Image

ന്യൂജേഴ്‌സിയില്‍ ഫിലിം ആക്ടിങ്ങ് വര്‍ക്ക്‌ഷോപ്പ്

ജോസ് പിന്റോ സ്റ്റീഫന്‍ Published on 27 September, 2011
ന്യൂജേഴ്‌സിയില്‍ ഫിലിം ആക്ടിങ്ങ് വര്‍ക്ക്‌ഷോപ്പ്

എഡിസണ്‍ : ദേശിവുഡ് ഗ്രൂപ്പ് ന്യൂജേഴ്‌സിയില്‍ ഒരു സിനിമാഭിനയ പരിശീലന കളരി നടത്തുന്നു. ഒക്‌ടോബര്‍ മാസം 15-ാം തീയതി ശനിയാഴ്ച രാവിലെ പത്തുമണിക്ക് ആരംഭിക്കുന്ന ഈ പരിശീലനം 16-ാം തീയതി ഞായറാഴ്ച വൈകീട്ട് അഞ്ചു മണിക്ക് അവസാനിക്കും.

സിനിമാരംഗത്ത് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ മേഖലയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയവര്‍ക്കും ക്യാമറയുടെ മുന്‍പില്‍ അഭിനയിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പഠിപ്പിക്കാനുദ്ദേശിച്ചാണ് ഈ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

ന്യൂജേഴ്‌സിയില്‍ നിന്നുള്ള മികച്ച സാങ്കേതിക വിദഗ്ദ്ധര്‍ ആയിരിക്കും പരിശീലനം നല്‍കുന്നത്. പ്രൊഫഷണല്‍ ക്യാമറകള്‍ക്കു മുമ്പില്‍ അഭിനയമികവ് പ്രകടിപ്പിക്കാന്‍ ഈ പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് അവസരമുണ്ടായിരിക്കും.

ഡിസംബര്‍ മാസത്തില്‍ , ദേശീയ ഗ്രൂപ്പ് ചിത്രീകരണം ആരംഭിക്കുവാന്‍ പോകുന്ന സിനിമയിലേക്ക് നടീനടന്മാരെ കണ്ടെത്തുവാനും ഉദ്ദേശിച്ചാണ് ഈ പരിശീലന കളരി സംഘടിപ്പിച്ചിരിക്കുന്നത്. ഒക്‌ടോബര്‍ മാസം അവസാനം ഈ ചിത്രത്തിലേക്ക് നടീ നടന്മാരുടെ ഓഡീഷന്‍ നടത്താനും പദ്ധതിയുണ്ട്. ഈ പരിശീലനത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും സിനിമയില്‍ അവസരം തരാമെന്ന് സംഘാടകര്‍ വാഗ്ദാനം ചെയ്യുന്നില്ല. എന്നാല്‍ കഴിവു തെളിയിക്കുന്ന കുറെ പേര്‍ക്ക് അവസരം ലഭിക്കുമെന്നതില്‍ സംശയമില്ല. ഈ സിനിമയില്‍ അവസരം ലഭിച്ചില്ലെങ്കില്‍ തന്നെ ഈ പരിശീലനം നിങ്ങളുടെ കഴിവുകള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കും.

ഈ ദ്വിദിന പരിശീല കോഴ്‌സില്‍ പങ്കെടുക്കുന്നവര്‍ ഒക്‌ടോബര്‍ 12ന് മുന്‍പ് രജിസ്ട്രര്‍ ചെയ്താല്‍ അന്‍പതു രൂപയും അതിനുശേഷം രജിസ്ട്രര്‍ ചെയ്താല്‍ എഴുപത്തിയഞ്ചു ഡോളറും പരിശീലന ഫീസ് ആയി നല്‍കണം.
സിനിമാഭിനയ കലയുടെ 
അടിസ്ഥാന തത്വങ്ങള്‍ വിവിധ അഭിനയരീതികള്‍ , സന്ദര്‍ഭത്തിനനുയോജ്യമായി ഡയലോഗുകള്‍ പറയേണ്ടതെങ്ങനെ? കാര്യങ്ങള്‍ , മറ്റ് നടീനടന്മാരുമായി ഒത്തുചേര്‍ന്ന് അഭിനയിക്കേണ്ടി വരുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ , കഥാപാത്രങ്ങള്‍ക്കനുയോജ്യമായ വേഷവിധാനങ്ങളും മേയ്ക്കപ്പും തിരഞ്ഞെടുക്കേണ്ടതിനെ പറ്റി, ആഡീഷനെ അഭിമുഖീകരിക്കുന്നതെങ്ങനെ? ഇത്യാദി അനവധി കാര്യങ്ങള്‍ ഈ പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് പേര് രജിസ്ട്രര്‍ ചെയ്യുന്നതിനും വിളിക്കുക.
Rithesh Parikh- 732 742 6621
email-aary13@gmail.com,
 or
Anil Sachdev-anil 1521@yahoo.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക