Image

അമേരിക്കന്‍ ലൂതറന്‍ സഭക്കു ആത്മീയ നേതൃത്വം നല്‍കുന്നതിന് സ്വവര്‍ഗ്ഗരതിക്കാരനായ ബിഷപ്പും

പി.പി.ചെറിയാന്‍ Published on 03 June, 2013
അമേരിക്കന്‍ ലൂതറന്‍ സഭക്കു ആത്മീയ നേതൃത്വം നല്‍കുന്നതിന് സ്വവര്‍ഗ്ഗരതിക്കാരനായ ബിഷപ്പും
ലോസാഞ്ചലസ് : അമേരിക്കയിലെ ഏറ്റവും വവലിയ ക്രിസ്തീയ വിഭാഗമായ ഇവാഞ്ചലിക്കല്‍ ലൂതറണ്‍ സഭയുടെ ബിഷപ്പായി സ്വവര്‍ഗ്ഗരതിക്കാരനായ റവ.ആര്‍. എര്‍വിന്‍ തിരഞ്ഞെടുക്കപ്പെട്ടതായി വെള്ളിയാഴ്ച പത്രങ്ങള്‍ക്കു നല്‍കിയ ഒരു കുറിപ്പില്‍ സഭാ അധികാരികള്‍ അറിയിച്ചു.

മെയ് 31 വെള്ളിയാഴ്ച ചേര്‍ന്ന വാര്‍ഷിക ചര്‍ച്ച് അസംബ്ലിയാണ് പുതിയ ഗെ ബിഷപ്പിനെ സഭക്ക് നേതൃത്വം നല്‍കുന്നതിനായി തിരഞ്ഞെടുത്തത്. റവ. ആര്‍ എര്‍വിന്‍ ലൂതറന്‍ സഭയുടെ ചരിത്രത്തിന്‍ തിരഞ്ഞടുക്കപ്പെടുന്ന ആദ്യ സ്വര്‍ഗ്ഗരതിക്കാരനായ ബിഷപ്പാണ്.

2009 ല്‍ ലൂതറന്‍ സഭ സ്വവര്‍ഗ്ഗരതിക്കാരായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഓര്‍ഡിനേഷന്‍ കൊടുക്കുന്നതിന് തീരുമാനമെടുത്തിരുന്നു.

എര്‍വിന്‍ ഇപ്പോള്‍ ഫെയ്ത്ത് ലൂതറന്‍ ചര്‍ച്ച് പാസ്റ്ററായും, കാലിഫോര്‍ണിയ ലൂതറന്‍ യൂണിവേഴ്‌സിറ്റി കണ്‍ഫഷനല്‍ തിയോളജി പ്രൊഫസറായും പ്രവര്‍ത്തിക്കുന്നു. മറ്റൊരു പുരുഷനുമൊത്ത് ജീവിക്കുന്ന എര്‍വിന്‍ ലൂതറന്‍ സഭയുടെ ആദ്യ നാറ്റീവ് അമേരിക്കന്‍ ബിഷപ്പാണ്. സഭയിലേക്ക് സ്വവര്‍ഗ്ഗരതിക്കാരായവരെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനും അംഗീകരിക്കുന്നതും എന്റെ നിയമം ഇടയാക്കും. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ബിഷപ്പ് പറഞ്ഞു.

അമേരിക്കയിലും, വെര്‍ജീന ഐലന്റിലും 9638 കോണ്‍ഗ്രിഗേഷനില്‍ 4 മില്യണ്‍ അംഗങ്ങളും, 18,010 ചര്‍ച്ച് ലീഡേഴ്‌സും, 16, 773 ക്ലര്‍ജിമാരും ലൂതറന്‍ സഭയ്ക്കുണ്ട്.
അമേരിക്കന്‍ ലൂതറന്‍ സഭക്കു ആത്മീയ നേതൃത്വം നല്‍കുന്നതിന് സ്വവര്‍ഗ്ഗരതിക്കാരനായ ബിഷപ്പും
Join WhatsApp News
Jiji K. Thomson 2013-06-03 06:47:52
Luthurun Church is not the largest Christian denomination,in United states It is Southern Baptist is around 25 million people. Combination of Sothern and Northern Baptist comes around 36 million people. It is a shame Luthuran church is doing this....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക