Image

ഹോര്‍ഷം മലയാളി അസോസിയേഷന്‍ ഓണാഘോഷം നടത്തി

സാബു ചുണ്ടക്കാട്ടില്‍ Published on 27 September, 2011
ഹോര്‍ഷം മലയാളി അസോസിയേഷന്‍ ഓണാഘോഷം നടത്തി
ഹോര്‍ഷം: ഹോര്‍ഷം മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സെപ്‌റ്റംബര്‍ 17ന്‌ സെന്റ്‌ ജോണ്‍സ്‌ ചര്‍ച്ച്‌ ഹാളില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.

വൈകുന്നേരം അഞ്ചിന്‌ ആരംഭിച്ച ഓണാഘോഷ പരിപാടികളില്‍ വടംവലി, മ്യൂസിക്കല്‍ ചെയര്‍, സ്‌പൂണ്‍ റേസ്‌, മിഠായി പെറുക്കല്‍ തുടങ്ങിയ പരിപാടികള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആവേശം പകര്‍ന്നു.

കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധയിനം കലാമത്സരങ്ങള്‍ വൈവിധ്യത്തിലും ഗുണമേന്മയിലും മികച്ചുനിന്നു. തിരുവാതിരയും നാടന്‍നൃത്തവും ഓണാഘോഷ പരിപാടികള്‍ക്ക്‌ മാറ്റുകൂട്ടി.

ഹോര്‍ഷം മലയാളി അസോസിയേഷന്റെ കൊച്ചു പ്രതിഭകള്‍ അവതരിപ്പിച്ച സിനിമാറ്റിക്‌ ഡാന്‍സ്‌, കോമഡി സ്‌കിറ്റ്‌ തുടങ്ങിയ ഏവരുടെയും മനം കവര്‍ന്നു. കലാപരിപാടികളില്‍ പങ്കെടുത്തവര്‍ക്കും വിവിധ കായിക മത്സരങ്ങളില്‍ വിജയികളായവര്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്‌തു. കലാപരിപാടികള്‍ക്ക്‌ ജോണ്‍സണ്‍ ജോണ്‍ നേതൃത്വം നല്‍കി

ഓണാഘോഷ പരിപാടികളോട്‌ അനുബന്ധിച്ചു നടന്ന ഹൃസ്വമായ ചടങ്ങില്‍ സ്ഥലം മാറിപ്പോകുന്ന ട്രഷറര്‍ അനില്‍ ചാണ്‌ടിക്ക്‌ ചെയര്‍മാന്‍ ഡോ. റോയി വര്‍ഗീസ്‌ ഉപഹാരം സമ്മാനിച്ചു. വൈസ്‌ ചെയര്‍മാന്‍ ബെന്‍സ്‌ ജോസഫ്‌, പ്രസിഡന്റ്‌ മനു മത്തായി, സെക്രട്ടറി രമേഷ്‌ കുനിയില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. വിഭവസമൃദ്ധമായ ഓണസദ്യയോടെ പരിപാടികള്‍ സമാപിച്ചു.
ഹോര്‍ഷം മലയാളി അസോസിയേഷന്‍ ഓണാഘോഷം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക