Image

ഇംഗ്ലണ്ടില്‍ പരിശുദ്ധ യല്‍ദോ മാര്‍ ബസ്സേലിയോസ് ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷിച്ചു.

Published on 28 September, 2011
ഇംഗ്ലണ്ടില്‍ പരിശുദ്ധ യല്‍ദോ മാര്‍ ബസ്സേലിയോസ് ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷിച്ചു.

ലണ്ടന്‍ : പതിനേഴാം നൂറ്റാണ്ടിന്റെ അവസാനം മലങ്കര
യില്‍ എഴുന്നള്ളി വന്ന ആദ്യത്തെ മഫ്രിയാനയും, കോതമംഗലം മാര്‍ത്തോമന്‍ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന മഹാപരിശുദ്ധനായ യല്‍ദോ മാര്‍ ബസ്സേലിയോസ് ബാവയുടെ 326-ാം ഓര്‍മ്മപ്പെരുന്നാള് ലണ്ടനിലെ സെന്റ് തോമസ് സിറിയന്‍ ഓര്‍ത്തോഡോക്‌സ് പള്ളിയില്‍ (St.Mary Lee Bow, Cheapside, London Ec2v6Au)കഴിഞ്ഞ ഞായറാഴ്ച ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി.

ഇടവക വികാരി റവ.ഫാ.യല്‍ദോസ് കൗങ്ങാംപള്ളിയില്‍ കോര്‍ എപ്പിസ്‌കോപ്പയുടെ കാര്‍മ്മികത്വത്തില്‍ വി.കുര്‍ബ്ബാനയും പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ത്ഥനകളും നടത്തപ്പെട്ടു. അനേക വിശ്വാസികള്‍ പരിശുദ്ധ ബാവയുടെ പെരുന്നാളില്‍ സംബന്ധിച്ച് ദൈവാനുഗ്രഹം പ്രാപിച്ചു.
ഇംഗ്ലണ്ടില്‍ പരിശുദ്ധ യല്‍ദോ മാര്‍ ബസ്സേലിയോസ് ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷിച്ചു.ഇംഗ്ലണ്ടില്‍ പരിശുദ്ധ യല്‍ദോ മാര്‍ ബസ്സേലിയോസ് ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക