Image

വാര്‍ഷിക വരുമാനത്തിന്റെ 60% ജീവകാരുണ്യ പ്രവര്‍ത്തനത്തിന്‌ നീക്കിവെച്ച്‌ ബ്രാംപ്‌ടന്‍ മലയാളീ സമാജം മാതൃകയായി

Published on 30 May, 2013
വാര്‍ഷിക വരുമാനത്തിന്റെ 60% ജീവകാരുണ്യ പ്രവര്‍ത്തനത്തിന്‌ നീക്കിവെച്ച്‌ ബ്രാംപ്‌ടന്‍ മലയാളീ സമാജം മാതൃകയായി
ടൊറന്റോ: സംഘടനകള്‍ സാമൂഹ്യ സേവനതിലധിഷ്‌ഠിതമായി കൂടുതല്‍ ഗുണപരമായി പ്രവര്‍ത്തിക്കണമെന്ന കാഴ്‌ചപ്പാടുമായി കാനഡയിലെ പ്രമുഖ മലയാളീ സംഘടനയായ ബ്രാപ്‌ടന്‍ മലയാളീ സമാജം അതിന്റെ പ്രവര്‍ത്തനമേഘല ജീവിതദുരിതം അനുഭവിക്കുന്നവരിലേക്ക്‌ വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നതായി സമാജം പ്രസിഡണ്ട്‌ കുര്യന്‍ പ്രക്കാനവും സക്രട്ടറി ജോജി ജോര്‍ജും അറിയിച്ചു. ഇതിന്റെ ഭാഗമായി ബ്രംപ്‌ടന്‍ മലയാളീ സമാജത്തിന്റെ ഈ വര്‍ഷത്തെ ആകെ വാര്‍ഷിക നീക്കിയിരുപ്പിന്റെ 60% "BMS Helping Hand For Poor" എന്ന ഫണ്ടിലേക്ക്‌ മാറ്റിവെയ്‌ച്ചു അര്‍ഹാരയവരെ കണ്ടെത്തി നേരിട്ട്‌ സഹായം എത്തിക്കും.

ഈ വര്‍ഷം സമാജം സ്വരൂപിക്കുന്ന ഓരോ ഡോളറിന്റെയും 60% ജീവിതദുരിതം അനുഭവിക്കുന്നവര്‍ക്കായി നീക്കിവെക്കുന്നതായിരിക്കും, ഓരോ പരിപാടികളിലും ആളുകള്‍ പങ്കെടുക്കുമ്പോള്‍ തന്നെ അവര്‍ ഈ സഹായ നിധിയില്‍ പങ്കാളികള്‍ ആകുന്നു എന്നതാണ്‌ ഇതിന്റെ പ്രത്യേകത. ഈ ഫണ്ടിലേക്ക്‌ പ്രത്യേക സംഭാവന നല്‍കിയും, കൂടുതല്‍ ആളുകളെ സമാജം പരിപാടികളില്‍ പങ്കെടുപ്പിച്ചും, സമാജം നടത്തുന്ന പരിപാടികള്‍ക്കും,സമാജം വെബ്‌സൈറ്റിലേക്കും സ്‌പോണ്‍സര്‍ഷിപ്പ്‌ നല്‍കിയും,നല്‍കുന്നവരെ പ്രോത്സാഹിപ്പിച്ചും മറ്റും ആളുകള്‍ക്ക്‌ ഈ സംരഭത്തെ വിജയിപ്പിക്കാം.

നാമമാത്രമല്ലാതെ തങ്ങളുടെ വാര്‍ഷിക വരുമാനത്തിന്റെ പകുതിയിലധികമെങ്കിലും പ്രവാസി സംഘടനകള്‍ പ്രത്യേകിച്ച്‌ നോര്‍ത്ത്‌ അമരിക്കയിലെ മലയാളീ സംഘടനകള്‍ ജീവിതദുരിതം അനുഭവിക്കുന്നവര്‍ക്കായി നീക്കി വെക്കുന്ന വിപ്ലവകരമായ ഒരു സമൂഹമാറ്റത്തിനു സമാജം പ്രസിഡണ്ട്‌ ശ്രീ കുര്യന്‍ പ്രക്കാനം ആഹ്വാനം ചെയ്‌തു. ഈ ആശയവുമായി ഐക്യമുള്ള സംഘടനകള്‍ യേജിച്ചു നിന്ന്‌ അര്‍ഹാരയവരെ നേരിട്ട്‌ കണ്ടെത്തി സഹായം എത്തിച്ചു പ്രവര്‍ത്തിക്കാന്‍ തയ്യാറാകേണ്ടതാണ്‌. സംഘടനകള്‍ കേവലം പിരിവിനുവേണ്ടിയും, ആഘോഷങ്ങള്‍ക്കുവേണ്ടിയും പബ്ലിസിറ്റിക്ക്‌ വേണ്ടിയയും മാത്രമുള്ള ഉപകരണങ്ങള്‍ ആകാതെ അതിന്റെ ഗുണങ്ങള്‍ സമൂഹ നന്മക്കു സംഭാവന ചെയ്യാവുന്ന മാറ്റത്തിന്റെ ഉപാധികള്‍ ആയി മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്നും അദേഹം പറഞ്ഞു.

പ്രവസി സമൂഹത്തിലെ പ്രതേകിച്ചു നോര്‍ത്ത്‌ അമേരിക്കയിലെ സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും പിന്തുടരാവുന്ന ഈ കര്‍മ്മപദ്ധതിക്ക്‌ ഇതിനോടകം തന്നെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ പിന്തുണ ലഭിച്ചു കൊണ്ടിരിക്കുന്നു എന്നത്‌ അഭിമാനാര്‍ഹമാണ്‌. ഈ സാമൂഹ്യ കര്‍മ്മപദ്ധതിയുമായി സഹകരിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ബന്ധപ്പെടുക Phone- 647 771 9041 bramptonsamajam@gmail.com

www.malayaleeassociation.com
വാര്‍ഷിക വരുമാനത്തിന്റെ 60% ജീവകാരുണ്യ പ്രവര്‍ത്തനത്തിന്‌ നീക്കിവെച്ച്‌ ബ്രാംപ്‌ടന്‍ മലയാളീ സമാജം മാതൃകയായി
Join WhatsApp News
Moncy kodumon 2013-05-30 20:57:21
It will be a very  success. 
Alexander Mathew 2013-05-31 10:23:16
I appreciate your initiative
but you should search and find the needy one through the NGO's over the world.
Dont let go this help to unwanted one's hand
Mathai Neeruvilayil 2013-06-01 04:53:52
This is a good think about helpless peoples your thinks is wonderful
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക