Image

യോഹന്നാന്‍ ആനപ്പാറ -2011 അമേരിക്കന്‍ മലയാളി കര്‍ഷകശ്രീ

ജോയിച്ചന്‍ പുതുക്കുളം Published on 28 September, 2011
യോഹന്നാന്‍ ആനപ്പാറ -2011 അമേരിക്കന്‍ മലയാളി കര്‍ഷകശ്രീ
ന്യൂയോര്‍ക്ക്‌: ക്രിസ്‌ത്യന്‍ വേ ഇന്റര്‍നാഷണലിന്റെ ആഭിമുഖ്യത്തിലും കേരളാ സെന്ററിന്റേയും, കൈരളി ടിവിയുടേയും സഹകരണത്തില്‍ നടത്തിയ മൂന്നാമത്‌ കര്‍ഷകശ്രീ അവാര്‍ഡിന്‌ താഴെപ്പറയുന്നവരെ തെരഞ്ഞെടുത്തതായി ജനറല്‍ കോര്‍ഡിനേറ്റര്‍ ഫിലിപ്പ്‌ മഠത്തില്‍ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ഏറ്റവും നല്ല പച്ചക്കറി തോട്ടത്തിന്‌ നല്‍കുന്ന എവര്‍റോളിംഗ്‌ ട്രോഫിക്ക്‌ അര്‍ഹനായത്‌ ലോംഗ്‌ഐലന്റ്‌ നിവാസിയായ യോഹന്നാന്‍ ആനപ്പാറയാണ്‌. അതേ വിഭാഗത്തില്‍ രണ്ടാംസ്ഥാനം യോങ്കേഴ്‌സില്‍ നിന്നുമുള്ള പാപ്പച്ചനും, മൂന്നാം സ്ഥാനം ഫ്രാങ്ക്‌ളിന്‍ സ്‌ക്വയറില്‍ നിന്നുമുള്ള സുരേഷ്‌ കുറുപ്പും നേടി.

കോശി തലവടി, തമ്പി തിരുവല്ല, ബാബു തേവേരി, മനോജ്‌, രാജീവ്‌, ജോര്‍ജ്‌, ജോസഫ്‌ ഇട്ടി, അജിത്‌. ജോസ്‌ ഫൈവ്‌ സ്റ്റാര്‍, കുഞ്ഞുമോന്‍ പായിപ്പാട്‌ എന്നിവര്‍ വിവിധ വിഭാഗങ്ങളില്‍ പ്രോത്സാഹന സമ്മാനങ്ങള്‍ നേടി.

പിന്നീട്‌ നടക്കുന്ന പൊതു ചടങ്ങില്‍ വെച്ച്‌ സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതാണ്‌.
യോഹന്നാന്‍ ആനപ്പാറ -2011 അമേരിക്കന്‍ മലയാളി കര്‍ഷകശ്രീ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക