Image

മലയാളിയുടെ മുറിയില്‍നിന്ന് 50,000 റിയാല്‍ മോഷണം പോയി

Published on 28 September, 2011
മലയാളിയുടെ മുറിയില്‍നിന്ന് 50,000 റിയാല്‍ മോഷണം പോയി
ഖമീസ് മുശൈത്: മലയാളിയുടെ മുറിയില്‍ സൂക്ഷിച്ച 50,000 റിയാല്‍ മോഷണം പോയി. ബിസിനസുകാരനും കെ.എം.സി.സി നേതാവുമായ മലപ്പുറം അരക്കിണര്‍ സ്വദേശി ശഫീഖിന്‍െറ മുറിയില്‍ നിന്നാണ് 50,000 റിയാല്‍ കഴിഞ്ഞ വെള്ളിയാഴ്ച കളവുപോയത്. രാത്രി എട്ടിനാണ് കവര്‍ച്ച നടന്ന വിവരം ശഫീഖ് അറിഞ്ഞത്. ദേശീയ ദിനാവധി കഴിഞ്ഞ് ബാങ്കില്‍ നിക്ഷേപിക്കാന്‍ സൂക്ഷിച്ച തുകയാണിത്. കെ.എം.സി.സി ഫുട്ബാള്‍ മത്സരം നടക്കുന്നതിനാല്‍ അന്നു വൈകിട്ട് മൂന്നിന് ശഫീഖ് മുറിയില്‍നിന്ന് ഗ്രൗണ്ടിലേക്ക് പോയിരുന്നു.

ശഫീഖ് ടൂര്‍ണമെന്‍റിന്‍െറ തിരക്കിലായിരിക്കുമെന്ന് മനസ്സിലാക്കിയവരാണ് ഇതിനു പിന്നിലെന്ന് സംശയിക്കുന്നു. മുന്‍വശത്തെ വാതില്‍ താക്കോലിട്ട് തുറന്നാണ് മോഷ്ടാവ് അകത്തു പ്രവേശിച്ചത്. മൂന്ന് മുറിയിലായി നാല് മലയാളികളാണ് നാലു വര്‍ഷമായി ഇവിടെ താമസിക്കുന്നത്. മുറി മൊത്തം വാരിവലിച്ചിട്ട് പരിശോധിച്ചാണ് പണം കവര്‍ച്ച ചെയ്തത്്. മറ്റൊരു ഭാഗത്ത് സൂക്ഷിച്ചിരുന്ന 25,000 റിയാല്‍  മോഷ്ടാവിന്‍െറ കണ്ണില്‍പ്പെടാത്തതിനാല്‍ നഷ്ടപ്പെട്ടില്ല. മൂന്ന് ലാപ്ടോപും മറ്റ് സാധനങ്ങളും കൊണ്ടുപോകാന്‍  കവറിലാക്കിയെങ്കിലും അത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പൂട്ടിന് ഒരു കേടുപാടും സംഭവിക്കാതെ മോഷണം നടന്നത് ദുരൂഹതയുണ്ടാക്കുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക