Image

ലെനിന്‍ ചിത്രത്തില്‍ ഫഹദ്‌- പദ്‌മപ്രിയ പ്രധാനവേഷത്തില്‍

Published on 08 June, 2013
ലെനിന്‍ ചിത്രത്തില്‍ ഫഹദ്‌- പദ്‌മപ്രിയ പ്രധാനവേഷത്തില്‍
പ്രശസ്‌ത സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ പുതിയ ചിത്രത്തില്‍ ഫഹദ്‌ ഫാസിലും പത്മപ്രിയയും പ്രധാനവേഷത്തില്‍ എത്തുന്നു. ചിത്രത്തിന്റെ പേര്‌ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഒരു കലാകാരന്‍ നേരിടേണ്ടിവരുന്ന പ്രതിസന്ധികളും ധര്‍മ്മസങ്കടങ്ങളുമാണ്‌ ചിത്രത്തിന്റെ പ്രമേയമെന്ന്‌ ലെനിന്‍ പറയുന്നു. പഴയകാലത്ത്‌ കലാകാരന്മാര്‍ ക്രിയാത്മകമായി ഏറെ സ്വാതന്ത്ര്യം അനുഭവിച്ചിരുന്നു എന്നാല്‍ അത്‌ ഇന്നത്തെ തലമുറയ്‌ക്ക്‌ അന്യമാണോ. ഒരു വിഷയത്തിലും തുറന്ന ചര്‍ച്ചകള്‍ നടത്താന്‍ ഇന്ന്‌ സ്വാതന്ത്ര്യമില്ല. സിനിമാരംഗത്തും ഇത്തത്തിലുള്ള പ്ര്‌ശ്‌നങ്ങളുണ്ട്‌. ഈ സ്വാതന്ത്ര്യക്കുറവിനെയാണ്‌ സിനിമയില്‍ വിഷയമാക്കുന്നത്‌ ലെനിന്‍ രാജേന്ദ്രന്‍ പറഞ്ഞു.

ഇതാദ്യമായിട്ടാണ്‌ ഫഹദും പത്മപ്രിയയും ഒന്നിയ്‌ക്കുന്നത്‌. ഈ ചിത്രത്തില്‍ നടന്‍ ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്‌.
ലെനിന്‍ ചിത്രത്തില്‍ ഫഹദ്‌- പദ്‌മപ്രിയ പ്രധാനവേഷത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക