Image

ഫോമയുടെ ഭാഷയ്‌ക്കൊരുപിടി ഡോളര്‍ പദ്ധതി ഡിട്രോയിറ്റില്‍ ഉദ്‌ഘാടനം ചെയ്‌തു

ജോയിച്ചന്‍ പുതുക്കുളം Published on 27 September, 2011
ഫോമയുടെ ഭാഷയ്‌ക്കൊരുപിടി ഡോളര്‍ പദ്ധതി ഡിട്രോയിറ്റില്‍ ഉദ്‌ഘാടനം ചെയ്‌തു
ഡിട്രോയിറ്റ്‌: മലയാള ഭാഷയേയും ഭാഷാ പഠനത്തേയും പ്രോത്സാഹിപ്പിക്കുന്നതിനായി ഫോമ (ഫെഡറേഷന്‍ ഓഫ്‌ മലയാളി അസോസിയേഷന്‍ ഓഫ്‌ അമേരിക്കാസ്‌) ആസൂത്രണം ചെയ്‌ത `ഭാഷയ്‌ക്കൊരു ഡോളര്‍' പദ്ധതിയുടെ ഔപചാരികമായ ഉദ്‌ഘാടനം സെപ്‌റ്റംബര്‍ 17-ന്‌ മിഷിഗണ്‍ മലയാളി അസോസിയേഷന്റെ പൊന്നോണം പരിപാടിയില്‍ ലിവോനിയ ക്ലാരന്‍സ്‌ വില്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടത്തി.

ഫോമയുടെ റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ ജോസ്‌ ലൂക്കോസ്‌ പള്ളിക്കിഴക്കേതില്‍ നിന്ന്‌ മിഷിഗണ്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ മാത്യു ഉമ്മന്‍ മലയാള ഭാഷയ്‌ക്ക്‌ ഒരുപിടി ഡോളര്‍ വാങ്ങിക്കൊണ്ട്‌ ഉദ്‌ഘാടനം നിര്‍വഹിച്ചു.

തദവസരത്തില്‍ മിഷിഗണ്‍ മലയാളി അസോസിയേഷന്‍ കണ്‍വീനര്‍ ജോസ്‌ ചാഴികാടന്‍, വൈസ്‌ പ്രസിഡന്റ്‌ ബബ്‌ലൂ ചാക്കോ, സെക്രട്ടറി ജയിംസ്‌ കണ്ണച്ചാന്‍, ജോയിന്റ്‌ സെക്രട്ടറി വിനോദ്‌ കൊണ്ടൂര്‍, അഭിലാഷ്‌ പോള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

മലയാള ഭാഷയെ നാട്ടിലും അമേരിക്കയിലും പരിപോഷിപ്പിക്കുന്നതിനായി ആവുന്ന ശ്രമങ്ങള്‍ ഫോമയുടെ ആഭിമുഖ്യത്തില്‍ നടത്തുമെന്നും അതിന്റെ ഭാഗമായി `ഭാഷയ്‌ക്ക്‌ ഒരുപിടി ഡോളര്‍' പദ്ധതിയിലൂടെ സമാഹരിക്കുന്ന തുക കേരളത്തിലെ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ മലയാള ഭാഷാ പഠനത്തില്‍ ബിരുദത്തിലും ബിരുദാനന്തര ബിരുദത്തിലും ഏറ്റവും ഉന്നത വിജയം നേടുന്നവര്‍ക്കായി വിതരണം ചെയ്യും. ഫോമാ 2012 ജനുവരി മാസത്തില്‍ കോട്ടയത്ത്‌ വച്ച്‌ നടത്തുന്ന മിനി കണ്‍വെന്‍ഷന്‍ കോണ്‍ഫറന്‍സില്‍ വെച്ച്‌ പാരിതോഷികങ്ങള്‍ വിതരണം ചെയ്യും.
ഫോമയുടെ ഭാഷയ്‌ക്കൊരുപിടി ഡോളര്‍ പദ്ധതി ഡിട്രോയിറ്റില്‍ ഉദ്‌ഘാടനം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക