Image

ഓര്‍ത്തഡോക്‌സ്‌ വനിതാ സമാജം സമ്മേളനം ഷിക്കാഗോയില്‍

ജോയിച്ചന്‍ പുതുക്കുളം Published on 28 September, 2011
ഓര്‍ത്തഡോക്‌സ്‌ വനിതാ സമാജം സമ്മേളനം ഷിക്കാഗോയില്‍
ഷിക്കാഗോ: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ സൗത്ത്‌ വെസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന മാര്‍ത്തമറിയം വനിതാ സമാജത്തിന്റെ മൂന്നാം വാര്‍ഷിക സമ്മേളനവും അഖില മലങ്കര മാര്‍ത്തമറിയം സമാജത്തിന്റെ എണ്‍പതാം വാര്‍ഷികവും വിവിധ പരിപാടികളോടുകൂടി ഷിക്കാഗോയിലെ ഓക്ക്‌പാര്‍ക്ക്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ദേവാലയത്തില്‍ നടത്തും.

ഒക്‌ടോബര്‍ 7-ന്‌ വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക്‌ രണ്ടിന്‌ ഭദ്രാസനാധിപന്‍ അഭിവന്ദ്യ അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌ മെത്രപ്പോലീത്ത സമ്മേളനം ഉദ്‌ഘാടനം ചെയ്യും. ഡീക്കന്‍ സുജിത്‌ തോമസ്‌ `ദൈവത്തിന്റെ വചനത്താലും, പ്രാര്‍ത്ഥനയാലും അവ ശുദ്ധീകൃതമാകും' എന്ന വാക്യത്തെ ആസ്‌പദമാക്കി പ്രസംഗിക്കും. ആതിഥേയ ഇടവകകളിലെ വികാരിമാരായ ഫാ. നൈനാന്‍ ജോര്‍ജ്‌, ഫാ. ദാനിയേല്‍ ജോര്‍ജ്‌, ഫാ. ഹാം ജോസഫ്‌, ഫാ. എബി ചാക്കോ എന്നിവരുടെ നേതൃത്വത്തില്‍ സമ്മേളനത്തിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

ഷിക്കാഗോ ഏരിയാ കോര്‍ഡിനേറ്റര്‍ മോളമ്മ മാത്യു അറിയിച്ചതാണിത്‌.
ഓര്‍ത്തഡോക്‌സ്‌ വനിതാ സമാജം സമ്മേളനം ഷിക്കാഗോയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക