Image

ലിബര്‍ട്ടി കപ്പ്‌ സോക്കര്‍ ടൂര്‍ണ്ണമെന്റ്‌-ന്യൂയോര്‍ക്ക്‌ ഐലന്‍ഡേഴ്‌സ്‌ ചാമ്പ്യന്മാര്‍

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 29 September, 2011
ലിബര്‍ട്ടി കപ്പ്‌ സോക്കര്‍ ടൂര്‍ണ്ണമെന്റ്‌-ന്യൂയോര്‍ക്ക്‌ ഐലന്‍ഡേഴ്‌സ്‌ ചാമ്പ്യന്മാര്‍
ഫിലഡല്‍ഫിയ: ലിബര്‍ട്ടി കപ്പ്‌ സോക്കര്‍ ടൂര്‍ണ്ണമെന്റില്‍ ന്യൂയോര്‍ക്ക്‌ മലയാളി സ്‌പോര്‍ട്‌സ്‌ ക്ലബ്ബിന്റെ (NYMSC) സോക്കര്‍ ഡിവിഷനായ ന്യൂയോര്‍ക്ക്‌ ഐലന്‍ഡേഴ്‌സ്‌ ചാമ്പ്യന്മാരായി. സെപ്‌തംബര്‍ 25-ന്‌ നടന്ന വാശിയേറിയ ഫൈനലില്‍ ഫിലഡല്‍ഫിയ ആര്‍സനലിനെ എതിരില്ലാത്ത ഒരു ഗോളിനു തോല്‌പിച്ചാണ്‌ ന്യൂയോര്‍ക്ക്‌ ഐലന്‍ഡേഴ്‌സ്‌ ലിബര്‍ട്ടി കപ്പ്‌ ചാമ്പ്യന്മാരായത്‌.

നേരത്തെ നടന്ന ലീഗ്‌ മത്സരത്തില്‍ ബാള്‍ട്ടിമൂര്‍ ഖിലാടിസിനെ 3-1 നു തോല്‌പിച്ചാണ്‌ ഫൈനലില്‍ കടന്നത്‌. ടൂര്‍ണ്ണമെന്റിലെ മികച്ച ഡിഫന്‍ഡറായി ഐലന്‍ഡേഴ്‌സ്‌ സജി തുരുത്തിക്കാട്‌ (സജി തോമസ്‌) അര്‍ഹനായി. ടൂര്‍ണ്ണമെന്റിലുടനീളം അത്യു ഗ്രന്‍ പ്രകടനം കാഴ്‌ചവെച്ച ടീം അര്‍ഹിക്കുന്ന വിജയം നേടിയതായി ക്ലബ്ബ്‌ പ്രസിഡന്റ്‌ റജി ജോര്‍ജ്ജ്‌ അവകാശപ്പെട്ടു.
ലിബര്‍ട്ടി കപ്പ്‌ സോക്കര്‍ ടൂര്‍ണ്ണമെന്റ്‌-ന്യൂയോര്‍ക്ക്‌ ഐലന്‍ഡേഴ്‌സ്‌ ചാമ്പ്യന്മാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക