Image

ന്യൂയോര്‍ക്ക്‌ പോലിസില്‍ മലയാളി ക്യാപ്‌റ്റന്മാര്‍ രണ്ട്‌ (ടാജ്‌ മാത്യു)

Published on 31 May, 2013
ന്യൂയോര്‍ക്ക്‌ പോലിസില്‍ മലയാളി ക്യാപ്‌റ്റന്മാര്‍ രണ്ട്‌ (ടാജ്‌ മാത്യു)
ന്യൂയോര്‍ക്ക്‌: കുടിയേറ്റ ചരിത്രത്തില്‍ മലയാളത്തിന്റെ മുന്നേറ്റത്തിന്‌ രണ്ടാം സല്യൂട്ട്‌. ക ര്‍ട്ടസി, പ്രൊഫഷണലിസം, റെസ്‌പെക്‌ട്‌ എന്നീ ആപ്‌തവാക്യങ്ങളിലൂന്നി ചടുലമായി പ്ര വര്‍ത്തിക്കുന്ന ന്യൂയോര്‍ക്ക്‌ പോലിസില്‍ ക്യാപ്‌റ്റന്‍ പദവിയിലേക്കാണ്‌ മലയാളിയായ ലി ജു തോട്ടം മാര്‍ച്ച്‌ ചെയ്‌തിരിക്കുന്നത്‌. നേരത്തെ ക്യാപ്‌റ്റനായ സ്‌റ്റാന്‍ലി ജോര്‍ജിന്‌ പിന്നാ ലെ ലിജുവും ക്യാപ്‌റ്റന്‍ റാങ്കിലെത്തുന്നതോടെ രണ്ടു മലയാളികള്‍ ഈ സ്‌ഥാനത്തെത്തി. മലയാളി എന്നല്ല ന്യൂയോര്‍ക്ക്‌ പോലിസില്‍ (എന്‍.വൈ.പി.ഡി) ആകെയുളള ഇന്ത്യക്കാരാ യ ക്യാപ്‌റ്റന്‍മാരുടെ കണക്കെടുത്താലും രണ്ടു പേരേയുളളൂ. രണ്ടും മലയാളികള്‍, സ്‌റ്റാന്‍ ലിയും ലിജുവും.

പോലിസ്‌ ആവുകയെന്നത്‌ കുഞ്ഞുനാള്‍ മുതല്‍ മനസില്‍ സൂക്ഷിച്ച ആഗ്രഹമായിരുന്നെ ങ്കിലും ക്യാപ്‌റ്റന്‍ പദവിയൊന്നും ഒരിക്കലും സ്വപ്‌നം കണ്ടിരുന്നില്ലെന്ന്‌ കോട്ടയം കിടങ്ങൂ ര്‍ സ്വദേശിയായ ലിജു പറഞ്ഞു. പോലിസിലെത്തുന്ന ആരും മോഹിക്കുന്നതാണ്‌ ക്യാപ്‌റ്റ ന്‍ പദവിയെങ്കിലും തങ്ങളെപ്പോലുളള കുടിയേറ്റക്കാരെ അതിനായി പരിഗണിക്കുമെന്ന്‌ ക രുതിയിരുന്നില്ല. എങ്കിലും ഭാഗ്യമോ കര്‍മ്മഫലത്തിന്റെ സായൂജ്യമോ എന്തെന്നറിയില്ല ക്യാ പ്‌റ്റന്‍ റാങ്കും എന്നിലേക്കെത്തി.

ഒരു പോലിസ്‌ പ്രീസിംഗ്‌ടിന്റെ ചുമതലയാണ്‌ ക്യാപ്‌റ്റന്‌. ജനസംഖ്യയനുസരിച്ചാണ്‌ ഓ രോ പ്രീസിംഗ്‌ടിന്റെയും ഭൂപരിധി നിശ്‌ചയിക്കുക. നല്ലൊരു ജനവിഭാഗത്തെ പരിരക്ഷിക്കേ ണ്ട ചുമതലയുളള ഒരു പ്രീസിംഗ്‌ടില്‍ രണ്ടു ക്യാപ്‌റ്റന്‍മാരുണ്ടാവും. ഒരാള്‍ കമാന്‍ഡിംഗ്‌ ഓഫിസറും മറ്റെയാള്‍ എക്‌സിക്യൂട്ടീവ്‌ ഓഫിസറും. എന്നാല്‍ കടുത്ത ജനസാന്ദ്രതയുളള പ്രീസിംഗ്‌ടില്‍ ഡപ്യൂട്ടി ഇന്‍സ്‌പെക്‌ടര്‍ എന്ന ഉയര്‍ന്ന തസ്‌തിക സൃഷ്‌ടിക്കാറുണ്ട്‌. ക്യാപ്‌ റ്റന്‍ റാങ്കിലുളള ഒരാളെയാവും ഡപ്യൂട്ടി ഇന്‍സ്‌പെക്‌ടറായി നിയമിക്കുക.

പ്രീസിംഗ്‌ടിന്റെ ചുമതല വരുമ്പോള്‍ ഉത്തരവാദിത്വങ്ങളും കൂടുന്നു. തന്റെ അധികാരപ രിധിയിലുളള മേഖലയിലെ കാര്യങ്ങള്‍ക്കല്ലൊം ക്യാപ്‌റ്റനാണ്‌ ഉത്തരവാദിത്വം. എല്ലായി ടത്തും കണ്ണ്‌ ചെല്ലുകയും എല്ലാ കാര്യങ്ങളും ശ്രദ്‌ധിക്കുകയും വേണം. മുകളിലുളള അ ധികാര കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട്‌ നല്‍കേണ്ടതും ക്യാപ്‌റ്റന്റെ ചുമതല തന്നെ.

മന്‍ഹാട്ടനിലെ പോലിസ്‌ അക്കാഡമയില്‍ പരിശീലനത്തിലാണ്‌ ലിജു. ബ്രൂക്‌ലിനില്‍ കൗണ്ടര്‍ ടെററിസം ട്രെയിനിംഗുമുണ്ട്‌. പരിശീലനത്തിനു ശേഷമേ ഏത്‌ പ്രീസിംഗ്‌ടിെന്റ ചുമതലയാണെന്ന്‌ അറിയൂ. ആദ്യം പോലിസ്‌ ഓഫിസറായി ട്രെയിനിംഗ്‌ നേടിയ സമയ ത്ത്‌ ബാച്ചിലുണ്ടായിരുന്നവരില്‍ ചിലര്‍ ഇപ്പോള്‍ ക്യാപ്‌റ്റന്‍ റാങ്ക്‌ നേടി ഒപ്പം പരിശീനല ത്തിലുണ്ട്‌.

എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ പതിമൂന്നാം വയസിലാണ്‌ ലിജു തോട്ടം അമേരിക്കയിലെ ത്തുന്നത്‌. എയ്‌റോനോട്ടിക്‌ എന്‍ജിനിയറിംഗില്‍ ബിരുദമെടുത്തെങ്കിലും വ്യോമയാന മേ ഖലയില്‍ അധികംനാള്‍ ജോലി ചെയ്‌തില്ല. പാനാം, ഡെല്‍റ്റ എന്നീ വിമാനക്കമ്പനികളില്‍ കുറച്ചുകാലം പ്രവര്‍ത്തിക്കുകയുണ്ടായി.

മനസിലെ മോഹത്തിന്‌ സാക്ഷാത്‌ക്കാരമായി പോലിസിലെത്തുന്നത്‌ 1996 ലാണ്‌. ന്യൂ യോര്‍ക്ക്‌ പോലിസില്‍ ഓഫിസറായി തുടക്കം. രണ്ടായിരത്തില്‍ ആദ്യ പ്രൊമോഷന്‍ നേടി ഡിറ്റക്‌ടീവായി. നാര്‍കോട്ടിക്‌സ്‌ ബ്യൂറോയിലായിരുന്നു അത്‌. 2002 അടുത്ത പ്രൊമോഷന്‍ സാര്‍ജന്റ്‌പദിവിയിലേക്ക്‌. 2006 ല്‍ ല്യൂട്ടനന്റായി. ടെസ്‌റ്റ്‌ പാസായി ക്യാപ്‌റ്റനായി പ്രൊമോഷന്‍ കിട്ടുന്നത്‌ 2013 ഏപ്രില്‍ 26 നാണ്‌.

ന്യൂയോര്‍ക്ക്‌ പോലിസില്‍ ക്യാപ്‌റ്റന്‌ മുകളിലുളള റാങ്കുകളില്‍ 89 ശതമാനവും വെളുത്ത വംശജരാണെന്ന്‌ ലിജു തോട്ടം പറഞ്ഞു. രാഷ്‌ട്രീയ നിയമനങ്ങളാണിവ. കുടിയേറ്റ വംശ ജര്‍ ഉയര്‍ന്ന പദവികളിലെത്തുന്നത്‌ അപൂര്‍വമാണ്‌. സുഹൃത്തും സഹപ്രവര്‍ത്തകനും ആ ദ്യ മലയാളി ക്യാപ്‌റ്റനുമായ സ്‌റ്റാന്‍ലി ജോര്‍ജ്‌ ബ്രോങ്കസ്‌, മന്‍ഹാട്ടന്‍ മേഖല കേന്ദ്രമാ യുളള ഇന്റേണല്‍ അഫയേഴ്‌സ്‌ ബ്യൂറോ കമാന്‍ഡിംഗ്‌ ഓഫിസറാണ്‌.

സ്‌റ്റോണിബ്രൂക്ക്‌ ഹോസ്‌പിറ്റലില്‍ നേഴ്‌സ്‌ പ്രാക്‌ടീഷണറായ സ്‌മിതയാണ്‌ ലിജു തോട്ട ത്തിന്റെ ഭാര്യ. അലീന, ആന്‍ജലീന, ലിയാന എന്നിവരാണ്‌ മക്കള്‍. ഫിലിപ്പ്‌ തോട്ടം പിതാ വാണ്‌. അമ്മ മേരി വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ നിര്യാതയായി.

പോലിസുകാരനു വേണ്ട കൊമ്പന്‍മീശയും രൗദ്ര മുഖവും ഇല്ലാത്ത സൗമ്യശീലനായ ലിജു എങ്ങനെ പോലിസിലെത്തി എന്ന ചോദ്യത്തിന്‌ അദ്ദേഹത്തിന്റെ മറുപടി സരസമാ യിരുന്നു.

രൗദ്രഭാവം വേണ്ടപ്പോള്‍ എടുത്താല്‍ പോരേ?. മുഖത്തിന്റെ രൂപാന്തരീകരണം ആവശ്യ മുളളപ്പോള്‍ സംഭവിക്കുന്നതാണ്‌. എപ്പോഴും കാര്‍ക്കശ്യത്തോടെ നടക്കേണ്ട ആവശ്യമില്ല പോലിസിന്‌. സ്‌നേഹം വേണ്ടിടത്ത്‌ അത്‌ കൊടുക്കണം, രൗദ്രം വേണ്ടിടത്ത്‌ അത്‌ പ്ര യോഗിക്കണം;

അതാവണം പോലിസ്‌
അതാവണമല്ലോ പോലിസ്‌...

ന്യൂയോര്‍ക്ക്‌ പോലിസില്‍ മലയാളി ക്യാപ്‌റ്റന്മാര്‍ രണ്ട്‌ (ടാജ്‌ മാത്യു)ന്യൂയോര്‍ക്ക്‌ പോലിസില്‍ മലയാളി ക്യാപ്‌റ്റന്മാര്‍ രണ്ട്‌ (ടാജ്‌ മാത്യു)ന്യൂയോര്‍ക്ക്‌ പോലിസില്‍ മലയാളി ക്യാപ്‌റ്റന്മാര്‍ രണ്ട്‌ (ടാജ്‌ മാത്യു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക