Image

ഉത്തരവാദിത്വം മറക്കുന്നത് ശരിയല്ല: വയലാര്‍ രവിക്ക് ഒരു കത്ത്‌

Published on 27 May, 2013
ഉത്തരവാദിത്വം മറക്കുന്നത് ശരിയല്ല: വയലാര്‍ രവിക്ക് ഒരു കത്ത്‌
ബഹുമാനപ്പെട്ട പ്രവാസികാര്യവകുപ്പ് മന്ത്രി ശ്രി. വയലാര്‍ രവി അറിയുന്നതിന്,

ഒരു മന്ത്രി എന്ന നിലയില്‍ താങ്കള്‍ നിര്‍വഹിക്കുന്ന എല്ലാ ഉത്തരവാദിത്വങ്ങള്‍ക്കും ഔപചാരികമായി നന്ദി പറയുന്നു.

വിദേശ രാജ്യത്ത് ജീവിക്കുന്ന ഇന്ത്യാക്കാര്‍ ഓ. സി. ഐ , പാസ്‌പോര്‍ട്ട്, വിസ കാര്യങ്ങളില്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ താങ്കളുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുള്ളതാണ്. എന്നാല്‍ ക്രിയാത്മകമായ നടപടികള്‍ ഉണ്ടായതായി ഇതേവരെ അറിയില്ല. താങ്കളുടെ ഇപ്പോഴത്തെ അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ ഈക്കാര്യങ്ങള്‍ നേരിട്ട് അറിയിക്കുവാനും പരാതികള്‍ ശ്രദ്ധയില്‍ കൊണ്ടുവരാനും ഞങ്ങള്‍ ശ്രമിച്ചപ്പോള്‍ താങ്കള്‍ അത് നിരസിച്ചതില്‍ അമേരിക്കയില്‍ ഉള്ള ഭൂരിപക്ഷം ഇന്ത്യക്കാരും ഖിന്നരാണ്.

നമ്മുടെ ഇന്ത്യയുടെ ഉയര്‍ച്ചക്ക് വേണ്ടി അദ്ധ്വാനിച്ചിട്ടുള്ളവരും, അതില്‍ അഭിമാനം കൊള്ളുന്നവരുമാണ് ഓരോ വിദേശ ഇന്ത്യക്കാരനും. സ്വദേശിയായാലും, വിദേശിയായാലും, ഏതൊരു ഇന്ത്യക്കാരന്റെ പ്രശ്‌നം വന്നാലും അതില്‍ അര്‍ഹിക്കുന്ന രീതിയില്‍ ഇടപെട്ട് പരിഹാരം കാണാനുള്ള ഉത്തരവാദിത്വം ഒരു ജനപ്രതിനിധിയായ താങ്കള്‍ക്കുണ്ട്. ആ ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടുന്നത് നട്ടെല്ലുള്ള ഒരു ഭരണാധികാരിക്ക് ഭൂഷണമല്ല.

ഇവിടെ അമേരിക്കയില്‍ താങ്കളെ കാണാനും പൂമലയിടാനും, പൊന്നാട അണിയിക്കാനും അവസരവാദികള്‍, നേതാന്ക്കന്മാര്‍ ചമഞ്ഞു കറങ്ങി നടക്കുന്നുണ്ട്. പൊന്നാടയുമായി ചാടിവീണു പല്ലിളിക്കുന്ന ഇത്തരം കുറുക്കന്മാര്‍ എന്നെയോ ലക്ഷക്കണക്കിന് വരുന്ന മറ്റു ഇന്ത്യാക്കാരെയോ പ്രതിനിധികരിക്കുന്നില്ല. അവര്‍ക്ക് അവരുടെതായ കച്ചവട താല്‍പ്പര്യങ്ങള്‍ ഉണ്ടാവാം. 'സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുക' എന്ന് പറയുന്നത് പോലെ മന്ത്രിയെ കാണുമ്പോള്‍ മുട്ടിടിക്കുന്നവരാണ് ഇക്കൂട്ടര്‍. താങ്കളെ സന്തോഷിപ്പിച്ചു ഇത്തരി കാര്യം സാധിക്കുക, അല്ലെങ്കില്‍ ഒരു ഫോട്ടോ എടുക്കുക എന്ന ഉദ്ദേശം മാത്രം ഉള്ളതുകൊണ്ട് ഇവര്‍ ഒരിക്കലും സത്യം താങ്കളോട് പറയില്ല.

ഇന്ത്യ എന്നത് ഒരു വികാരമായി ഉള്‍ക്കൊണ്ട് ജീവിക്കുന്ന മണ്ണില്‍ തലയുയര്‍ത്തി നില്‍ക്കുന്നവരാണ് ഞങ്ങള്‍ പ്രവാസികള്‍. ഇന്ത്യയുടെ മാനം ഞങ്ങളിലൂടെയാണ് ലോകം ദര്‍ശിക്കുന്നത്. സ്വന്തം നാട്ടില്‍ നൂലാമാലകള്‍ ഇല്ലാതെ വന്നു പോകാനുള്ള ഒരു സാഹചര്യം ഉണ്ടാവണമെന്ന് മാത്രമേ ഞങ്ങള്‍ ആവശ്യപ്പെടുന്നുള്ളൂ.
ദയവായി താഴെ എഴുതിയിരിക്കുന്ന കാര്യങ്ങള്‍ പരിശോധിച്ചു ആവശ്യമായ നടപടികള്‍ എടുക്കണമെന്ന് വിനയത്തോട് അപേക്ഷിക്കുന്നു.


Make the OCI card an independent lifelong multiple entry visa card having digitalized information of our Indian and Foreign addresses, photo, date and place of birth, profession, Pan card number[if any], etc.
 
Eliminate the renunciation rule of old Indian passport while issuing OCI card or while applying for Indian visa.
 
Enforce OCI Card as an Identification Card for all government/legal/financial transactions/documentation in India and promulgate this information through ‘The Gazette of India”.
 
Provide legal protection for our investments assets in India and introduce a tribunal with judiciary powers to settle all civil litigations, expeditiously for Pravasis.
 
 
സിബി ഡേവിഡ്‌
ന്യൂയോർക്ക്‌
ഉത്തരവാദിത്വം മറക്കുന്നത് ശരിയല്ല: വയലാര്‍ രവിക്ക് ഒരു കത്ത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക