Image

ഒ.സി.ഐ കാര്‍ഡ് കൊണ്ട് ഇന്ത്യയില്‍ ഒരു സിം കാര്‍ഡ് പോലും എടുക്കാനാവില്ല: ജോര്‍ജ് മാത്യൂ

ജോര്‍ജ് മാത്യൂ അനില്‍ പെണ്ണുക്കര Published on 08 June, 2013
ഒ.സി.ഐ കാര്‍ഡ് കൊണ്ട് ഇന്ത്യയില്‍ ഒരു സിം കാര്‍ഡ് പോലും എടുക്കാനാവില്ല: ജോര്‍ജ് മാത്യൂ
കോട്ടയം : കേന്ദ്രസര്‍ക്കാരിന്റെ ഒ.സി.ഐ കാര്‍ഡ് കൊണ്ട് അമേരിക്കന്‍ മലയാളികള്‍ക്ക് യാതൊരു പ്രയോജനവുമില്ലെന്നും, നാട്ടില്‍ ഒരു സിം കാര്‍ഡുപോലും എടുക്കാന്‍ ഒ.സി.ഐ. കാര്‍ഡ് ഉപകരിക്കില്ലെന്നും ഫോമാ പ്രസിഡന്റ് ജോര്‍ജ്ജ് മാത്യൂ പറഞ്ഞു.

കോട്ടയത്ത് പത്രലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒ.സി.ഐ. അപേക്ഷാ ഫീസ് വര്‍ദ്ധന പിന്‍വലിക്കുക, മെയിലിംഗ് ഫീസ് ഏകീകൃതമാക്കുക, ഒ.സി.ഐ, പാന്‍, പി.ഐ.ഒ കാര്‍ഡുകള്‍ ഏകീകരിച്ച് അമേരിക്കന്‍ ഗ്രീന്‍ കാര്‍ഡിന്റെ മാതൃകയില്‍ ഒരു തിരിച്ചറിയില്‍ രേഖയായി മാറ്റുക എന്ന ആവശ്യങ്ങള്‍ ഫോമ മുന്നോട്ട് വച്ചിട്ടുണ്ട്. ഒ.സി.ഐ. വിഷയത്തില്‍ കേരളത്തിലെ മന്ത്രിമാരും എംഎല്‍എമാരുമായി ഫോമാ നേതാക്കള്‍ ചര്‍ച്ച നടത്തി കേരളാ എംപിമാര്‍ക്ക് ഇത് സംബന്ധിച്ച് പ്രമേയം സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ പഠനാവസരങ്ങളൊരുക്കുന്നതിന് ഗ്രാന്‍ഡ് കാനിയന്‍ യൂണിവേഴ്‌സിറ്റിയുമായി സംഘടന ധാരണയിലെത്തിയിട്ടുണ്ട്. ഇതനുസരിച്ച് സര്‍വ്വകലാശാല കോഴ്‌സുകള്‍ക്ക് ഫോമാ വഴി അപേക്ഷിക്കുന്നവര്‍ക്ക് കോഴ്‌സ് ഫീസിന്റെ 15 ശതമാനം ഇളവ് ലഭിക്കും.

പത്രസമ്മേളനത്തില്‍ ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യൂ, ഫോമാ കേരളാ ലെയ്‌സണ്‍ ഓഫീസര്‍ രാജന്‍ നായര്‍, ഗോപാലന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഒ.സി.ഐ കാര്‍ഡ് കൊണ്ട് ഇന്ത്യയില്‍ ഒരു സിം കാര്‍ഡ് പോലും എടുക്കാനാവില്ല: ജോര്‍ജ് മാത്യൂ
Join WhatsApp News
Manoj M. 2013-06-09 13:51:23
"ലൈസൻസ് രാജ്" എന്നായിരുന്നു ഈ രാജ്യം അടുത്തകാലം വരെ പരക്കെ അറിയപ്പെട്ടിരുന്നത്. എന്തിനും കുറെ 'ഫോറങ്ങളും' അതു ഒപ്പിട്ടു കൊടുത്തു ചില്ലറ വാങ്ങുന്ന 'ഗസറ്റഡ് അപ്പീസറന്മാരും, ക്ലാർക്ക്,  പ്യൂണ്‍ തുടങ്ങിയ തസ്തികകൾ ഉണ്ടാക്കി കുടുംബത്തിലും സമുദായത്തിലും ഉള്ളവർക്കെല്ലാം നിയമനങ്ങളും  നൽകി സർക്കാർ പണം വീതിച്ചു വീട്ടിൽ കൊണ്ടു വന്നു സൗഖ്യമായി ജീവിതം കഴിച്ചിരുന്ന ഒരു സമൂഹം!  വളരെ നാളുകളായി അത് നില നിർത്തി പ്പോരുന്ന  നാട്! അതൊക്കെ മാറിക്കിട്ടാൻ വൈകും. നമ്മൾ അമേരിക്കയിലെയും യൂറോപ്പിലെയും രീതികൾ കണ്ടപ്പോൾ അതൊക്കെ ഈ  പൊളിഞ്ഞ രീതികളോട്  വെറുപ്പുണ്ടാവുന്നതു സ്വഭാവികം!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക