Image

സനയ്‌ക്കെതിരെ പരാതി ഉന്നയിച്ചത്‌ പ്രശസ്‌തിക്ക്‌: സല്‍മാന്‍

Published on 28 May, 2013
സനയ്‌ക്കെതിരെ പരാതി ഉന്നയിച്ചത്‌ പ്രശസ്‌തിക്ക്‌: സല്‍മാന്‍
ബോളിവുഡ്‌ നടി സനാഖാന്‍ പതിനഞ്ചു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച സംഭവത്തില്‍ പരാതി ഉന്നയിച്ചവര്‍ പ്രശസ്‌തിക്കുവേണ്ടിയാണെന്ന്‌ പ്രശസ്‌ത നടന്‍ സല്‍മാന്‍ ഖാന്‍. ട്വിറ്ററീലൂടെയാണ്‌ പിന്തണ പ്രഖ്യാപിച്ചത്‌. അറസ്റ്റ്‌ വാറണ്ട്‌ ഉള്ളപ്പോള്‍ ആര്‍ക്കായാലും ഒളിവില്‍ പോവേണ്ടിവരും. സനയ്‌ക്കെതിരെ പരാതി നല്‍കിയവര്‍ എളുപ്പം പേര്‌ നേടാനും പണമുണ്ടാക്കാനുമുള്ള ഗൂഡതന്ത്രമാണ്‌ പ്രയോഗിച്ചിരിക്കുന്നതെന്നാണ്‌ സല്ലുവിന്റെ ട്വീറ്റ്‌. തന്റെ പുതിയ ചിത്രമായ `മെന്റലി'ലെ നായികയാണ്‌ സന.

സന എന്തിനാണ്‌ ഒരു പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടു പോകുന്നത്‌?, അവളെ വിവാഹം കഴിക്കാനോ? എന്ന്‌ ട്വീറ്റില്‍ ചോദിക്കുന്നു. സനയെ ആദ്യമൊന്ന്‌ പ്രശസ്‌തയാകാന്‍ അനുവദിക്കൂ. അതിനു ശേഷം പോരെ സനയുടെ ഖ്യതി ഉപയോഗിക്കലെന്നും സനയുടെ കാര്യത്തില്‍ തനിക്ക്‌ ദു:ഖമുണ്ടെന്നും സല്ലു ട്വീറ്റ്‌ ചെയ്‌തിട്ടുണ്ട്‌. നടിയുടെ ഒളിവില്‍പോയതോടെ ചിത്രീകരണം നടന്നുകൊണ്ടിരുന്ന ചിത്രം ത്രിശങ്കുസ്വര്‍ഗ്ഗത്തിലായി.
സനയ്‌ക്കെതിരെ പരാതി ഉന്നയിച്ചത്‌ പ്രശസ്‌തിക്ക്‌: സല്‍മാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക