Image

നോവലിസ്റ്റ്‌ നീനാ പനയ്‌ക്കലിനെ ആദരിച്ചു

ജോര്‍ജ്‌ നടവയല്‍ Published on 26 May, 2013
നോവലിസ്റ്റ്‌ നീനാ പനയ്‌ക്കലിനെ ആദരിച്ചു
ഫിലഡല്‍ഫിയ: പമ്പ പ്രശസ്‌ത അമേരിക്കന്‍മലയാളി നോവലിസ്റ്റ്‌ നീനാ പനയ്‌ക്കലിനെ ആദരിച്ചു. പമ്പയ്‌ക്കു വേണ്ടി സ്റ്റേറ്റ്‌ റപ്രസന്റേറ്റിവ്‌ ബ്രണ്ടന്‍ ബോയലാണ്‌ ആദരപൊന്നാട ചാര്‍ത്തിയത്‌. പമ്പാ പ്രസിഡന്റ്‌ ഫീലിപ്പോസ്‌ ചെറിയാന്‍ അദ്ധ്യക്ഷനായി. ജോര്‍ജ്‌ നടവയല്‍ അനുമോദന പ്രമേയം അവതരിപ്പിച്ചു.

നോവലിസ്റ്റ്‌ നീനാ പനയ്‌ക്കല്‍ തിരുവനന്തപുരം പേട്ടയില്‍ ജനിച്ചു. തിരുവനന്തപുരം വിമന്‍സ്‌ കോളജില്‍ നിന്ന്‌ ബിരുദം. കേരളാ സ്റ്റേറ്റ്‌ ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ജോലി നോക്കിയിരുന്നു. 32 വര്‍ഷമായി അമേരിക്കയില്‍. ചില്‍ഡ്രന്‍സ്‌ ഹോസ്‌പിറ്റല്‍ ഓഫ്‌ ഫിലഡല്‍ഫിയയിലെ റിസേര്‍ച്ച്‌ വിഭാഗത്തില്‍ സീനിയര്‍ റിസേര്‍ച്ച്‌ ഓഫീസറായി ജോലി നോക്കുന്നു. കോളജില്‍ പഠിക്കമ്പോഴെ കഥകള്‍ എഴുതി തുടങ്ങിയിരുന്നു. ആദ്യത്തെ നോവലായ സ്വപ്‌നാടനം കൈരളീ റ്റി വി. `സമ്മര്‍ ഇന്‍ അമേരിക്ക' എന്ന പേരില്‍ സീരിയലാക്കി. ഇലത്തുമ്പിലെ തുഷാരബിന്ദുവായി (നോവല്‍), സന്മനസ്സുള്ളവര്‍ക്ക്‌ സമാധാനം (ചെറുകഥാ സമാഹാരം), ഒരു വിഷാദ ഗാനം പോലെ (ചെറുകഥാ സമാഹാരം), മഴയുടെ സംഗീതം (ചെറുകഥാ സമാഹാരം), മല്ലിക (
നോവ ല്‍) എന്നീ കൃതികളുടെ ജനനിയാണ്‌ നീനാ പനയ്‌ക്കല്‍.

പ്രശസ്‌ത വാഗ്മി റവ. ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍, ഫിലഡല്‍ഫിയ സിറ്റി കൗണ്‍സില്‍മാന്‍ ഡേവിഡ്‌ ഓ, ഫൊക്കാനാ ട്രസ്റ്റീ ബോര്‍ഡ്‌ സെക്രട്ടറി തമ്പി ചാക്കോ എന്നിവര്‍ അഭിനന്ദന പ്രസംഗം നിര്‍വഹിച്ചു.

സുധാ കര്‍ത്താ, മോഡീ ജേക്കബ്‌, അലക്‌സ്‌ തോമസ്‌, ജോസഫ്‌ ഫിലിപ്‌ വി.വി.ചെറിയാന്‍, റോയ്‌ സാമുവേല്‍ , എബി മാത്യു, ഡോമിനിക്‌ ജേക്കബ്‌, പ്രിന്‍സ്‌ ജോസഫ്‌ , ഏ. എസ്‌. സാമുവേല്‍, ബോബീ ജേക്കബ്‌ എന്നീ എക്‌സിക്യൂട്ടിവ്‌ കമ്മറ്റി അംഗങ്ങള്‍ പ്രോഗ്രാം കോര്‍ഡിനേറ്റ്‌ ചെയ്‌തു. തമ്പി ചാക്കോ, ഇഡോ. ഈപ്പന്‍ ഡാനിയേല്‍, ബാബൂ വര്‍ഗീസ്‌, പമ്പാ ട്രഷറാര്‍ ഈപ്പന്‍ മാത്യു, ഫൊക്കാനാ അസ്സോസിയേറ്റ്‌ ട്രഷറാര്‍ ജോര്‍ജ്‌ ഓലിക്കല്‍, ട്രൈസ്റ്റേറ്റ്‌ കേരളാ ഫോറം ചെയര്‍മാന്‍ കുര്യന്‍ രാജന്‍, പ്രസ്‌ ക്ലബ്‌ ഫിലഡല്‍ഫിയാ ചാപ്‌റ്റര്‍ വൈസ്‌ പ്രസിഡന്റ്‌ സുധാ കര്‍ത്താ, കോട്ടയം അസ്സോസിയേഷന്‍ പ്രസിഡന്റ്‌ ജീമോന്‍ ജോര്‍ജ്‌, ഫ്രണ്ട്‌സ്‌ ഓഫ്‌ തിരുവല്ലാ പ്രസിഡന്റ്‌ രാജന്‍ സാമുവേല്‍, ഫ്രണ്ട്‌സ്‌ ഓഫ്‌ റാന്നി പ്രസിഡന്റ്‌ സുരേഷ്‌ നായര്‍, ഓവര്‍സീസ്‌ റിട്ടേണ്ട്‌ മലയാളീസ്‌ ഇന്‍ അമേരിക്ക (ഓര്‍മ) പെന്‍സില്‍വേനിയാ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ഫ്രാന്‍സീസ്‌ പടയാറ്റി, പെന്‍സില്‍വേനിയാ മലയാളി അസ്സോസ്സിയേഷന്‍ (ഫില്‍മ) പ്രസിഡന്റ്‌ ജേക്കബ്‌ ചാക്കോ, ഇന്ത്യാ പാകിസ്ഥാന്‍ സ്റ്റുഡന്റ്‌സ്‌ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ റപ്രസന്റേറ്റിവ്‌ ടാനിയാ തമ്പി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു പ്രസംഗിച്ചു.
നോവലിസ്റ്റ്‌ നീനാ പനയ്‌ക്കലിനെ ആദരിച്ചു
നോവലിസ്റ്റ്‌ നീനാ പനയ്‌ക്കലിനെ ആദരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക