Image

ഒ.സി.ഐ കാര്‍ഡ്: വയലാര്‍ രവിയുമായി ഫൊക്കാന ഗോപിയോ നേതാക്കള്‍ ന്യൂയോര്‍ക്കില്‍ ചര്‍ച്ച നടത്തി

മാത്യു മൂലേച്ചേരില്‍ Published on 27 May, 2013
ഒ.സി.ഐ കാര്‍ഡ്: വയലാര്‍ രവിയുമായി ഫൊക്കാന ഗോപിയോ നേതാക്കള്‍ ന്യൂയോര്‍ക്കില്‍ ചര്‍ച്ച നടത്തി

ന്യൂയോര്‍ക്ക്: ഒ.സി.ഐ കാര്‍ഡ് പ്രശ്നത്തില്‍ ഫൊക്കാനയുടെയും ഗോപിയോയുടെയും നേതാക്കളുമായി കേന്ദ്ര പ്രവാസി കാര്യ വകുപ്പ് മന്ത്രി വയലാര്‍ രവി ചര്‍ച്ച നടത്തി. ഇന്‍ഡ്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഡ്നാന്വേശ്വര്‍ മുലൈ ചടങ്ങില്‍ സന്നിഹിതനായിരുന്നു.

മന്‍ഹാട്ടനില്‍ മെമ്മോറിയല്‍ ഡേയായ ഇന്ന് ഉച്ചക്ക് 12 മണിക്കാരംഭിച്ച് മൂന്നു മണിക്കൂര്‍ നീണ്ടുനിന്ന യോഗത്തില്‍ ഗോപിയോ ചെയര്‍മാന്‍ ഡോ. തോമസ് ഏബ്രഹാം, എച്.ആര്‍ ഷാ, ഗോപിയോ പ്രസിഡന്റ് അശൂക് രാംസരണ്‍ എന്നിവര്‍ എല്ലാവരെയും സദസ്സിനു പരിചയപ്പെടുത്തുകയും സ്വാഗതമാശംസിക്കുകയും ചെയ്തു.

ഗോപിയോയെ പ്രതിനിധീകരിച്ച് ചെയര്‍മാന്‍ തോമസ് ഏബ്രഹാം, പ്രസിഡന്റ് അശൂക് രാംസരണ്‍ എന്നിവരും ഫൊക്കാന മുന്‍ പ്രസിഡന്റ് പോള്‍ കറുകപ്പിള്ളില്‍, ഫൊക്കാന എക്സിക്ക്യൂട്ടീവ് വൈസ് പ്രസിഡന്റ് വര്‍ഗീസ് ഉലഹന്നാന്‍, ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ് ജനറല്‍ സെക്രട്ടറി ഗണേഷ് നായര്‍, ഫൊക്കാന ന്യൂയോര്‍ക്ക് റീജിയണ്‍ പ്രസിഡന്റ് വിനോദ് കെയാര്‍ക്കെ, റീജിയണല്‍ സെക്രട്ടറി സുനില്‍ നായര്‍, വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ജോയി ഇട്ടന്‍, സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍, ഹഡ്സണ്‍ വാലി മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ബോസ് കുരുവിള, ജോയിന്റ് സെക്രട്ടറി മത്തായി പി. ദാസ്, കേരള കള്‍ച്ചറല്‍ സെന്ററിനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ഇ.എം സ്റ്റീഫന്‍, കേരള സമാജത്തെ പ്രതിനിധീകരിച്ച് ജോണ്‍ പി. ജോണ്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ഡബ്ല്യു.എം.എ പ്രസിഡന്റ് ജോയി ഇട്ടന്‍ പ്രവാസികളുടെ നീറുന്ന പ്രശ്നമായ ഒ.സി.ഐ കാര്‍ഡിന്റെ സാങ്കേതിക ബുദ്ധിമുട്ടുകളെക്കുറിച്ച് അദ്ദേഹവുമായി ദീര്‍ഘമായി സംസാരിച്ചു. ഇത്തരത്തില്‍ പ്രവാസികളെ സംബന്ധിക്കുന്ന തരത്തിലുള്ള പുതിയ വ്യവസ്ഥകളെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്ന് പോള്‍ കറുകപ്പിള്ളില്‍ ആവശ്യപ്പെട്ടു. യു.വിസ ചട്ടങ്ങളില്‍ മാറ്റങ്ങള്‍ അനിവാര്യമെന്ന് വിനോദ് കെയാര്‍ക്കെയും, ഒ.സി.ഐ കാര്‍ഡ് പുതുക്കുന്നതിനെടുക്കുന്ന 70 ദിവസ കാലാവധി 10 ദിവസമായി ചുരുക്കണമെന്ന് ഗണേഷ് നായരും അഭിപ്രായപ്പെട്ടു.

കേരള കള്‍ച്ചറല്‍ സെന്ററിനെ പ്രതിനിധീകരിച്ചെത്തിയ ഫൊക്കാനാ റീജിയണല്‍ സെക്രട്ടറി കൂടിയായ കെ. സുനില്‍ നായര്‍, ഡബ്ലു.എം.എ സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍ എന്നിവര്‍ ഒ.സി.ഐ കാര്‍ഡിന്റെ ബുദ്ധിമുട്ടുകള്‍ അവസാനിപ്പിച്ച് പ്രോസസിങ് സുതാര്യമാക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയുണ്ടായി.

വളരെ സങ്കീര്‍ണ്ണമായ ഒ.സി.ഐ കാര്‍ഡ് പുതുക്കുന്നതിനുള്ള നീയമാവലികള്‍ ലഘൂകരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം ഫൊക്കാനക്കു വേണ്ടി പോള്‍ കറുകപ്പിള്ളില്‍, വര്‍ഗീസ് ഉലഹന്നാന്‍, വിനോദ് കെയാര്‍ക്കെ എന്നിവര്‍ സംയുക്തമായി സമര്‍പ്പിച്ചു.

തന്റെ ശ്രദ്ധയില്‍ പെട്ട കാര്യങ്ങള്‍ പ്രവാസി കാര്യ വകുപ്പ് ഹോം ഡിപ്പാര്‍ട്ടുമെന്റിനെ ബോധ്യപ്പെടുത്തുമെന്നും, സത്വര നടപടികള്‍ സ്വീകരിക്കുമെന്നും തന്റെ മറുപടി പ്രസംഗത്തില്‍ മന്ത്രി വയലാര്‍ രവി പറഞ്ഞു.

ഒ.സി.ഐ കാര്‍ഡ്: വയലാര്‍ രവിയുമായി ഫൊക്കാന ഗോപിയോ നേതാക്കള്‍ ന്യൂയോര്‍ക്കില്‍ ചര്‍ച്ച നടത്തിഒ.സി.ഐ കാര്‍ഡ്: വയലാര്‍ രവിയുമായി ഫൊക്കാന ഗോപിയോ നേതാക്കള്‍ ന്യൂയോര്‍ക്കില്‍ ചര്‍ച്ച നടത്തിഒ.സി.ഐ കാര്‍ഡ്: വയലാര്‍ രവിയുമായി ഫൊക്കാന ഗോപിയോ നേതാക്കള്‍ ന്യൂയോര്‍ക്കില്‍ ചര്‍ച്ച നടത്തിഒ.സി.ഐ കാര്‍ഡ്: വയലാര്‍ രവിയുമായി ഫൊക്കാന ഗോപിയോ നേതാക്കള്‍ ന്യൂയോര്‍ക്കില്‍ ചര്‍ച്ച നടത്തി
Join WhatsApp News
jain 2013-05-28 03:22:19
അടുത്ത വര്ഷവും അദ്ദേഹം വീണ്ടും ഓടി വരും അന്നും അദ്ദേഹത്തെ ഒന്ന് കുടി ഓർമിപ്പിക്കാൻ മറക്കരുതേ. പ്രായമായില്ലേ. അദ്ദേഹത്തിന്റെ കുറ്റമല്ല.  ഭക്ഷണമൊക്കെ  നല്ലതായിരുന്നുവെന്ന് കരുതുന്നു.
Jose 2013-05-28 04:26:09
Since our malayalee world leaders in USA alerted Hon. Varyalar. Ravi let us hope that our pravasi problems may be resolved  in  NEXT century. A remarkable photo session.................thank you leaders................
mallu 2013-05-28 08:51:18
They took the photo.. send to the newspaper.. got published . Self proclaimed leaders are happy. In between what about the GOPIO leaders. One hardly see thier photos. It look likes someone is trying to get credit.
Job Makil 2013-05-28 05:23:13
This meeting is just for photo, not for Malayalees.
P.S. Nair 2013-05-28 10:50:50
This is the biggest Circus I have ever seen. They think they represent pravasis???? They are looking for pictures, 90 percent of these things never talked to Minister. I was in that meeting....What a shame??? just for pictures.....
a newyorker 2013-05-28 14:07:35
Hello, does any know the english name of AAL MARAM (TREE) Oru comment ezhuthaanayirunnu...
jose 2013-05-28 15:03:58
There are three TYPES of Malayalam leaders in this country. Those appear in Three-piece Suit are supposed to be WORLD LEADER Those who wear Two Piece suits are supoosed to be NATIONAL LEADERS Those who wear simple sports jackets are LOCAL LEADERS who help the first two categories and carry them on their shoulders so that they can atleast pose for a picture along with them and and enjoy. Some BUY their leadership. Some BRIBE for it and SOME become SLAVES for it.Yesterday they met a leader who was ROTTEN...ANGRY.....VICIOUS .....AND IDIOTIC.
വിദ്യാധരൻ 2013-05-28 16:52:10
ഫൈക്കസ്  എന്നാണു ഗുണ്ടർട്ട് നിഘണ്ടു ആലിനു   നൽകിയിരിക്കുന്ന ആംഗ്ലേയ വാക്ക് . ഉഷ്ണ മേഖലകളിൽ വളരുന്ന ഒരു വൃക്ഷം ആണ്.  ചില നാണം ഇല്ലാത്തവരുടെ ഉഷ്ണമേഖലയിലും ഇത് തണലായി തഴച്ചു വളരാറുണ്ട് 

  FICUS = ഫൈക്കസ്


josecheripuram 2013-05-28 17:25:27
This Mr,Vayalar Ravi Came to Kerala centere whith Dr;Illickal and Lillykuty, his friend hosted a party.At that time I asked him about settling back in Kerala.He told me point blanck what's wrong here.Why you want to come to Kerala.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക