Image

അരിസോണയില്‍ മോറിസണ്‍റാഞ്ച് ഇന്ത്യന്‍ അസോസിയേഷന്‍ ഓണം ആഘോഷിച്ചു.

Published on 28 September, 2011
അരിസോണയില്‍ മോറിസണ്‍റാഞ്ച് ഇന്ത്യന്‍ അസോസിയേഷന്‍ ഓണം ആഘോഷിച്ചു.

അരിസോണ: ഗില്‍ബര്‍ട്ട് മോറിസണ്‍റാഞ്ച് ഇന്ത്യന്‍ അസോസിയേഷന്‍ സെപ്റ്റംബര്‍ 17-ാം തീയതി ഗില്‍ബര്‍ട്ട് കമ്മ്യൂണിറ്റി ഹാളില്‍ വച്ച് കേരളീയ തനിമയില്‍ പരമ്പരാഗത രീതിയില്‍ ഓണം ആഘോഷിച്ചു. രാവിലെ 11 മണിക്ക് ഭദ്രദീപം കൊളുത്തി ആഘോഷ പരിപാടികള്‍ ആരംഭിച്ചു.

നിറപറയും, നിലവിളക്കും, വനിതകള്‍ ചേര്‍ന്നൊരുക്കിയ പൂക്കളവും മലയാളനാടിന്റെ പ്രതിഛായ നിറച്ചു. കുട്ടികളുടേയും മുതിര്‍ന്നവരുടേയും കലാപരിപാടികള്‍ വളരെ വര്‍ണ്ണാഭവും ആസ്വാദ്യജനകവുമായിരുന്നു. തിരുവാതിരക്കളി, പുലികളി, മാവേലി തമ്പുരാന്റെ വരവേല്‍പ്, ഗാനങ്ങള്‍ , വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടുകൂടി ഓടവള്ളം തുഴഞ്ഞെത്തിയ കുട്ടികള്‍ , നൃത്തങ്ങള്‍ , സ്‌കിറ്റുകള്‍ തുടങ്ങി വിവിധ കലാപരിപാടികളാല്‍ സമ്പന്നമായ ഓണാഘോഷം പുതിയതലമുറയ്ക്ക് ഒരു നവ്യാനുഭവവും പഴയതലമുറയ്ക്ക് നഷ്ടപ്പെട്ടുപോയ ഒരു വസന്തകാലത്തിന്റെ ഓര്‍മപ്പെടുത്തലുമായി.

അസോസിയേഷന്‍ കോര്‍ഡിനേറ്റര്‍മാരായ പ്രകാശ് മുണ്ടക്കല്‍ ഏവര്‍ക്കും ഓണാശംസയും സ്വാഗതവും മുഹമ്മദ് അലി കൃതജ്ഞതയും അര്‍പ്പിച്ചു. കലാസാംസ്‌കാരിക പരിപാടികള്‍ക്ക് ജാന്‍സി നോബിള്‍ , ഷാര്‍ളി സാബു, മേഴ്‌സി ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി. ആഘോഷ പരിപാടികള്‍ക്ക് മനു നായര്‍ , വേണു കൊല്ലപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി. തൂശനിലയിലുള്ള വിഭവ സമൃദ്ധമായ ഓണസദ്യയ്ക്കു ശേഷം ദേശഭക്തിഗാനത്തോടെ ആഘോഷ പരിപാടികള്‍ക്ക് പരിസമാപ്തിയായി.

 അരിസോണയില്‍ നിന്നും മനു നായര്‍ അറിയിച്ചത്.
അരിസോണയില്‍ മോറിസണ്‍റാഞ്ച് ഇന്ത്യന്‍ അസോസിയേഷന്‍ ഓണം ആഘോഷിച്ചു.അരിസോണയില്‍ മോറിസണ്‍റാഞ്ച് ഇന്ത്യന്‍ അസോസിയേഷന്‍ ഓണം ആഘോഷിച്ചു.അരിസോണയില്‍ മോറിസണ്‍റാഞ്ച് ഇന്ത്യന്‍ അസോസിയേഷന്‍ ഓണം ആഘോഷിച്ചു.അരിസോണയില്‍ മോറിസണ്‍റാഞ്ച് ഇന്ത്യന്‍ അസോസിയേഷന്‍ ഓണം ആഘോഷിച്ചു.അരിസോണയില്‍ മോറിസണ്‍റാഞ്ച് ഇന്ത്യന്‍ അസോസിയേഷന്‍ ഓണം ആഘോഷിച്ചു.അരിസോണയില്‍ മോറിസണ്‍റാഞ്ച് ഇന്ത്യന്‍ അസോസിയേഷന്‍ ഓണം ആഘോഷിച്ചു.അരിസോണയില്‍ മോറിസണ്‍റാഞ്ച് ഇന്ത്യന്‍ അസോസിയേഷന്‍ ഓണം ആഘോഷിച്ചു.അരിസോണയില്‍ മോറിസണ്‍റാഞ്ച് ഇന്ത്യന്‍ അസോസിയേഷന്‍ ഓണം ആഘോഷിച്ചു.അരിസോണയില്‍ മോറിസണ്‍റാഞ്ച് ഇന്ത്യന്‍ അസോസിയേഷന്‍ ഓണം ആഘോഷിച്ചു.അരിസോണയില്‍ മോറിസണ്‍റാഞ്ച് ഇന്ത്യന്‍ അസോസിയേഷന്‍ ഓണം ആഘോഷിച്ചു.അരിസോണയില്‍ മോറിസണ്‍റാഞ്ച് ഇന്ത്യന്‍ അസോസിയേഷന്‍ ഓണം ആഘോഷിച്ചു.അരിസോണയില്‍ മോറിസണ്‍റാഞ്ച് ഇന്ത്യന്‍ അസോസിയേഷന്‍ ഓണം ആഘോഷിച്ചു.അരിസോണയില്‍ മോറിസണ്‍റാഞ്ച് ഇന്ത്യന്‍ അസോസിയേഷന്‍ ഓണം ആഘോഷിച്ചു.അരിസോണയില്‍ മോറിസണ്‍റാഞ്ച് ഇന്ത്യന്‍ അസോസിയേഷന്‍ ഓണം ആഘോഷിച്ചു.അരിസോണയില്‍ മോറിസണ്‍റാഞ്ച് ഇന്ത്യന്‍ അസോസിയേഷന്‍ ഓണം ആഘോഷിച്ചു.അരിസോണയില്‍ മോറിസണ്‍റാഞ്ച് ഇന്ത്യന്‍ അസോസിയേഷന്‍ ഓണം ആഘോഷിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക