Image

ഫിലാഡല്‍ഫിയ എക്യൂമെനിക്കല്‍ വിമന്‍ ഫെല്ലോഷിപ്‌ സെമിനാര്‍ സംഘടിപ്പിച്ചു

ജോസ്‌ മാളേയ്‌ക്കല്‍ Published on 28 September, 2011
ഫിലാഡല്‍ഫിയ എക്യൂമെനിക്കല്‍ വിമന്‍ ഫെല്ലോഷിപ്‌ സെമിനാര്‍ സംഘടിപ്പിച്ചു
ഫിലാഡല്‍ഫിയ: രജതജൂബിലി നിറവിലുള്ള ഫിലാഡല്‍ഫിയായിലെ എക്യൂമെനിക്കല്‍ കൂട്ടായ്‌മയുടെ വനിതാവിഭാഗം സെപ്‌റ്റംബര്‍ 24 ശനിയാഴ്‌ച്ച നടത്തിയ ആരോഗ്യവിദ്യാഭ്യാസ ഏകദിനസെമിനാര്‍ വളരെ വിജ്ഞാനപ്രദമായിരുന്നു. സെന്റ്‌ തോമസ്‌ സീറോമലബാര്‍ പള്ളിയുടെ ആഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ നിലവിളക്കു കൊളുത്തി ഫെല്ലോഷിപ്‌ ചെയര്‍മാനും സെന്റ്‌ പീറ്റേഴ്‌സ്‌ യാക്കോബായ പള്ളി വികാരിയുമായ റവ. ഫാ. ജോസ്‌ ദാനിയേല്‍ പെയിറ്റേല്‍ ഉല്‍ഘാടനം ചെയ്‌തു.

സ്‌ട്രെസ്‌ മാനേജ്‌മന്റ്‌ ആന്റ്‌ കമ്യൂണിക്കേഷന്‍ എന്ന വിഷയത്തെ അധികരിച്ച്‌ ഡോ. അലക്‌സ്‌ തോമസ്‌ എം. ഡി യും, സിസ്റ്റര്‍ ഷീല മക്കിന്നിസും ക്ലാസുകള്‍ നയിച്ചു. അമ്മ, ഭാര്യ, സഹോദരി, കുടുംബിനി എന്നിങ്ങനെ വൈവിധ്യമാര്‍ന്ന റോളുകളില്‍ ഒരു കുടുംബത്തിലെ ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി നിറവേറ്റുന്നതോടൊപ്പം പ്രോഫഷണല്‍ രംഗത്തും നന്നായി ശോഭിക്കാന്‍ കഴിവുള്ള വനിതാസഹോദരിമാര്‍ക്ക്‌ അവരുടെ നിത്യജീവിതത്തിലനുഭവപ്പെടുന്ന പിരിമുറുക്കങ്ങള്‍ക്കും, പ്രയാസങ്ങള്‍ക്കും പരിഹാരം നിര്‍ദ്ദേശിക്കുന്നതായിരുന്നു ഈ സെമിനര്‍. ഉച്ചകഴിഞ്ഞു സുനിത ജിജോ ഫ്‌ളവര്‍ഹില്ലിന്റെ നേതൃത്വത്തില്‍ ബുള്ളിയിംഗ്‌ ആന്റ്‌ സൈബര്‍ സേഫ്‌റ്റി എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടന്ന ചര്‍ച്ചാക്ലാസുകള്‍ മാതാപിതാക്കള്‍ക്ക്‌ വളരെ നല്ല അറിവുകള്‍ പകര്‍ന്നുനല്‍കി. റവ. ഫാ. എം. കെ. കുര്യാക്കോസ്‌ (സില്‍വര്‍ ജൂബിലി കമ്മിറ്റി ചെയര്‍മാന്‍), റവ. ഫാ. ജോണ്‍ മേലേപ്പുറം (എക്യൂമെനിക്കല്‍ കോ ചെയര്‍മാന്‍), റവ. ഫാ. കെ. കെ. ജോണ്‍, കോശി കെ. വര്‍ഗീസ്‌ (സെക്രട്ടറി),
കെ. വര്‍ഗീസ്‌ (ജോ. സെക്രട്ടറി), എം. എ. മാത്യു (ട്രഷറര്‍), റവ. ഫാ. ചാക്കോ പുന്നൂസ്‌ (റലിജിയസ്‌ അഫയേഴ്‌സ്‌), എബ്രാഹം കുന്നേല്‍ (ഫണ്ട്‌ റെയിസിംഗ്‌ ആന്റ്‌ ചാരിറ്റി), സണ്ണി എബ്രാഹം, പോള്‍ സി. ജോണ്‍ (പബ്ലിക്‌ റിലേഷന്‍സ്‌), ഫാ. ഗീവര്‍ഗീസ്‌ ജോണ്‍ (യൂത്ത്‌), തോമസ്‌ എബ്രാഹം (കൊയര്‍) എന്നിവരും പരിപാടികളില്‍ പങ്കെടുത്തു. വിമന്‍സ്‌ ഫോറം കോര്‍ഡിനേറ്റര്‍ ലിസി തോമസ്‌, ലൈല അലക്‌സ്‌ എന്നിവര്‍ സെമിനാറിനുള്ള ക്രമീകരണങ്ങള്‍ ചെയ്‌തു.

എക്യൂമെനിക്കല്‍ ഗോസ്‌പല്‍ കണ്‍വന്‍ഷന്‍ ഒക്‌റ്റോബര്‍ 29 നും യുവജനസെമിനാറും റിട്രീറ്റും, ബൈബിള്‍ ക്വിസ്‌ മല്‍സരവും നവംബര്‍ 5 നും നടത്തും. റവ. ഗീവര്‍ഗീസ്‌ ജോണ്‍ നേതൃത്വം നല്‍കുന്ന യുവജനസെമിനാറില്‍ റവ. കെ. ഇ. ഗീവര്‍ഗീസിന്റെ സുവിശേഷ പ്രഘോഷണവും, ആരാധനയും, പ്രത്യേക ഗാനശുശ്രൂഷയും ഉണ്ടാവും. യുവജനസെമിനാറില്‍ ഫിലാഡല്‍ഫിയായിലും പ്രാന്തപ്രദേശങ്ങളിലുമുള്ള യുവജനങ്ങള്‍ പങ്കെടുക്കും.

രജതജൂബിലിയും ക്രിസ്‌മസും സംയുക്തമായി ഡിസംബര്‍ 10 നു ആഘോഷിക്കും. അമേരിക്കയിലെ എല്ലാ ഭാരതക്രൈസ്‌തവ മേലദ്ധ്യക്ഷന്മാരെയും അന്നേദിവസം നടക്കുന്ന വിപുലമായ ആഘോഷപരിപാടികളിലേക്ക്‌ ക്ഷണിക്കും. ജൂബിലിയും ക്രിസ്‌മസ്‌ ആഘോഷങ്ങളും വന്‍പിച്ച പരിപാടികളോടെ നടത്തുന്നതിനായി സെന്റ്‌ തോമസ്‌ ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ്‌ പള്ളി വികാരിയും 1997 ലും 2004 ലും എക്യൂമെനിക്കല്‍ ചെയര്‍മാനുമായിരുന്ന റവ. ഫാ. എം. കെ. കുര്യാക്കോസച്ചന്റെ നേതൃത്വത്തില്‍ സില്‍വര്‍ ജൂബിലി ആഘോഷക്കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.
ഫിലാഡല്‍ഫിയ എക്യൂമെനിക്കല്‍ വിമന്‍ ഫെല്ലോഷിപ്‌ സെമിനാര്‍ സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക