Image

വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ ആഗോള സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്‌ഘാടനം ചെയ്യും

ജോളി എം. പടയാട്ടില്‍ Published on 27 September, 2011
വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ ആഗോള സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്‌ഘാടനം ചെയ്യും
കൊളോണ്‍: അടുത്ത മെയ്‌ നാല്‌, അഞ്ച്‌, ആറ്‌ തീയതികളില്‍ ജര്‍മനിയില്‍ നടക്കുന്ന വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ ആഗോള സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്‌ഘാടനം ചെയ്യും. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രി കെ.സി. ജോസഫ്‌, എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, കിഡ്‌നി ഫൗണ്ടേഷന്‍ സ്‌ഥാപകനും വ്യവസായിയുമായ കൊച്ചൗസേപ്‌ ചിറ്റിലപ്പള്ളി, ഫാ. ഡേവിസ്‌ ചിറമേല്‍ തുടങ്ങിയ നിരവധി രാഷ്‌ട്രീയ, സാംസ്‌കാരിക, സാമൂഹിക, വ്യവസായ പ്രതിനിധികളും പങ്കെടുക്കും.

ജര്‍മന്‍ പാര്‍ലമെന്റ്‌ അംഗങ്ങളും നോര്‍ത്ത്‌ റൈന്‍ വെസ്‌റ്റ്‌ ഫാളിലെ സംസ്‌ഥാന സര്‍ ക്കാര്‍, ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ പ്രതിനിധികളും കേരളത്തില്‍ മുതല്‍ മുടക്കുവാന്‍ ആഗ്രഹിക്കുന്ന വ്യവസായികളും സമ്മേളനത്തോടനുബന്ധിച്ച്‌ നടക്കുന്ന വ്യവസായ സംരംഭകരുടെ യോഗത്തില്‍ പങ്കെടുക്കും. ജര്‍മനിയില്‍ കൊളോണ്‍ നഗരത്തിനടുത്തുള്ള ബെന്‍സ്‌ ബെര്‍ഗിലെ അന്തര്‍ദേശീയ സെമിനാറുകള്‍ നടക്കുന്ന പഴയ രാജ കൊട്ടാരമായ കര്‍ദിനാള്‍ ഷൂള്‍ട്ടെ ഹൗസിലാണ്‌ ആഗോള സമ്മേളനം നടക്കുന്നത്‌.

സെപ്‌റ്റംബര്‍ 24ന്‌ കൊളോണ്‍ മൂള്‍ഹൈമിലെ തിരുഹൃദയ ദേവാലയ ഓഡിറ്റോറി യത്തില്‍ ചേര്‍ന്ന വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ജര്‍മന്‍ പ്രൊവിന്‍സിന്റെ പ്രത്യേക പൊതുസമ്മേളനത്തില്‍ ആഗോള സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ക്കായി തുടങ്ങിയ പ്രാരംഭ നടപടികളെ യോഗം അംഗീകരിച്ചു. ചെയര്‍മാന്‍ ഡേവിസ്‌ തെക്കുംതലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ പ്രസിഡന്റ്‌ ഗ്രിഗറി മേടയില്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി ജോളി എം. പടയാട്ടില്‍ കൃതജ്‌ഞതയും പറഞ്ഞു. ട്രഷറര്‍ ജോസഫ്‌ കളത്തില്‍പറമ്പില്‍ കണക്കുകളും ബാബു ഇളമ്പാശേരി ഓഡിറ്റര്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

ആഗോള സമ്മേളനത്തിന്റെ ജനറല്‍ കണ്‍വീനറായ മാത്യു ജേക്കബ്‌ ഇതുവരെ സമ്മേളനത്തിലേക്കായി കൈക്കൊണ്ട നടപടികളെക്കുറിച്ച്‌ വിശദമായി സംസാരിച്ചു. തുടര്‍ന്ന്‌ നടന്ന പൊതു ചര്‍ച്ചയില്‍ ജോസഫ്‌ കടുത്താനം, അഡ്വ. ജോബ്‌ കൊല്ലമന, ഹര്‍ഷല്‍ താഴിശേരി, ജയിംസ്‌ പാത്തിക്കല്‍, ഡോ. തോമസ്‌ വടക്കേക്കര തുടങ്ങിയ വരെ വിദേശമലയാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച്‌ പഠിച്ച്‌ റിപ്പോര്‍ട്ട്‌ തയാറാക്കുവാന്‍ ചുമതലപ്പെടുത്തി. താഴെ പറയുന്നവരെ കണ്‍വീനര്‍മാരായി തിരഞ്ഞെടുത്തത്‌ യോഗം അംഗീകരിച്ചു.

മാത്യു ജേക്കബ്‌ (ജനറല്‍ കണ്‍വീനര്‍)
ഗ്രിഗറി മേടയില്‍ പ്രോഗ്രാം കമ്മിറ്റി)
ജോളി എം. പടയാട്ടില്‍ (ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്‌ മീഡിയ)
ജോസഫ്‌ കളത്തില്‍പറമ്പില്‍ (ഫിനാന്‍സ്‌)
സോമരാജന്‍പിള്ള (അഡ്‌മിനിസ്‌ട്രേഷന്‍)
ജോണി ഇലഞ്ഞിപ്പിള്ളി (റിസപ്‌ഷന്‍ ആന്‍ഡ്‌ അക്കൊമ-ഡേഷന്‍)
ജോസഫ്‌ കൈനിക്കര (സുവനീര്‍)
ജോസഫ്‌ കളപ്പുരയ്‌ക്കല്‍ (ഫുഡ്‌)
ജോസ്‌ തോമസ്‌ (കള്‍ച്ചറല്‍ പ്രോഗ്രാം)
ബാബു ഇളമ്പാശേരി (ടൂര്‍ പ്രോഗ്രാം)
ജോണ്‍ മാത്യു, ബാബു കൂട്ടുമ്മേല്‍ (പി.ആര്‍ഒ)
സെബാസ്‌റ്റിയന്‍ കരിമ്പില്‍, സെന്നി പി. തോമസ്‌ (ഐടി ആന്‍ഡ്‌ യൂത്ത്‌)
കിലിയാന്‍ ജോസഫ്‌, ജോസ്‌ ലൂക്കാസ്‌ (കോ - ഓര്‍ഡിനേറ്റര്‍, ഇന്ത്യ)
വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ ആഗോള സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്‌ഘാടനം ചെയ്യും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക