Image

ഷിക്കാഗോ മാര്‍ത്തോമാ ചര്‍ച്ച്‌ ഫാമിലി റിട്രീറ്റ്‌ 2011

ജോയിച്ചന്‍ പുതുക്കുളം Published on 28 September, 2011
ഷിക്കാഗോ മാര്‍ത്തോമാ ചര്‍ച്ച്‌ ഫാമിലി റിട്രീറ്റ്‌ 2011
ഷിക്കാഗോ: മാര്‍ത്തോമാ ഇടവകയുടെ 2011-ലെ കുടുംബ കൂട്ടായ്‌മ സെപ്‌റ്റംബര്‍ 16,17,18 തീയതികളില്‍ വിസ്‌കോണ്‍സിനിലെ പോര്‍ട്ടേജിലുള്ള ബെസ്റ്റ്‌ വെസ്റ്റേണ്‍ കോണ്‍ഫറന്‍സ്‌ സെന്ററില്‍ വെച്ച്‌ നടത്തി. റവ. റോയ്‌ പി. തോമസ്‌, റവ വൈ.ടി വിനയ്‌ രാജ്‌, റവ. ജോസഫ്‌ സാമുവേല്‍ എന്നിവര്‍ വിവിധ യോഗങ്ങളില്‍ ക്ലാസുകള്‍ എടുക്കുകയും, കോണ്‍ഫറന്‍സിന്‌ നേതൃത്വം നല്‍കുകയും ചെയ്‌തു.

`വീടിന്റെ വീണ്ടെടുപ്പ്‌' എന്ന ചിന്താവിഷയം, സങ്കീര്‍ത്തനം 127:1 നെ ആസ്‌പദമാക്കി നടത്തപ്പെട്ട കുടുംബ കൂട്ടായ്‌മയില്‍ 41 കുടുംബങ്ങളില്‍ നിന്നും കുഞ്ഞുങ്ങളും, യുവജനങ്ങളും ഉള്‍പ്പടെ 120 വിശ്വാസികള്‍ താത്‌പര്യപൂര്‍വ്വം പങ്കെടുത്തു.

വിവിധ യോഗങ്ങളില്‍ ഉദ്‌ഘാടന സമ്മേളനം, ചിന്താവിഷയ അവതരണം, പരസ്‌പരം പരിചയപ്പെടുത്തല്‍, ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ആരാധനയും, ധ്യാന പ്രസംഗവും, വിനയ രാജ്‌ അച്ചന്റെ നേതൃത്വത്തിലുള്ള ക്ലാസുകള്‍, ബൈബിള്‍ ക്വിസ്‌, വ്യായാമ അഭ്യസനം, ഡോക്‌ടറോട്‌ ചോദിക്കാം, ടാലന്റ്‌ നൈറ്റ്‌, ലിബോയി തോപ്പിലിന്റെ നേതൃത്വത്തില്‍ സംഗീത വിരുന്ന്‌, ഞായറാഴ്‌ച രാവിലെ വിശുദ്ധ കുര്‍ബാന തുടര്‍ന്ന്‌ സാക്ഷ്യവും, സമര്‍പ്പണവും, പരിസമാപ്‌തി സമ്മേളനം, അവസാനമായി ഒരുമിച്ചുള്ള ഫോട്ടോ സെഷന്‍ എന്നിവ ഈ കുടുംബ കൂട്ടായ്‌മയ്‌ക്ക്‌ ഉണര്‍വ്വും ചൈതന്യവും പ്രദാനം ചെയ്‌തു. എല്ലാ കുടുംബങ്ങളും വിവിധ പ്രോഗ്രാമുകളില്‍ തങ്ങളുടെ സാന്നിധ്യം സജീവമായി തെളിയിച്ചു.

റവ. റോയ്‌ പി. തോമസ്‌ (പ്രസിഡന്റ്‌), ഡോ. ഏബ്രഹാം ജോര്‍ജ്‌, ഏബ്രഹാം കെ. ഏബ്രഹാം (കണ്‍വീനര്‍മാര്‍), ജേക്കബ്‌ ജോര്‍ജ്‌, ഫിലിപ്പ്‌ ചെറിയാന്‍, ജോസ്‌ വര്‍ഗീസ്‌, ലൗലി വര്‍ഗീസ്‌, ജോണ്‍സി യേശുദാസന്‍, അജി മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റിയാണ്‌ ഈ കുടുംബ കൂട്ടായ്‌മയ്‌ക്ക്‌ ചുക്കാന്‍ പിടിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക