ന്യൂയോര്‍ക്ക്:
കവി, പുരോഗമനവാദി,
പ്രകൃതി സ്നേഹി എന്നീ
നിലകളില്‍ പ്രശസ്തയായ സുഗതകുമാരി ഈ ശനിയാഴ്ച (06/01/2013) നടക്കുന്ന പതിനേഴാമത്
അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ പങ്കെടുത്ത് ‘കേരളം ഇന്ന്’ എന്ന വിഷയത്തെ അധികരിച്ച് പ്രബന്ധം
അവതരിപ്പിക്കുന്നതാണ്. ചര്‍ച്ചയില്‍ പങ്കെടുക്കുന്ന പലരുടെയും അഭിപ്രായത്തെ മാനിച്ച്
പതിവില്‍ നിന്ന് വിപരീതമായി പരിപാടികള്‍ ജൂണ്‍ മാസം മുതല്‍ എല്ലാ
ശനിയാഴ്ചയുമായിരിക്കും നടത്തുന്നതെന്ന് സംഘാടകര്‍ അറിയിക്കുന്നു.
കഴിഞ്ഞ ഞായറാഴ്ച
(05/26/2013) നടന്ന ‘അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപ’ ത്തിലെ ചര്‍ച്ചാവിഷയം ‘പത്രപ്രവര്‍ത്തനം അക്കാലത്തും e-ക്കാലത്തും’ എന്നായിരുന്നു. ദീപികയുടെ അസോസിയേറ്റ്
എഡിറ്ററും ഡല്‍ഹി ബ്യൂറോയുടെ ചീഫുമായ ജോര്‍ജ്ജ് കള്ളിവയലില്‍ ആയിരുന്നു പ്രബന്ധം
അവതരിപ്പിച്ചത്.
ഡോ: ജോസഫ് ഇ.
തോമസ്, ഡോ. എന്‍. പി. ഷീല, ത്രേസ്യാമ്മ
നാടാവള്ളില്‍ (കൊച്ചേച്ചി), ഷീല ചെറു, എ. സി. ജോര്‍ജ്ജ്, ജയിംസ് കുരീക്കാട്ടില്‍, ജോണ്‍ ആറ്റുമാലില്‍, തോമസ് ടി. ഉമ്മന്‍, ഷാജന് ആനിത്തോട്ടം, മാത്യു എന്‍. ജെ., മഹാകപി വയനാടന്‍, രാജു തോമസ്, ഏബ്രഹാം, ജെയിംസ്, ഫിലിപ്പ്
ചെറിയാന്, വര്‍ഗീസ് കെ. എബ്രഹാം (ഡെന്‍വര്‍ ), സുനില്‍ മാത്യു വല്ലാത്തറ,
പ്രവീണ്‍ പോള്‍ മുതലായവര്‍
ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. സി. ആന്‍ഡ്രൂസ്, പി. പി. ചെറിയാന്, ജയിന് മുണ്ടയ്ക്കല്‍, റജീസ് നെടുങ്ങാടപ്പള്ളില്‍, മാത്യു മൂലേച്ചേരില്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക്
നേതൃത്വം കൊടുത്തു.
സല്ലാപത്തില്‍
പങ്കെടുക്കുവാന്‍ എല്ലാ ശനിയാഴ്ചയും വൈകുന്നേരം എട്ടു മുതല്‍ പത്തു വരെ (ഈസ്റേ്റണ്‍ സമയം) നിങ്ങളുടെ ടെലഫോണില്‍
നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ്.
1-862-902-0100
കോഡ് 365923
ടെലിഫോണ്‍ ചര്‍ച്ചയില്‍
പങ്കെടുക്കുന്ന എല്ലാവര്ക്കും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുവാനും നിര്‍ദ്ദേശങ്ങള്‍
വ്യക്തമാക്കുവാനും അവസരം ഉണ്ടായിരിക്കും. jain@mundackal.com , gracepub@yahoo.com, sahithyasallapam@gmail.com എന്ന ഇ-മെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള
വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി
അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
മാത്യു
മൂലേച്ചേരില്‍ 914-654-2914 / ആന്‍ഡ്രൂസ് സി: 845-429-1097 / ജയിന് മുണ്ടയ്ക്കല്‍:
813-655-5706 / റജീസ് നെടുങ്ങാടപ്പള്ളി 516-430-8136 / പി. പി. ചെറിയാന്:
214-450-4107
Join us on
Facebook
https://www.facebook.com/groups/142270399269590/