Image

`ഐറീന്റെ' മറവിലൂടെയുള്ള മണപ്പറമ്പില്‍ ഫാമിലിയുടെ കപ്പല്‍യാത്ര

ജോയിച്ചന്‍ പുതുക്കുളം Published on 27 September, 2011
`ഐറീന്റെ' മറവിലൂടെയുള്ള മണപ്പറമ്പില്‍ ഫാമിലിയുടെ കപ്പല്‍യാത്ര
ന്യൂയോര്‍ക്ക്‌: മണപ്പറമ്പില്‍ ഫാമിലി കൂട്ടായ്‌മയുടെ ഈവര്‍ഷത്തെ വിനോദ യാത്ര പ്രസിദ്ധമായ കാര്‍ണിവല്‍ ഡെസ്റ്റിനി എന്ന കപ്പലില്‍, വെസ്റ്റേണ്‍ കരീബിയനിലേക്കായിരുന്നു.

രണ്ടായിരത്തി എണ്ണൂറ്‌ യാത്രക്കാരും, ആയിരത്തി ഇരുനൂറ്‌ ജോലിക്കാരും അടങ്ങുന്ന ഈ ആഢംബര കപ്പലിലെ യാത്ര കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഏറെ ആസ്വദിച്ചു. ജെമയ്‌ക്കയിലെ ഓച്ചോറിയ, ഗ്രാന്റ്‌ കെയ്‌മന്‍ എന്നീ ഐലന്റുകള്‍ സന്ദര്‍ശിച്ചു. ഓച്ചോറിയോയിലെ പ്രസിദ്ധമായ 600 അടി നീളമുള്ള വെള്ളച്ചാട്ടത്തില്‍ കൂടിയുള്ള യാത്ര വളരെ ആനന്ദകരമായിരുന്നു.

ധാരാളം വിനോദ പരിപാടികളും കാസിനോകളും, സ്വിമ്മിംഗ്‌ പൂള്‍, ജിം, ബാഡ്‌മിന്റണ്‍ കോര്‍ട്ട്‌ എന്നിങ്ങനെ എല്ലാവിധ സൗകര്യങ്ങളുമുള്ള കപ്പല്‍ യാത്ര, എല്ലാവര്‍ക്കും മനസ്സുനിറയെ സന്തോഷിക്കുവാനും, മനസ്സില്‍ എന്നും നല്ല ഓര്‍മ്മകള്‍ സൂക്ഷിക്കുവാനും ഉതകുന്ന ഒന്നായിരുന്നു.

`ഐറീന്റെ' മറവില്‍ വിറച്ചുനിന്ന ന്യൂയോര്‍ക്കില്‍ നിന്നും രാവിലെ മയാമിയിലേക്കുള്ള 30 പേര്‍ അടങ്ങുന്ന ഗ്രൂപ്പിന്റെ പ്ലെയിന്‍ യാത്ര, മണപ്പറമ്പില്‍ കുടുംബാംഗങ്ങള്‍ക്ക്‌ ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന്‌ സംഘാടകര്‍ പറഞ്ഞു. വിമാനയാത്രയിലും കപ്പല്‍ യാത്രയിലും കാത്തുസൂക്ഷിച്ച ദൈവത്തിന്‌ എല്ലാവരും നന്ദിയര്‍പ്പിച്ചു. ജോളി ഈപ്പന്‍ അറിയിച്ചതാണിത്‌. (914 589 7523).
`ഐറീന്റെ' മറവിലൂടെയുള്ള മണപ്പറമ്പില്‍ ഫാമിലിയുടെ കപ്പല്‍യാത്ര
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക