Image

തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രം അയല്‍പക്കം: ചിദംബരം

Published on 30 May, 2011
തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രം അയല്‍പക്കം: ചിദംബരം
ന്യൂഡല്‍ഹി: ലോകത്തിന്റെ തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രം അയല്‍പക്കമാണെന്ന്‌ ആഭ്യന്തര മന്ത്രി പി. ചിദംബരം അറിയിച്ചു. ഡല്‍ഹിയില്‍ ആരംഭിച്ച ഇന്ത്യ-യു.എസ്‌ ആഭ്യന്തര സംഭാഷണത്തിന്റെ ആമുഖ പ്രഭാഷണത്തിലാണ്‌ പാകിസ്‌താനെ പേരെടുത്തു പറയാതെ മന്ത്രി ചിദംബരം ഇപ്രകാരം പറഞ്ഞത്‌. സുസ്ഥിരവും സമാധാനപൂര്‍ണവും പുരോഗതിയുമുള്ള ഒരു അയല്‍പക്കമാണ്‌ ഇന്ത്യക്കും ജനങ്ങള്‍ക്കും ഗുണകരം. എന്നാല്‍ ലോകത്തെ ഏറ്റവും പ്രയാസകാരിയായ അയല്‍പക്കമാണ്‌ ഇന്ത്യക്കുള്ളത്‌.
തീവ്രവാദം എന്നത്‌ അമേരിക്കയും ഇന്ത്യയും നേരിടുന്ന തത്വാധിഷ്‌ഠിത വെല്ലുവിളി തന്നെയാണ്‌. ഇതിനു പുറമെ വ്യാജകറന്‍സി, മയക്കുമരുന്ന്‌ കടത്ത്‌ എന്നീ വെല്ലുവിളികള്‍ ചെറുക്കാനും കൂട്ടായ നീക്കം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക