Image

സെന്റ് തെരേസാസ് പ്രയര്‍ഗ്രൂപ്പ് പിനിക് നടത്തി

ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 27 September, 2011
സെന്റ് തെരേസാസ് പ്രയര്‍ഗ്രൂപ്പ് പിനിക് നടത്തി
മിഡ് സിറ്റീസ് (ഡാലസ്): സെന്റ് അല്‍ഫോന്‍സാ കാത്തലിക് ദേവാലയത്തിന്റെ കീഴിലുള്ള സെന്റ് തെരേസാസ് പ്രെയര്‍ വാര്‍ഡ് കൂട്ടായ്മ 24 ശനിയാഴ്ച യൂലസിലുള്ള ബോബ് ഈഡന്‍ പാര്‍ക്കില്‍ പിക്‌നിക് നടത്തി.

ഇടവക വികാരി ഫാ. മാത്യു ശാശേരില്‍ പിക്‌നിക്കില്‍ പങ്കെടുത്തു. കുടുംബങ്ങളുടെ കൂട്ടായ്മയ്ക്കും ആത്മീയ വളര്‍ച്ചയ്ക്കും ഊന്നല്‍ നല്‍കി വാര്‍ഡ് തലത്തില്‍ നടത്തുന്ന പ്രാര്‍ഥനാ കൂട്ടായ്മകളുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്നു ഫാ. മാത്യു ശാശേരില്‍ പിക്‌നിക്കിന്റെ സമാപനയോഗത്തില്‍ പറഞ്ഞു.

വാര്‍ഡിലെ കുട്ടികള്‍ക്കും യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവിധ വിനോദ മല്‍സരങ്ങള്‍ സംഘടിപ്പിച്ചു. കപ്പയും കറികളും തയാറാക്കിയുള്ള പ്രഭാത ഭക്ഷണവും ബാര്‍ബി ക്യൂ ഗ്രില്‍ ചെയ്തുള്ള ഉച്ചഭക്ഷണവും ഏവരും ആസ്വദിച്ചു. കുരുന്നുകളുടെ കലാപരിപാടികളും ഗാനശ്ലോകങ്ങള്‍ കോര്‍ത്തിണക്കി മുതിര്‍ന്നവരുടെ അന്താക്ഷരി മല്‍സരവും ഉണ്ടായിരുന്നു.

ജോര്‍ജ് പുളിക്കല്‍, ആന്റണി വര്‍ക്കി, ഷെല്ലി തോമസ്, ജൂഡിഷ് മാത്യു, ജോസ് വര്‍ഗീസ്, സബിന്‍ സെബാസ്റ്റിയന്‍, ഷാജി മാന്തോട്ടത്തില്‍ തുടങ്ങിയവര്‍ ഭക്ഷണം തയാറാക്കുന്നതിലും ബിനു ജോര്‍ജ്, ടോം ഫ്രാന്‍സിസ്, ദീപക് ജോസ് എന്നിവര്‍ വിവിധ മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നതിലും അനീസ് ജോസ്, ടിനു പുളിക്കല്‍ എന്നിവര്‍ കുട്ടികളുടെ വിവിധ പരിപാടികള്‍ക്കും നേതൃത്വം നല്‍കി.
സെന്റ് തെരേസാസ് പ്രയര്‍ഗ്രൂപ്പ് പിനിക് നടത്തി സെന്റ് തെരേസാസ് പ്രയര്‍ഗ്രൂപ്പ് പിനിക് നടത്തി സെന്റ് തെരേസാസ് പ്രയര്‍ഗ്രൂപ്പ് പിനിക് നടത്തി സെന്റ് തെരേസാസ് പ്രയര്‍ഗ്രൂപ്പ് പിനിക് നടത്തി സെന്റ് തെരേസാസ് പ്രയര്‍ഗ്രൂപ്പ് പിനിക് നടത്തി സെന്റ് തെരേസാസ് പ്രയര്‍ഗ്രൂപ്പ് പിനിക് നടത്തി സെന്റ് തെരേസാസ് പ്രയര്‍ഗ്രൂപ്പ് പിനിക് നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക