Image

വാട്ടര്‍ഫോര്‍ഡ് മലയാളി കമ്മ്യൂണിറ്റി- ഓണം കേരളതനിമയില്‍ ആകര്‍ഷകവും ഉജ്ജ്വലവുമായി

ഏ.സി.ജോര്‍ജ് Published on 28 September, 2011
വാട്ടര്‍ഫോര്‍ഡ് മലയാളി കമ്മ്യൂണിറ്റി- ഓണം കേരളതനിമയില്‍ ആകര്‍ഷകവും ഉജ്ജ്വലവുമായി

ഹ്യൂസ്റ്റന്‍ : ഹ്യൂസ്റ്റനിലെ മിസൗറി സിറ്റിയിലുള്ള വാട്ടര്‍ഫോര്‍ഡ് മലയാളി കമ്മ്യൂണിറ്റിയുടെ ഓണം കേരളതനിമയില്‍ അത്യന്തം ആകര്‍ഷകവും ഉജ്ജ്വലവുമായി. സെപ്റ്റംബര്‍ 24-ാം തീയതി ഉച്ചയോടെ മിസൗറി സിറ്റിയിലെ സെന്റ് ജോസഫ് സീറോ മലബാര്‍ കാത്തലിക്ക് ചര്‍ച്ച് ഓഡിറ്റോറിയം അത്തപ്പൂക്കളത്താലും വിവിധ വര്‍ണ്ണങ്ങളാലും അലംകൃതമായിരുന്നു. പരമ്പരാഗത ഓണവസ്ത്രധാരികളായെത്തിയ വാട്ടര്‍ ഫോര്‍ഡ് മലയാളി കമ്മ്യൂണിറ്റി നിവാസികള്‍ ഓഡിറ്റോറിയത്തില്‍ ആഹ്ലാദത്തിന്റേയും ആമോദത്തിന്റേയും തരംഗമാലകള്‍ സൃഷ്ടിച്ചു.

വിഭവ സമൃദ്ധമായ കേരളീയ ഓണസദ്യക്കുശേഷം താലപ്പൊലി, ചെണ്ടമേളം, മുത്തുക്കുടകളുടെ അകമ്പടിയോടെ പ്രജാക്ഷേമതല്‍പ്പരനായ മാവേലി തമ്പുരാന്റെ പ്രതീകമായ രാജകായ വരവേല്‍പ്പായി. സോനിയാ, ഷിവോന്‍, ഷെറീന്‍ , മെറീന്‍ , റിനി എന്നിവര്‍ കൈക്കൊട്ടികളിയും തിരുവാതിര നൃത്തവും നടത്തി. ഏലിയാസ് വര്‍ക്കിയുടെ സ്വാഗതഗാനത്തിനു ശേഷം വാട്ടര്‍ ഫോര്‍ഡ് മലയാളി കമ്മ്യൂണിറ്റി പ്രസിഡന്റ് എ.സി.ജോര്‍ജ് സന്നിഹിതരായവര്‍ക്ക് സ്വാഗതമാശംസിച്ചുകൊണ്ട് ഓണസന്ദേശം നല്‍കി. ജോയല്‍ ജോയി ഓണത്തിന്റെ പ്രസക്തിയെ പറ്റി പ്രസംഗിച്ചു. അമലു, ആശിഷ്, ജോയിസ്, ജൂലിയ, മൈക്കിള്‍ എന്നിവര്‍ ഫ്യൂഷന്‍ നൃത്തം ചെയ്തു. വാട്ടര്‍ ഫോര്‍ഡ് മലയാളി കമ്മ്യൂണിറ്റിയിലെ യുവകലാകാരന്മാരും കലാകാരികളും ചേര്‍ന്ന് വിവിധ നാടന്‍ നാടോടി ഓണഗാനങ്ങള്‍ പാടി. സെക്രട്ടറി ഷാജി കല്ലൂര്‍ വാട്ടര്‍ഫോര്‍ഡിലെ പുതിയ മലയാളി കുടുംബങ്ങളെ സദസ്സിന് പരിചയപ്പെടുത്തി. കുട്ടികള്‍ക്കുള്ള ആനവാല്‍ വര മല്‍സരം സെബാല്‍സാം കോട്ടയം നേതൃത്വം നല്‍കി. ജീവന്‍ ജോയി കീബോര്‍ഡ് വായിച്ചു. ഒറ്റയ്ക്കായും ഗ്രൂപ്പായും ജാക് സെബാന്‍ , ജിയോ, ജൂലിയാ, ആഷ്‌ലി തോമസ്, സെബാന്‍ സാം കോട്ടയം, അന്‍ജലി സൈജു, ചല്‍യല്‍ സൈജു, നികിന്‍ ജോ, ഏലിയാസ് വര്‍ക്കി, തുടങ്ങിയവര്‍ ശ്രുതി മധുരമായ ഗാനങ്ങള്‍ ആലപിച്ചു. മെറില്‍ ഏലിയാസ് തുടങ്ങിയവര്‍ നൃത്തച്ചുവടുകള്‍ വെച്ചു.

"ബസ് സ്റ്റോഫ് ", "ഉണ്ണി വരുന്നു" എന്ന രണ്ടു സ്‌കിറ്റ്-ഹാസ്യ ആവിഷ്‌കാരങ്ങള്‍ കാണികളെ പൊട്ടിച്ചിരിയുടെ ലോകത്തിലേയ്ക്കാകര്‍ഷിച്ചു. ഈ ഹാസ്യപരമ്പരകളില്‍ ആരന്‍ , ആല്‍വിന്‍ , ജാക്ക്, ജഫ്രി, നിക്കോളാസ്, നിക്കില്‍, മെരിന്‍ , മിറ്റി, മിഥുന്‍ , ഷെബിന്‍ , ഷെറിന്‍ നികില്‍ ജോ, എന്നിവര്‍ അഭിനയിച്ചു.
ഈ വര്‍ഷത്തെ കര്‍ഷക ശ്രീമാന്‍ -ശ്രീമതി അവാര്‍ഡ് നേടിയവരെ പ്രശംസാ സര്‍ട്ടിഫിക്കറ്റുകളും ക്യാഷ് അവാര്‍ഡുകളും നല്‍കി ആദരിച്ചു. ജോസ് മാത്യുവും ബിനു സുകുമാരനും കര്‍ഷകശ്രീ-ശ്രീമതി മത്സരപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കുട്ടികള്‍ക്കും വനിതകള്‍ക്കുമായി നടത്തിയ മ്യൂസിയ്ക്കല്‍ ചെയര്‍ അത്യന്തം ആകര്‍ഷകമായി.

ഷെറിന്‍ സണ്ണിയും മിറ്റി ജോസും അവതാരകരായിരുന്നു. സാമുവല്‍ ചാക്കോ, മാത്യൂ ജോര്‍ജ്, ജെറില്‍ തോമസ്, ജോജോണ്‍സന്‍, ഡൈജു മുട്ടത്ത്, ജോയി ആര്‍ച്ചുപോള്‍ , തടങ്ങിയവര്‍ ഓണസദ്യയ്ക്ക് നേതൃത്വം നല്‍കി. ബോസ് കെ.ഫെര്‍ണാണ്ടസിന്റെ നന്ദിപ്രസംഗത്തിനു ശേഷം വാട്ടര്‍ഫോര്‍ഡ് മലയാളി കമ്മ്യൂണിറ്റിയിലെ കലാമുകുളങ്ങള്‍ അമേരിക്കന്‍ ദേശീയഗാനവും ഇന്ത്യന്‍ ദേശീയഗാനവും ആലപിച്ചു. ഓണത്തിന്റെ ആര്‍പ്പുവിളികളോടേയും ജയഹിന്ദ് ആശംസകളോടേയും ഓണാഘോഷങ്ങള്‍ക്ക് പരസമാപ്തിയായി.
വാട്ടര്‍ഫോര്‍ഡ് മലയാളി കമ്മ്യൂണിറ്റി- ഓണം കേരളതനിമയില്‍ ആകര്‍ഷകവും ഉജ്ജ്വലവുമായിവാട്ടര്‍ഫോര്‍ഡ് മലയാളി കമ്മ്യൂണിറ്റി- ഓണം കേരളതനിമയില്‍ ആകര്‍ഷകവും ഉജ്ജ്വലവുമായിവാട്ടര്‍ഫോര്‍ഡ് മലയാളി കമ്മ്യൂണിറ്റി- ഓണം കേരളതനിമയില്‍ ആകര്‍ഷകവും ഉജ്ജ്വലവുമായി
Join WhatsApp News
TN Nair 2023-09-28 16:31:31
ആദരാജ്ഞലികൾ TN Nair KHNA Dallas
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക