Image

ബ്രദര്‍ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം യൂറോപ്പിലും അമേരിക്കയിലും ഓസ്‌ട്രേലിയയിലും

Published on 10 June, 2013
ബ്രദര്‍ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം യൂറോപ്പിലും അമേരിക്കയിലും ഓസ്‌ട്രേലിയയിലും
കോട്ടയം: ജീവിത സ്‌പര്‍ശിയായ വചന വിരുന്നിലൂടെ കുടുംബങ്ങളെ വിശ്വാസത്തിലും സ്‌നേഹത്തിലും പ്രാര്‍ഥനയിലും ആഴപ്പെടുത്തുവാന്‍ ലോകപ്രശസ്‌ത കുടുംബ പ്രേഷിതനും വചന പ്രഘോഷകനും ജീവകാരുണ്യ പ്രവര്‍ത്തകനും മെസേജ്‌ മിഷന്‍ ഡയറക്‌ടറും സംഗീതജ്ഞനുമായ ബ്രദര്‍ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന ജീവിത നവീകരണ ധ്യാനം ഓഗസ്റ്റ്‌ രണ്‌ടു മുതല്‍ സെപ്‌റ്റബര്‍ അഞ്ചു വരെ യൂറോപ്പിലും സെപ്‌റ്റംബര്‍ ആറു മുതല്‍ ഒക്‌ടോബര്‍ ആറു വരെ അമേരിക്കയിലും തുടര്‍ന്ന്‌ നവംബര്‍ മുപ്പതുവരെ ഓസ്‌ട്രേലിയയിലും നടത്തപ്പെടുന്നു.

വിവിധ ധ്യാനരീതികളില്‍ നിന്ന്‌ വ്യത്യസ്‌തമായി മനുഷ്യന്റെ പ്രായോഗിക ജീവിത പ്രശ്‌നങ്ങള്‍ക്ക്‌ ദൈവോന്മുഖമായി ഉത്തരം നേടാനും പ്രശ്‌നങ്ങള്‍ പ്രാര്‍ഥനയോടെ അതിജീവിച്ച്‌ സമാധാനവും ആത്മീയ സന്തോഷവും നേടി, മാതൃകാ ജീവിതത്തിലൂടെ തലമുറകള്‍ക്ക്‌ നന്മ പകര്‍ന്നു നല്‍കാനും തിരുവചന പ്രബോധനങ്ങളും പ്രായോഗിക ജീവിതപാഠങ്ങളും മുപ്പത്‌ വര്‍ഷത്തെ ഫാമിലി കൗണ്‍സിലിംഗ്‌ അനുഭവങ്ങളും അറിവുകളും പങ്കുവച്ച്‌ ബ്രദര്‍ സണ്ണി സ്റ്റീഫന്‍ നല്‍കുന്ന പ്രബോധനങ്ങള്‍, കുടുംബങ്ങള്‍ക്ക്‌ ഉണര്‍വും പ്രാര്‍ഥനാജീവിതത്തിന്‌ പ്രചോദനവുമാണെന്ന്‌ മെസേജ്‌ മിഷന്‍ ഇന്റര്‍നാഷണല്‍ ചാപ്ലെയിന്‍ റവ. ഫാ. ജെ. മണക്കുന്നേല്‍ അഭിപ്രായപ്പെട്ടു.

ധ്യാനത്തോടനുബന്ധിച്ച്‌ യുവജനങ്ങള്‍ക്കുവേണ്‌ടിയുള്ള പ്രത്യേകം ക്ലാസുകള്‍ക്ക്‌ എസ്‌ബി കോളജ്‌ മുന്‍ പ്രിന്‍സിപ്പലും ആത്മീയ ചിന്തകനുമായ റവ. ഡോ. ടോം കുന്നുംപുറവും ബ്രദര്‍ ജിജിമോന്‍ കുഴിവേലിലും നേതൃത്വം നല്‍കും. കൗണ്‍സിലിംഗിനും സൗകര്യമുണ്‌ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഓസ്‌ട്രേലിയ: ജിജിമോന്‍ കുഴിവേലില്‍ 0061 402 652 646, യൂറോപ്പ്‌: ജോബി തെക്കേക്കര 0041 555 340 051, അമേരിക്ക: ബിജു 847 630 6462. Email: messagemission@hotmail.com / www.themessagemission.org
ബ്രദര്‍ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം യൂറോപ്പിലും അമേരിക്കയിലും ഓസ്‌ട്രേലിയയിലും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക