Image

ലോകപ്രശസ്ത റെക്‌സ്ബാന്‍ഡ് മ്യൂസിക് കണ്‍സേര്‍ട്ട് ഹ്യൂസ്റ്റനില്‍

എ.സി. ജോര്‍ജ് Published on 06 June, 2013
ലോകപ്രശസ്ത റെക്‌സ്ബാന്‍ഡ് മ്യൂസിക് കണ്‍സേര്‍ട്ട് ഹ്യൂസ്റ്റനില്‍
ഹ്യൂസ്റ്റന്‍: ലോകപ്രശസ്ത റെക്‌സ്ബാന്‍ഡ് ക്രിസ്റ്റ്യന്‍ മ്യൂസിക് കണ്‍സേര്‍ട്ട് ഹ്യൂസ്റ്റനിലെ യൂണിവേഴ്‌സിറ്റി ഓഫ് ഹ്യൂസ്റ്റന്‍ കുള്ളന്‍ പെര്‍ഫോംസ് ഹാളില്‍, ജൂലൈ 14ന് വൈകുന്നേരം 6 മണിയ്ക്ക് അരങ്ങേറും. രാജാധിരാജനായ യേശുക്രിസ്തുവിന്റെ നാമത്തിലുള്ള റെക്‌സ്ബാന്‍ഡ് അതിന്റെ ഫുള്‍ ടീമും ഓര്‍ക്കസ്ട്രായും സര്‍വ്വസന്നാഹങ്ങളുമായി നടത്തുന്ന അമേരിക്കന്‍ മ്യൂസിക്കല്‍ കണ്‍സേര്‍ട്ട് ടൂറിന്റെ ഭാഗമായിട്ടാണ് ഹ്യൂസ്റ്റനിലെത്തുന്നത്. 2013ലെ റിയോഡിജനീറോയില്‍ നടക്കാനിരിക്കുന്ന 'വേള്‍ഡ് യൂത്ത് ഡെ'യുടെ മുന്നോടിയായിട്ടാണ് റെക്‌സ്ബാന്‍ഡ് ഹ്യൂസ്റ്റനില്‍ പെര്‍ഫോംസ് നടത്തുന്നത്.
കത്തോലിക്കാസഭയുടെ സൗത്ത് ഇന്ത്യയിലെ യൂവജനങ്ങളുടെ 'ജീസസ് യൂത്ത്' സംഘടനയിലെ ബൃഹത്തായ മ്യൂസിക്കല്‍ സംരംഭമായ റെക്‌സ്ബാന്‍ഡ് ഇന്ത്യ മുഴുവനായും, എഷ്യയിലേക്കും ക്രമേണ ലോകമെങ്ങും വ്യാപിക്കുകയായിരുന്നു. റെക്‌സ്ബാന്‍ഡ് ഇതിനോടകം ലോകമെങ്ങുമായി 500ഓളം മ്യൂസിക് കണ്‍സേര്‍ട്ട് ഷോകള്‍ അതിവിജയകരമായി നടത്തികഴിഞ്ഞു.
കത്തോലിക്കാ സഭാദ്ധ്യക്ഷന്മാരുടെ അനുഗ്രഹാശിസ്സുകളോടെ സഭയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന വേള്‍ഡ് യൂത്ത് ഡെകളിലെ സജീവ സാന്നിധ്യമാണ് റെക്‌സ്ബാന്‍ഡ്. യുവജനങ്ങളെ സാന്മാര്‍ഗ്ഗികതയിലേക്കും അദ്ധ്യാത്മികതയിലേക്കും, സനാതന ജീവിത ധര്‍മ്മങ്ങളിലേക്കും മൂല്യത്തിലേക്കും ആവേശത്തോടെ കൈപിടിച്ചാനയിക്കാന്‍ പര്യാപ്തങ്ങളായ അതിരുകളില്ലാത്ത യേശുവിന്റെ ക്രൈസ്തവസന്ദേശങ്ങളാണ് ഈ ആക്ഷന്‍ മ്യൂസിക്കല്‍ കണ്‍സേര്‍ട്ടിലൂടെ ലഭ്യമാക്കുക. യൂവജനങ്ങളുടെ ഉണര്‍വും, ഉന്മേഷവും, വിനോദവും, ആനന്ദവും ഒട്ടും ചോര്‍ന്നുപോകാതെ അവരുടെ ഭാഷയിലും സ്റ്റൈലിലും താളമേളങ്ങളോടെയായിരിക്കും വേറിട്ട ശൈലിയിലുള്ള റെക്‌സ്ബാന്‍ഡ് പെര്‍ഫോര്‍മന്‍സും കണ്‍സേര്‍ട്ടും.

പ്രായഭേദമന്യെ ഏവര്‍ക്കും സംഗീതതാളമേളങ്ങളുടെ അകമ്പടിയോടെയുള്ള ജീവസ്സുറ്റ ഈ അസുലഭ കലാസാംസ്‌ക്കാരിക പ്രകടനങ്ങള്‍ ആസ്വദിക്കാവുന്നതും ശരീരത്തിനും മനസ്സിനും ഒരു നവോന്മേഷം പകരുന്നതുമായിരിക്കും. പോപ്പ്, ഹിപ്പ്‌ഹോപ്പ്, റോക്ക്, ഫ്യൂഷന്‍ മ്യൂസിക് സ്റ്റൈലുകളോടൊപ്പം ഇമ്പകരവും ശ്രൂതിമധുരമായ പാശ്ചാത്യവും പൗരസ്ത്യവുമായ ഗാനശീലുകളും ഗാനതല്ലജങ്ങളും റെക്‌സ്ബാന്‍ഡിലെ 25ഓളം കലാകാരികളും കലാകാരന്മാരും ചേര്‍ന്നവതരിപ്പിക്കുമ്പോള്‍ കാണികളും ശ്രോതാക്കളും അദ്ധ്യാത്മികമായ സുഖവും സന്തോഷവും അനുഭവിക്കുമെന്ന് സംഘാടകര്‍ സാക്ഷ്യപ്പെടുത്തുന്നു.

വെസ്റ്റേണ്‍-ഈസ്റ്റേണ്‍ സംഗീത ശ്രുതി താള ലയങ്ങളെ സമ്മേളിപ്പിച്ച്, കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റിംഗ് സംവിധാനത്തില്‍ സപ്തവര്‍ണ്ണങ്ങള്‍ വാരിവിതറി അതിചാരുതയോടെ മോഡേണ്‍ ഇലക്‌ട്രോണിക് സംഗീത ശബ്ദങ്ങളുടെ മികവാര്‍ന്ന അകമ്പടിയോടെയുള്ള റെക്‌സ്ബാന്‍ഡ് മ്യൂസിക്കല്‍ കണ്‍സേര്‍ട്ടിലേക്ക് സംഘാടകര്‍ ഏവരേയും സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. WWW.REXBANDHOUSTON.ORG. വെബ്‌സൈറ്റിലൂടെ തന്നെ ടിക്കറ്റും വാങ്ങാവുന്നതാണ്.
ലോകപ്രശസ്ത റെക്‌സ്ബാന്‍ഡ് മ്യൂസിക് കണ്‍സേര്‍ട്ട് ഹ്യൂസ്റ്റനില്‍ലോകപ്രശസ്ത റെക്‌സ്ബാന്‍ഡ് മ്യൂസിക് കണ്‍സേര്‍ട്ട് ഹ്യൂസ്റ്റനില്‍ലോകപ്രശസ്ത റെക്‌സ്ബാന്‍ഡ് മ്യൂസിക് കണ്‍സേര്‍ട്ട് ഹ്യൂസ്റ്റനില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക