Image

പ്രവാസി കേരളാ കോണ്‍ഗ്രസ്‌ (എം) ബിസിനസ്‌ മീറ്റ്‌ സംഘടിപ്പിക്കുന്നു

റെജി പാറയ്‌ക്കന്‍ Published on 28 September, 2011
പ്രവാസി കേരളാ കോണ്‍ഗ്രസ്‌ (എം) ബിസിനസ്‌ മീറ്റ്‌ സംഘടിപ്പിക്കുന്നു
ന്യൂകാസില്‍: പ്രവാസി കേരളാ കോണ്‍ഗ്രസ്‌ (എം) ആഗോളസംഗമത്തിന്റെ ഭാഗമായി 2012 ജൂലൈ അവസാനത്തോടു കൂടി ഇംഗ്ലണ്ടിലെ ന്യൂകാസിലില്‍ ആഗോള ബിസിനസ്‌ മീറ്റ്‌ സംഘടിപ്പിക്കുമെന്ന്‌ കോ - ഓര്‍ഡിനേറ്റര്‍മാര്‍ അറിയിച്ചു.

വിവിധ രാജ്യങ്ങളില്‍ ജീവിക്കുന്ന കേരളാ കോണ്‍ഗ്രസ്‌ അനുഭാവികളുടെ രണ്ടു ദിവസത്തെ പ്രതിനിധി സമ്മേളനം കേരള ധനകാര്യമന്ത്രി കെ.എം. മാണി ഉദ്‌ഘാടനം ചെയ്യും. ജലസേചന മന്ത്രി പി.ജെ. ജോസഫ്‌ മുഖ്യപ്രഭാഷണം നടത്തും. കേരളാ കോണ്‍ഗ്രസിന്റെ മുഴുവന്‍ എംഎല്‍എമാരും ജോസ്‌ കെ. മാണി എംപി.യും സംസ്‌ഥാന ഭാരവാഹികളും കോര്‍പറേഷന്‍ ചെയര്‍മാന്‍മാരും ആഗോള ബിസിനസ്‌ മീറ്റില്‍ പങ്കെടുക്കുമെന്ന്‌ പ്രതീക്ഷിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ഓസ്‌ട്രേലിയയില്‍ നിന്നും പ്രസിഡന്റ്‌ റെജി പാറയ്‌ക്കന്റെ നേതൃത്വത്തില്‍ മെല്‍ബണ്‍ ഘടകം പ്രസിഡന്റ്‌ സെബസ്‌റ്റിയന്‍ ജേക്കബ്‌, മറ്റു ഭാരവാഹികളായ തോമസ്‌ വാതപ്പള്ളി, അലക്‌സ്‌ കുന്നത്ത്‌, ജോസഫ്‌ വരിക്കമാന്‍തൊട്ടി, കിഷോര്‍ ജോസ്‌, സജി മുണ്ടയ്‌ക്കന്‍, ഫിലിപ്‌ തയ്യില്‍, സജി ഇല്ലിപ്പറമ്പന്‍, സേവ്യര്‍ എടത്വാ എന്നിവരും യുഎസില്‍ നിന്ന്‌ ജെയ്‌ബു കുളങ്ങര, പി.സി. മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധികളും ന്യൂസീലന്‍ഡില്‍ നിന്നും ബിജോമോന്‍ ചേന്നാത്ത്‌, എബി കുര്യാക്കോസ്‌, കെ.പി. ഷിബു എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധികളും യുഎഇയില്‍ നിന്നും ഏബ്രഹാം പി. സജിയുടെ നേതൃത്വത്തിലുള്ള പ്രതിനിധികളും ബിസിനസ്‌ മീറ്റിന്‌ നേതൃത്വം നല്‍കും.

കൂടാതെ കേരളത്തിലെ പ്രമുഖ ബിസിനസ്‌ സ്‌ഥാപനങ്ങളുടെ പ്രതിനിധികളും ഇംഗ്ലണ്ടിലെ ചേംബര്‍ ഓഫ്‌ കൊമേഴ്‌സിന്റെ പ്രതിനിധികളും രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന ബിസിനസ്‌ മീറ്റില്‍ പങ്കെടുക്കുമെന്ന്‌ കോ ഓര്‍ഡിനേറ്റര്‍മാര്‍ അറിയിച്ചു.

ഓസ്‌ട്രേലിയയില്‍ നിന്നും ബിസിനസ്‌ മീറ്റില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ മെല്‍ബണ്‍ ഘടകം പ്രസിഡന്റ്‌ സെബാസ്‌റ്റിയന്‍ ജേക്കബിനെ ബന്ധപ്പെടണമെന്ന്‌ അറിയിച്ചു. രണ്ടു ദിവസത്തെ ന്യൂകാസിസിലെ താമസവും ഭക്ഷണവും ടൂര്‍ പാക്കേജും തികച്ചും സൗജന്യമായിരിക്കും. പ്രവാസി കേരള കോണ്‍ഗ്രസ്‌ ആഗോള കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദ്യമായിട്ടാണ്‌ വിദേശ രാജ്യത്ത്‌ ബിസിനസ്‌ മീറ്റ്‌്‌ സംഘടിപ്പിക്കുന്നതെന്ന്‌ ഭാരവാഹികള്‍ അവകാശപ്പെട്ടു.
പ്രവാസി കേരളാ കോണ്‍ഗ്രസ്‌ (എം) ബിസിനസ്‌ മീറ്റ്‌ സംഘടിപ്പിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക