Image

നോര്‍ത്തമേരിക്കന്‍ മലയാളികളുടെ ശബ്ദം

Published on 27 September, 2011
നോര്‍ത്തമേരിക്കന്‍ മലയാളികളുടെ ശബ്ദം

പ്രവാസി മലയാളികളുടെ സ്വന്തം ചാനലിന്റെ ആവിര്‍ഭാവത്തോടു കൂടി പ്രവാസികളുടെ ശബ്ദം മാറ്റൊലി കൊള്ളുവാന്‍ തുടങ്ങി. ഏഴാം കടലിനിക്കരെ താമസിക്കുന്നവരെല്ലാം സമൃദ്ധിയിലും, സുഖലോലുപതയിലും മാത്രം കഴിയുന്നവരാണെന്ന തെറ്റിദ്ധാരണയ്ക്കു മറുപടിയെന്നോണം പ്രവാസികളുടെ ശബ്ദം മലയാളം ടെലിവിഷനിലൂടെ മാറ്റൊലിക്കാന്‍ തുടങ്ങി കഴിഞ്ഞു.

"പ്രവാസി ശബ്ദം" എന്ന നാമകരണം ചെയ്ത ഈ പ്രോഗ്രാമിന്റെ അവതാരകര്‍ ജോസ് എബ്രഹാം, ഗണേഷ് നായര്‍ , അനിയന്‍ ജോര്‍ജ്, മധു കൊട്ടാരക്കര കൂടാതെ ഈ പ്രോഗ്രാമിന്റെ മാറ്റൊലി നോര്‍ത്തമേരിക്കയിലുടനീളം ഉയര്‍ത്താനുള്ള എല്ലാ കാര്യങ്ങളും നടക്കുകയാണെന്ന് ഇതിന്റെ നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. ഷൂട്ടിംഗ് ലൊക്കേഷനിലെല്ലാം തന്നെ അതീവമായ ചൂടോടും, വീറോടും കൂടി പ്രവാസികള്‍ ഈ പ്രോഗ്രാമില്‍ പങ്കെടുത്തു. പ്രവാസി മലയാളികളുടെ പ്രത്യേകിച്ച് നോര്‍ത്തമേരിക്കന്‍ മലയാളികളുടെ സങ്കീര്‍ണവും, എന്നാല്‍ ചിലപ്പോള്‍ വിവാദപരവുമായ വിഷയങ്ങള്‍ എടുത്തു കാട്ടുവാന്‍ അവസരമില്ലായിരുന്ന സമയത്താണ് മലയാളം ടെലിവിഷന്‍ ഇക്കാര്യത്തില്‍ മലയാളികളുടെ ഉന്നമനത്തിനും പ്രശനങ്ങള്‍ക്ക് പരിഹാരങ്ങള്‍ കാണുവാനും, അതിനെക്കുറിച്ച് കൂടുതല്‍ ബോധവാന്‍മാരാക്കുവാനുമുള്ള ശ്രമം ഈ പ്രവാസി ശബ്ദം വഴി ഒരുക്കുന്നത്.

ഇതിനോടകം നിരവധി സാധാരണായി മലയാളികളെ അലട്ടുന്ന പ്രശനങ്ങളെ, എന്നാല്‍ നീറുന്ന പ്രശ്‌നങ്ങളും പ്രവാസി ശബ്ദത്തിലൂടെ കൈകാര്യം ചെയ്തു കഴിഞ്ഞു. ഇനിയും നിരവധി പ്രശ്‌നങ്ങള്‍ പ്രവാസി ശബ്ദത്തിലൂടെ മാറ്റൊലിക്കും. ഈ പ്രോഗ്രാം നിങ്ങളുടെ ഏരിയയില്‍ നടത്താന്‍ താല്പര്യമുള്ളവര്‍ 1-732-648-0576 എന്ന നമ്പറിലോ, mtvusanews@gmail.com എന്ന ഇ-മെയില്‍ വഴിയോ ബന്ധപ്പെടാവുന്നതാണ്. മലയാളം ടെലിവിഷന്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ freeiptvbox.com-എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുകയോ, 1-732-648-0576 എന്ന നമ്പരില്‍ വിളിക്കുകയോ ചെയ്യാം. ഇപ്പോള്‍
റോക്ക് എച്ച്.ഡി.ബോക്‌സ് സൗജന്യമായി നല്‍കുന്നു.
നോര്‍ത്തമേരിക്കന്‍ മലയാളികളുടെ ശബ്ദം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക