Image

2013-ലെ ലാന അവാര്‍ഡിന്‌ കൃതികള്‍ ക്ഷണിക്കുന്നു

Published on 04 June, 2013
2013-ലെ ലാന അവാര്‍ഡിന്‌ കൃതികള്‍ ക്ഷണിക്കുന്നു
അമേരിക്ക, കാനഡ എന്നിവിടങ്ങളിലെ മലയാളി എഴുത്തുകാര്‍ വിവിധ വിഭാഗങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്‌തകങ്ങളാണ്‌ അവാര്‍ഡിന്‌ ക്ഷണിക്കുന്നത്‌. നോവല്‍, ചെറുകഥാസമാഹാരം, കവിതാസമാഹാരം എന്നീ വിഭാഗങ്ങളിലാണ്‌ അവാര്‍ഡ്‌ നല്‍കുന്നത്‌.

ഏതെങ്കിലും ഒരു വിഭാഗത്തില്‍ 2005-നും 2009-നും ഇടക്ക്‌ അവര്‍ പ്രസിദ്ധീകരിക്ല ഒരു പുസ്‌തകം (മൂന്നു കോപ്പികള്‍) ജുണ്‍ മുപ്പതിനകം (2013) ലഭിക്കത്തക്ക വണ്ണം
Abraham Thekkemury, 6121 Hagerman Dr. Plano, Texas 75094 എന്ന വിലാസത്തിലേക്ക്‌ അയക്കുക.

ഗന്ഥകര്‍ത്താവിനു മാത്രമല്ല, പുസ്‌തകം പ്രസിദ്ധീകിരിച്ച പ്രസാധകര്‍ക്കും വായനക്കാര്‍ക്കും മാദ്ധ്യമങ്ങള്‍ക്കും പൂസ്‌തകങ്ങള്‍ അയക്കാവുന്നതാണ്‌.
ഓരോ വിഭാഗത്തിലും രണ്ടു പുസ്‌തകങ്ങളെങ്കിലും ലഭിച്ചെങ്കില്‍ മാത്രമേ ആ വിഭാഗം പരിഗണിക്കപ്പെടുകയുള്ളൂ.

ലാനയുടെ ഭാരവാഹികള്‍ക്ക്‌ പങ്കെടുക്കാനാവുന്നതല്ല. തെരഞ്ഞടുക്കപ്പെടുന്ന കൃതികള്‍ക്ക്‌ നവംബര്‍ 29 മുതല്‍ ഡിസംബര്‍ 1 വരെ ചിക്കോഗോയില്‍ നടക്കുന്ന 2013-ലെ ലാന കന്‍വെണ്‍ഷനില്‍ വച്ച്‌ ഫലകവും ക്യാഷും അവാര്‍ഡായി നല്‍കുന്നതാണ്‌.

ഡിട്രോയിട്ട്‌ കന്‍വെണ്‍ഷനില്‍ വച്ച്‌ രൂപീകരിക്കപ്പെട്ട `ലാന സാഹിത്യ അക്കാഡമി'യുടെ പേരിലായിരിക്കും അവാര്‍ഡ്‌ നല്‍കപ്പെടുന്നത്‌.

2011-ല്‍ ലാനയുടെ അവാര്‍ഡ്‌ നേടിയത്‌ സ്വപ്‌നാടനം എന്ന നോവലിന്‌ നീന പനക്കല്‍, തിരുമുറിവിലെ തീ എന്ന കവിതാസമാഹാരത്തിന്‌ ജോസഫ്‌ നമ്പിമഠം, നേര്‍വരകള്‍ എന്ന ചെറുകഥാസമാഹാരത്തിന്‌ സി. എം. സി. എന്നിവരാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക