congratulations on your great achievement  and  your unique style of leadership .God Bless you......
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക