Image

ഫ്രണ്ട്‌സ്‌ കേരളാ ലാസ്‌വേഗസിന്റെ പൊന്നോണം 2011 വര്‍ണ്ണാഭമായി

ജോയിച്ചന്‍ പുതുക്കുളം Published on 28 September, 2011
ഫ്രണ്ട്‌സ്‌ കേരളാ ലാസ്‌വേഗസിന്റെ പൊന്നോണം 2011 വര്‍ണ്ണാഭമായി
ലാസ്‌വേഗസ്‌: സമത്വത്തിന്റേയും സാഹോദര്യത്തിന്റേയും നല്ല നാളുകളെ ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ മലയാള നാടിന്റെ ദേശീയോത്സവമായ `ഓണം 2011' എന്ന നാമകരണത്തോടെ ലാസ്‌വേഗസ്‌ മലയാളി സമൂഹം ഫ്രണ്ട്‌സ്‌ ഓഫ്‌ കേരളാ ലാസ്‌വേഗസിന്റെ നേതൃത്വത്തില്‍ പൂര്‍വ്വാധികം ഭംഗിയായി ആഘോഷിച്ചു. മേരീലാന്റ്‌ പാര്‍ക്ക്‌ വേയിലെ യുണൈറ്റഡ്‌ മെതഡിസ്റ്റ്‌ ചര്‍ച്ചിന്റെ അതിവിശാലമായ ഹാളില്‍ ലാസ്‌വേഗസ്‌ മലയാളി കുടുംബങ്ങള്‍ ഒത്തുകൂടി.

അമേരിക്കയുടെ ദേശീയ ഗാനത്തോടുകൂടി ആഘോഷപരിപാടികള്‍ക്ക്‌ തുടക്കംകുറിച്ചു. തുടര്‍ന്ന്‌ ഫ്രണ്ട്‌സ്‌ ഓഫ്‌ കേരളയുടെ സെക്രട്ടറിയും ഫോമാ നാഷണല്‍ കമ്മിറ്റി മെമ്പറുംകൂടിയായ വില്ലി ജോണ്‍ ജേക്കബ്‌ സദസ്സിന്‌ സ്വാഗതം ആശംസിച്ചു. ഫ്രണ്ട്‌സ്‌ ഓഫ്‌ കേരളായുടെ ഓണാഘോഷം ആഘോഷങ്ങള്‍ക്ക്‌ അപ്പുറമായി ഒരു വലിയ കുടുംബയോഗം ആണെന്നും, എല്ലാ കുടുംബങ്ങളുടേയും നിര്‍ലോഭമായ സഹകരണംകൊണ്ട്‌ മാത്രമാണ്‌ കൂടുതല്‍ കൂടുതല്‍ ഉയരങ്ങളിലേക്ക്‌ ഫ്രണ്ട്‌ ഓഫ്‌ കേരളാ ലാസ്‌വേഗസ്‌ ഇന്ന്‌ വളര്‍ന്നിരിക്കുന്നതെന്നും അവകാശപ്പെട്ടു.

തുടര്‍ന്ന്‌ ഏഴുതിരിയിട്ട നിലവിളക്ക്‌ പ്രസിഡന്റ്‌ വത്സ കര്‍മാര്‍ക്കര്‍, ബിജു തോമസ്‌, ജോണ്‍ ചെറിയാന്‍, ബാബു രാജപ്പന്‍, കൊച്ചുമോന്‍ കോര, ജിസി തോമസ്‌, ഗിരീഷ്‌ രാമന്‍, ജോര്‍ജ്‌ കല്ലുപുരയ്‌ക്കല്‍ എന്നിവര്‍ ചേര്‍ന്ന്‌ തിരിതെളിയിച്ച്‌ ഓണാഘോഷം ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ്‌ വത്സ കര്‍മാര്‍ക്കര്‍ ഉദ്‌ഘാടന പ്രസംഗം നടത്തി. സമത്വസുന്ദരമായ ഒരു സമൂഹത്തിലെ അംഗങ്ങള്‍ ആകുവാന്‍ എല്ലാവര്‍ക്കും കഴിയട്ടെ എന്ന്‌ ആശംസിച്ചു.

തുടര്‍ന്ന്‌ കുട്ടികളുടേയും അംഗങ്ങളുടേയും കലാപരിപാടികള്‍ക്ക്‌ തുടക്കമായി. ജെന്നിഫര്‍ ജോണ്‍, ജോവാന ജോണ്‍ എന്നീ കുട്ടികള്‍ സ്വയം ചിട്ടപ്പെടുത്തിയ ക്ലാസിക്കല്‍ നൃത്തം സദസ്സ്‌ വളരെ ആസ്വദിച്ചു. ഓണാഘോഷത്തിന്റെ മാറ്റ്‌ കൂട്ടിക്കൊണ്ട്‌ ക്ലെഫി കൊച്ചുമോന്‍, ക്ലെറ്റി കൊച്ചുമോന്‍, ക്ലെനിറ്റാ കൊച്ചുമോന്‍, അതുല്യാ നാഥ്‌, ജോവാന്‍ മേരി തോമസ്‌ എന്നിവര്‍ ഒന്നിച്ച്‌ അവതരിപ്പിച്ച നാടോടി നൃത്തം വളരെ ഹൃദ്യമായിരുന്നു.

കെന്ദ്രാ ഫ്രാന്‍സീസ്‌, സാറാ ജോണ്‍, ജോവാന്‍ തോമസ്‌, അലോന്‍ഡ്രാ, നയലി എന്നിവര്‍ ചേര്‍ന്ന്‌ അവതരിപ്പിച്ച ഉത്തരേന്ത്യന്‍ നൃത്തം ഒരു പുതിയ അനുഭവമായിരുന്നു. ജോ കുര്യന്‍, ജിതിന്‍ തറയില്‍, മേഘ ജോണ്‍ പാടിയ `ഇന്ദ്ര നീലിമയോളം....' തുടങ്ങിവയരുടെ ഗാനങ്ങള്‍ ആഘോഷത്തിന്‌ കൂടുതല്‍ വര്‍ണ്ണപ്പൊലിമയേകി.

തുടര്‍ന്ന്‌ ഐഡിയാ സ്റ്റാര്‍ സിംഗര്‍ പരിപാടിയില്‍ കൂടി സംഗീതലോകത്ത്‌ കടന്നുവന്ന സംഗീതപ്രതിഭയായ സോമദാസ്‌ അവതരിപ്പിച്ച ഗാനമേള സദസ്സ്‌ ഏറെ ആസ്വദിച്ചു. പഴയതും പുതിയതുമായ ഗാനങ്ങളോടൊപ്പം തമിഴ്‌ ഗാനങ്ങളും പാടിക്കൊണ്ട്‌ സോമദാസ്‌ സദസ്സിന്റെ കൈയ്യടിയേറ്റുവാങ്ങി. സോമനാഥിനൊപ്പം ഗാനമേളയില്‍ പങ്കെടുത്ത ലാസ്‌വേഗസിലെ പ്രമുഖ ഗായികയായ ജിനി ഗിരീഷിന്റെ ഗാനങ്ങളും ശ്രോതാക്കളുടെ പ്രശംസയേറ്റുവാങ്ങി. കേണല്‍ ബാബു തങ്കപ്പന്‍ ഓണസന്ദേശം നല്‍കി. ബീനാ ടോം എം.സിയായി കലാപരിപാടികള്‍ നിയന്ത്രിച്ചു. എക്‌സിക്യൂട്ടീവ്‌ അഡൈ്വസറി ബോര്‍ഡ്‌ അംഗങ്ങള്‍ ഒത്തുചേര്‍ന്ന്‌ സമ്മാനദാനം നിര്‍വഹിച്ചു.

ജിസ്സി തോമസ്‌, ഗ്രേയിസമ്മ വില്ലി ജോണ്‍, ദീനാ ജോണ്‍, ലെന്‍സി കൊച്ചുമോന്‍, ശോശാമ്മ മാത്യു, മേരി മാണി, ശ്രീദേവി പിള്ള എന്നിവര്‍ ഓണസദ്യ വിളമ്പി. പി.ആര്‍.ഒ കൊച്ചുമോന്‍ കോര, ബിജു തോമസ്‌, ഗിരീഷ്‌ രാമന്‍, സോമനാഥന്‍ പിള്ള, ബാബു തങ്കപ്പന്‍, ജോണ്‍ ചെറിയാന്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക്‌ ആദ്യന്തം നേതൃത്വം നല്‍കി.
ഫ്രണ്ട്‌സ്‌ കേരളാ ലാസ്‌വേഗസിന്റെ പൊന്നോണം 2011 വര്‍ണ്ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക