Image

എ.കെ. ബാലന്‍ ഇടത് സ്പീക്കര്‍ സ്ഥാനാര്‍ത്ഥി

Published on 27 May, 2011
എ.കെ. ബാലന്‍ ഇടത് സ്പീക്കര്‍ സ്ഥാനാര്‍ത്ഥി
തിരുവനന്തപുരം: ഇടതുമുന്നണിയുടെ നിയമസഭാ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി എ.കെ. ബാലനെ മത്സരിപ്പിക്കാന്‍ തീരുമാനമായി. മുന്‍ സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതിവകുപ്പ് പിന്നോക്കക്ഷേമ മന്ത്രിയായിരുന്നു. പാലക്കാട് ജില്ലയിലെ തരൂര്‍ മണ്ഡലത്തില്‍ നിന്നാണ് ഇത്തവണ ബാലന്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ത്ഥി ആരാകുമെന്നത് സി.പി.ഐ. നേതൃത്വം യോഗം ചേര്‍ന്ന് തീരുമാനിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക