(ഭാഗം-1/5)
(കഥയെക്കുറിച്ചുള്ള എന്റെ മുന്‍ധാരണകളും പിന്‍ധാരണകളും
കൂട്ടിക്കലര്‍ത്തിയ ഒരു സൂപ്പ്, അഞ്ചു ഖണ്ഡങ്ങളിലായി)
കഥയറിയാത്തവര്‍
ആരുമില്ല; കഥ പറയാത്തവര്‍ എങ്ങുമില്ല; കഥ കേള്‍ക്കാത്തവര്‍ ഇല്ലേയില്ല! ചിതറിയ
ചിന്തകളെ അടുക്കാനും സങ്കീര്‍ണ്ണതകളെ ലളിതമാക്കാനും, അറിയാതെത്തന്നെ നാം വസ്‌തുതകളെ
മനസ്സില്‍ കഥയാക്കിമാറ്റുന്നു. പോസ്റ്റ്-ഇറ്റ്-പേഡില്‍ അക്കമിട്ടെഴുതുന്ന
ദിനപരിപാടി, അന്നേദിവസം അഭിനയിക്കേണ്ടുന്ന ജീവിതകഥാങ്കങ്ങളുടെ മുന്‍കൂട്ടി
നിശ്ചയിച്ച തിരക്കഥയാണ്.