Image

ഡൈവോഴ്‌സ്‌ വാര്‍ത്ത മാധ്യമസൃഷ്‌ടി: ദിലീപ്‌

Published on 30 May, 2013
ഡൈവോഴ്‌സ്‌ വാര്‍ത്ത മാധ്യമസൃഷ്‌ടി: ദിലീപ്‌
ഡൈവോഴ്‌സ്‌ വാര്‍ത്ത മാധ്യമസൃഷ്‌ടിയെന്ന്‌ നടന്‍ ദിലീപ്‌ പറഞ്ഞതായി റിപ്പോര്‍ട്ട്‌. ഭാര്യയും ഭര്‍ത്താവും തമ്മില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഞങ്ങള്‍ക്കിടയിലുണ്ട്‌. അതല്ലാതെ ഡിവോഴ്‌സിനെ പറ്റി ഒന്നു ചിന്തിച്ചിട്ടില്ല. വിവാഹബന്ധം വേര്‍പെടുത്താന്‍ പോകുന്നില്ല.'ദിലീപ്‌ പറഞ്ഞു.

മഞ്‌ജു വാരിയരും ദിലീപും തമ്മില്‍ വേര്‍പിരിയലിന്റെ പാതയിലാണെന്നും അതിന്റെ ഭാഗമായാണ്‌ മഞ്‌ജു നൃത്തരംഗത്തേയ്‌ക്ക്‌ തിരിഞ്ഞതെന്നും റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നു.

നൃത്തത്തിലാണ്‌ മഞ്‌ജു ഇപ്പേള്‍ ശ്രദ്ധ നല്‍കിയിരിക്കുന്നത്‌. പതിനാറ്‌ വര്‍ഷങ്ങള്‍ക്കു ശേഷം മഞ്‌ജു അരങ്ങേറ്റം നടത്തിയപ്പോള്‍ ആ പരിപാടിക്ക്‌ ദിലീപ്‌ വന്നിരുന്നില്ല. അതിനുശേഷം നിരവധി സ്‌റ്റേജ്‌ പ്രോഗ്രാമുകള്‍ മഞ്‌ജു ചെയ്‌തു. ഒരു പരിപാടിക്കും ദിലീപ്‌ എത്തിയിരുന്നില്ല. ഇത്‌ ഗോസിപ്പുകള്‍ക്ക്‌ വഴിയൊരുക്കുകയായിരുന്നു.
ഡൈവോഴ്‌സ്‌ വാര്‍ത്ത മാധ്യമസൃഷ്‌ടി: ദിലീപ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക