Image

രഞ്ജിനി ഹരിദാസും , ബിനോയ് ചെറിയാനും പിന്നെ ആനന്ദ് ജോണും

Cherian Jacob Published on 25 May, 2013
രഞ്ജിനി ഹരിദാസും , ബിനോയ് ചെറിയാനും പിന്നെ ആനന്ദ് ജോണും
ലോകമെമ്പാടുമുള്ള മലയാളികള്‍ കേരളത്തില്‍ നടന്ന ബിനോയ് ചെറിയാനും കുടുംബത്തിനും നേരിട്ട നീതി നിഷേധത്തെ ശക്തമായി അപലപിച്ചതില്‍ അഭിമാനിക്കാതിരിക്കാന്‍ വയ്യ. മലയാള ഭാഷയെ തെരുവില്‍ വില്‍ക്കുന്ന കുറേ 'കലാകരന്മാര്‍ക്കും കലാകാരികള്‍ക്കും ' ജനത്തിന്റെ ശക്തമായ മുന്നറിയിപ്പാണിത്. ജനത്തിനെ അവഗണിച്ച് വീണ്ടും തെറിപ്പാട്ട് തുടര്‍ന്നാല്‍ പിന്നെ മറ്റു രാജ്യങ്ങളിലെ അഴി എണ്ണുമ്പോള്‍ ഈ ആളുകളൊന്നും കൂടെ കാണില്ലെന്ന് ഓര്‍ക്കുക.

അടുത്ത കാലത്ത് പോലിസിനെ അധിക്ഷേപിച്ച ഒരു കലകാരാന്‍ അമേരിക്കയില്‍ വന്നു. ലിഫ്റ്റിനു വെയിറ്റ് ചെയ്തതിലെ ദേഷ്യം കാണിച്ചത് ഭിത്തി ചവിട്ടി പൊളിച്ചാണ്. അമേരിക്കയില്‍ ജയില്‍ കയറാതെ നാട്ടില്‍ വന്നതിനു കൊണ്ടുവന്ന സ്‌പോണ്‌സര്‍ അനുഭവിച്ച മനോവേദന ചിന്തിക്കാവുന്നതെയുള്ളു. പലരും നാട്ടില്‍ എങ്ങനെ ജീവിക്കുന്നോ അതുപോലെ മറ്റു രാജ്യത്തും ജീവിച്ചു കാണിക്കാനുള്ള ശ്രമമാണ്. മറ്റൊരു മഹാന്‍ വെള്ളമടിച്ച് കിറുങ്ങിയിരുന്നപ്പോള്‍ ആഹാരം കൊണ്ട് കൊടുത്ത വെയിറ്ററെ ചീത്ത പറയുകയും അടിക്കുകയും ചെയ്തു. ഹോട്ടലുടമ ഇന്ത്യാക്കാരനും അടി കൊണ്ടത് അമേരിക്കക്കാരനും അല്ലാഞ്ഞതിനാല്‍ സഖാവ് അമേരിക്കന്‍ ജയില്‍ സുഖം അറിഞ്ഞില്ല.

ഇവര്‍ സ്വന്തം രാജ്യത്തിന്റെയും ഭാഷയുടേയും ജനത്തിന്റെയും അഭിമാനം നശിപ്പിക്കാന്‍ ഇറങ്ങി പുറപ്പെട്ടവരാണ്. പിന്നെ എന്തിനു ഈ വിഴുപ്പിനെ ചുമക്കുന്നു എന്ന് ചോദിച്ചാല്‍, മനസ്സോടെ ആരും ഇവരെ കാണണം എന്ന് ആരും പറഞ്ഞു കേട്ടിട്ടില്ല. ഇവരില്‍ നിന്ന് തലമുറ ഒന്നും പഠിക്കാനും പോകുന്നില്ല. പക്ഷേ എന്നും കാണുന്ന പള്ളിക്കാരും കലാ സംഖടനകളും അവരുടെ ഫണ്ട് റൈസിംഗ് പ്രോഗ്രാമുകള്‍ക്ക് ഇവരെ വിളിച്ചാല്‍, കാശ് കൊടുത്തതല്ലേ എന്ന് വച്ച് കാണാന്‍ പോകും. അതൊക്കെ താരാരാധനയാണെന്ന് ഇവര്‍ ചിന്തിച്ചാല്‍ എന്ത് ചെയ്യും.

എങ്ങനെയാ, കോടതി പോലും ആദ്യം തീരുമാനം പറയണം ഇവരൊക്കെ ഒന്ന് 'കീഴടങ്ങാന്‍' പിന്നെ പോലീസിനെ വെല്ലുന്ന ഗുണ്ടാ സംഖങ്ങളാണ് കാവല്‍. ഇത്രയ്ക്കു നീതി നിഷേധം ലോകത്തിന്റെ ഒരു ഭാഗത്തും ഉണ്ടെന്നു തോന്നുന്നില്ല. ദൈവത്തിന്റെ സ്വന്തം രാജ്യത്ത് ഇപ്പോള്‍ സാത്താന്റെ പ്രവര്‍ത്തനം മാത്രമാണ് കാണാന്‍ കഴിയുന്നത്. പക്ഷെ നമ്മളെല്ലാം ഒരുമനസ്സോടെ നിന്നാല്‍ ഇതിനൊക്കെ മാറ്റമുണ്ടാകും. ഇവര്‍ ഒന്ന് ചിന്തിച്ചിട്ട് ലോകത്തിന് എന്ത് നന്മയാണ് ഇവര്‍ ചെയ്യുന്നത് എന്നൊന്ന് ചിന്തിച്ചിരുന്നെങ്കില്‍, ചിലപ്പോള്‍ മാറ്റം വന്നേനെ. ചിലര്‍ സിനിമയില്‍ വില്ലനായി വേഷം കെട്ടുകയും ജീവിതത്തില്‍ നന്മകളുടെ കൂടെ മാത്രം ജീവിക്കുന്നു. ചിലര്‍ തിരിച്ചു നല്ലവനായി അഭിനയിക്കുകയും വെറിയരായി ജീവിക്കുകയും ചെയ്യുന്നു. പക്ഷെ അടുത്താറിയാത്തവര്‍ കാണുന്നത് അഭിനയത്തിലെ വ്യക്തിയാണ് യഥാര്‍ത്ഥ ജീവിതത്തിലും എന്നാണ്.

എന്തേ ആനന്ദ് ജോണിനെ ഇവിടെ കൂട്ടിയതെന്ന് ചോദിക്കാം. ശരിക്കും ഒരു കുത്തഴിഞ്ഞ ജീവിതം നയിച്ച വ്യക്തിയായാണ് ലോകം കണ്ടത്. ഞാനും അത് വിശ്വസിച്ച വ്യക്തിയാണ്. പക്ഷെ അവന്റെ ജീവിതത്തിന്റെ മറുപുറം കാണാന്‍ ആത്മാര്‍ഥമായി ശ്രമിച്ച ചിലരുടെ നിസ്വാര്തമായ പ്രവര്‍ത്തനം ഒന്ന് കൊണ്ട് മാതമാണ് ആനന്ദ് ജോണ് ഇന്ന് ജീവിതത്തിലേക്ക് തിരിച്ചു വന്നു കൊണ്ടിരിക്കുന്നത്. പ്രശക്തിയുടെ കൊടുമുടിയില്‍ നിന്നപ്പോള്‍ താര പരിവേഷവും കൂടെ കൂടാന്‍ പലരും ഉണ്ടായിരുന്നു. പക്ഷെ ചതിയില്‍ അകപ്പെട്ട്, ജയിലില്‍ ആയപ്പോള്‍ എല്ലാവരും കയ്യൊഴിഞ്ഞു. അവന്‍ പറഞ്ഞത് ആരും കേട്ടില്ല. കേള്‍ക്കാന്‍ കൂട്ടാക്കിയില്ല എന്നതാണ് സത്യം. അവനു ഇത് തന്നേ വരണം, ഞങ്ങള്ക്ക് ഒന്നും കേള്‍ക്കേണ്ട , അവന്റെ പേരു പോലും വെറുപ്പാണെന്നു സ്വന്തം ആളുകള്‍ പോലും പറഞ്ഞു. പെറ്റമ്മയും ഉറ്റ സഹോദരിയും വളരെ കുറച്ചു മനുഷ്യ സ്‌നേഹികളും മാത്രം കൂടെ നിന്നു.

പക്ഷെ സത്യത്തെ എത്രനാള്‍ പൂട്ടിയിടാന്‍ പറ്റും? ലോക ചരിത്രത്തില്‍ സത്യം മാത്രം ഉയര്‍ത്ത് എഴുന്നേറ്റിട്ടുള്ളു. ആനന്ദിന്റെ ന്യൂയോര്‍ക്കിലെ കേസുകള്‍ തീര്‍ന്നെന്നു മാതമല്ല അവനെ തളക്കാന്‍ മാസങ്ങള്‍ക്ക് മുന്‍പേ എതിരാളികള്‍ നടത്തിയ ഇമെയിലുകള്‍, കേസില്‍ പറഞ്ഞ വ്യക്തികള്‍ സംഭവത്തിന് ശേഷവും ആനന്ദിനെതിരായി കള്ളം പറയാന്‍ കൂട്ടമായി നടത്തിയ ശ്രമങ്ങളുടെ തെളിവുകള്‍ , ആനന്ദ് പീഠിപ്പിച്ചു എന്ന് പറഞ്ഞ പെണ്ണിനെ പരിശോധിച്ച് അത് കളവാണെന്ന് സാക്ഷ്യപ്പെടുത്തിയ ഫോറന്‍സിക് റിപ്പോര്ട്ട്, ആരെയും മയക്കുമരുന്ന് കൊടുത്തില്ലെന്ന് തെളിയിക്കുന്ന രേഖകള്‍. ഇങ്ങനെ ഏകദേശം ഒരു ലക്ഷത്തില്‍ പരം പേജു രേഖകളും കൊടുത്തുവിട്ടു. ന്യൂയോര്‍ക്കിലെ അധികാരികള്‍ ആനന്ദിനെ ശിക്ഷിക്കാഞ്ഞത് ദയ തോന്നിയിട്ടോന്നുമല്ല പക്ഷെ തെളിവുകള്‍ എല്ലാം കെട്ടിച്ചമച്ചതാണെന്ന് നന്നായി ബോധ്യപ്പെട്ടതുകൊണ്ടും കൂടെയാണ്. ഒബാമ ഗവണ്മെന്റ് ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി മനസ്സിലാക്കാന്‍ പോലും നമ്മുടെ നേതാക്കന്മാര്‍ക്കോ മാധ്യമങ്ങള്‍ക്കോ കഴിഞ്ഞില്ല എന്നത് വളരെ വേദനാജനകമായ ഒരു കാര്യമാണ്.

അമേരിക്കയില്‍ കേസ് നടത്താന്‍ നല്ല കാശ് വേണം. എല്ലാവരും ചിന്തിക്കുന്നതുപോലെയല്ല കാര്യങ്ങള്‍. ആദ്യത്തെ കേസ് നടത്തി എല്ലാം നഷ്ടപ്പെട്ടു. പക്ഷെ അഭിമാന പ്രശ്‌നമാകുന്നതിനാല്‍ വയറു മുറുക്കി ജീവിച്ചു. ആനന്ടിനുവേണ്ടി കോടതിയില്‍ വന്നത് പ്രമുഖരായ അഭിഭാഷകരല്ലയിരുന്നു. കാരണം കാശു തന്നേ. ആനന്ദ് തന്നേ ജയിലെ ലൈബ്രറി ഉപയോഗിച്ച് പല നിയമങ്ങളും പഠിച്ച് തന്നത്താന്‍ വദിക്കുകയായിരുന്നു. കാലിഫോര്‍ണിയയില്‍ അവസാന വാദ സമയത്ത് തന്റെ അഭിഭാഷകര്‍ ഗവണ്മെന്റ് ഭാഗത്ത് ജോലി മേടിച്ച് കൂറ് മാറിയപ്പോള്‍, തന്നത്താന്‍ വാദിക്കാന്‍ ശ്രമിച്ചതാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയത്. അവന്‍ എന്ത് ചെയ്യും, കാശും ഇല്ല ആളും ഇല്ല, ഈ രാജ്യത്തെ പൗരനും അല്ല. പിന്നെ തന്നേ വാദിക്കുകയല്ലതെ എന്ത് ചെയ്യും.

ഇതിനിടയിലാണ് ഇതിനെപ്പറ്റി ഒന്നും അറിയാത്ത കുറേ ആളുകള്‍ സഹായിക്കുന്നവരെ എങ്ങനെയും അപമാനിച്ച് പിന് തിരിപ്പിക്കാന്‍ ശ്രമിക്കുന്നത്. പക്ഷെ മറ്റൊരു സഹജീവിയെ സഹായിക്കുന്ന ആളുകളെ ഈ പ്രവര്‍ത്തനം കൊണ്ടൊന്നും പിന്തിരിപ്പിക്കാന്‍ സാധ്യമല്ല. അവര്‍ ലക്ഷ്യം വച്ചത് നടക്കും. ഉദ്ദേശശുദ്ധിയോടെ എന്ത് കാര്യത്തിനു ഇറങ്ങിയാലും അത് നടക്കും എന്നതിന് യാതൊരു സംശയവുമില്ല.

കഴിഞ്ഞ പതിനഞ്ചു ആഴ്ചകളായി അമേരിക്കയിലെയും ലോകത്തിന്റെ പല ഭാഗത്ത് നിന്നും ആളുകള്‍ ഞങ്ങളുടെ കോണ്‍ഫറന്‍സ് കോളില്‍ പങ്കെടുക്കുന്നു. ആനന്ദ് ജോണ്‍ മിക്ക കോളിലും 15 മിനിട്ട് നേരം സംസാരിച്ചിട്ടുണ്ട്. ജയിലില്‍ നിന്ന് ഒരു ഫോണ്‍ വിളിക്കണമെങ്കില്‍ ആദ്യ ഒരു മിനിട്ടിനു 3.5 ഡോളറും പിന്നെ ഓരോ മിനിറ്റിനും അര ഡോളര്‍ വീതവും കൊടുക്കണം. ഒരു ദിവസം ആകെ അനുവദിച്ചിട്ടുള്ള സമയം വെറും പതിനഞ്ചു മിനിട്ട് മാത്രമാണ് ഈ സമയം വിനിയോഗിച്ച് വേണം അഡ്വക്കേറ്റ് നോട് സംസാരിക്കാനും പിന്നെ ഈ കോണ്‍ഫറന്‍സ് കോളില്‍ വരാനും. കാശ് ആരെങ്കിലും ജയില്‍ അക്കൌണ്ടില്‍ ഇട്ടില്ലെങ്ങില്‍ ഇതും സാധ്യമല്ല. നമ്മള്‍ ഒക്കെ മണിക്കൂറുകള്‍ വെറുതെ വാചകമടിച്ച് കളയും. ഓര്‍ക്കുക നമ്മുടെ ഈ സ്വാതന്ത്രിയത്തെ ദുര്‍വിനിയോഗം ചെയ്യാമോ?

കഴിഞ്ഞ ആഴ്ചയില്‍ ആനന്ദിനെ ന്യൂയോര്‍ക്കില്‍ നിന്ന് കാലിഫോര്‍ണിയായിലേക്ക് കൊണ്ടുപോയതിനാല്‍ ആനന്ദിന്റെ അക്കൌണ്ടില്‍ പൈസ ഇല്ലായിരുന്നു. പക്ഷെ കോണ്‍ഫറന്‍സ് കോളില്‍ വരാന്‍ വളരെ ആഗ്രഹിച്ചു. രാജാ രവിവര്‍മയെ കടത്തിവെട്ടുന്ന ചിത്രകാരനായ ആനന്ദ് ഒരു ജയില്‍ അധികാരിക്ക് അവന്റെ ഫോട്ടോ പെന്‍സില്‍ വച്ച് വരച്ചു കൊടുത്തപ്പോള്‍ ആ പൈസ വച്ച് ഒരു കാള്‍ വിളിക്കാന്‍ സാധിച്ചു. ഇതാണ് വിശ്വാസം എന്നത്, ലക്ഷ്യത്തില്‍ എത്താന്‍ കുറുക്കു വഴികളില്ല. നേരിന്റെ പാതയില്‍ സഞ്ചരിക്കുന്നവനെ മരണത്തിന്റെ ആഗാധങ്ങളില്‍ കൂടെ നടന്നാലും ഒന്നും ഭയപ്പെടെണ്ടാന്നാണ് സംകീര്‍ത്തനക്കരാന്‍ പോലും പറഞ്ഞിരിക്കുന്നത്.

നേരിന്റെ പാതയില്‍ സഞ്ചരിക്കാന്‍ ജീവിതം ഉഴിഞ്ഞു വച്ചിരിക്കുന്ന ഈ ചെറുപ്പക്കാരനോട് നിങ്ങള്‍ കനിവു കാണിക്കുമോ? നിങ്ങളാലാവുന്ന സഹായങ്ങള്‍ ചെയ്യുമോ? അമേരിക്കയില്‍ ഒരു ഇന്ത്യക്കാരന് നേരിട്ട ഈ നീതി നിഷേധത്തോട് നിങ്ങള്‍ പ്രതികരിക്കുമോ? നമ്മുടെ ഇന്ത്യയിലെ ഭരണാധികാരികള്‍ ഇതില്‍ ഇടപെടണമെന്ന് പറയുമോ? ഇനിയും വെറും 90 ദിവസത്തിനകം അപ്പീല്‍ കൊടുക്കണം, ഇതുവരെയും ഇതിനാവശ്യമായ പണം ഉണ്ടായിട്ടില്ല ഏകദേശം ഒന്നര ലക്ഷത്തിലധികം ഡോളര്‍ ആണ് ഒരു സാധാരണ അറ്റോര്‍ണി പോലും ചോദിക്കുന്നത്. നമ്മുടെ തന്നെ ഇടയിലുള്ള പല അറ്റോര്‍ണിമാരും ഉണ്ടെങ്കിലും ആരും ഈ കേസ് എടുക്കാന്‍ സന്നദ്ധത കാണിച്ചിട്ടുമില്ല. ഇത് ശരിക്കും നീതി നിഷേധമാണ് അതിനാലാണ് ഞങ്ങള്‍ കുറച്ച് പേര് ചേര്‍ന്ന് ജസ്റ്റിസ് ഫോര് ഓള്‍ എന്ന ഒരു സന്നദ്ധ സംഖടന ഉണ്ടാക്കിയത്. ആനന്ദ് ജോണിന്റെ കേസ് നടത്താന്‍ മാതമല്ല, സമൂഹത്തിലെ എല്ലാ നീതി നിഷേധത്തിനും എതിരെ സംഖടിക്കുവാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. നിങ്ങള്ക്കും ഈ സംരംഭത്തില്‍ കൂട്ടാളിയാകാം.

കേസിന്റെ ആവശ്യത്തിലേക്ക് സംഭാവന ലോകത്തിന്റെ എല്ലാ ഭാഗത്ത് നിന്നും അയക്കുവാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്ക്ക് താഴെ പറയുന്ന വെബ്‌സൈറ്റില്‍ കാണുക

ഇമെയില്‍ : ഷ
jfaamerica@gmail.com
വെബ്‌സൈറ്റ് :www.jfaamerica.com
Join WhatsApp News
Abraham Pathrose 2013-05-28 04:58:28
VAYALAARU RAVI VANNITTUNDELLO. THIRICU POKAAN SAMMATHIKKARUTHU. ORU INDIAKKARENU VENDI ORU ATTORNEY YE ENKKILU GOVERMENT NALKANDATHALLE.  ELL MALAYALIKALUM ONNICU CHERNNU ORU MASAM NAATTIL PANAMAYAKKARUTHU. NATTIL NRI ACCOUNTIL ULLA PANAMELLAM UDAN PINVALIKKUKA. APPOL GOVERNMENT UNARU. VAYALAAR RAVI VAYALILO AARILO THOTTILO AAVUM
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക