Image

നോക്കുകീ പരിശുദ്ധ ജനനിയെ (കവിത: ജോര്‍ജ്‌ നടവയല്‍)

Published on 29 September, 2011
നോക്കുകീ പരിശുദ്ധ ജനനിയെ (കവിത: ജോര്‍ജ്‌ നടവയല്‍)
അനന്യ ഹൃദയ നൈര്‍മല്യത്തിന്റെ
സ്‌നിഗ്‌ദ്ധാകാരമീഭൂവിലവതരിച്ചതെന്നെന്ന്‌
മഹത്‌ വ്യക്തികളാരേലും
കേരള ധരയിലെ വൈഭവധനരാരേലും
ഭാരതഭൂവിലെ മഹാതിശയരാരേലും
ഈ ലോകത്തറവാട്ടിലെ മഹാശയരാരേലും
ഇനിയും പഠിയ്‌ക്കാതിരിയ്‌ക്കുന്നെങ്കിലിതാ
നോക്കുകീ പരിശുദ്ധ ജനനിയെ
എന്റെ അമ്മയെ! ഈ പൂം പൊന്മേനിയഴക്‌
ഈ ചിത്തവെണ്മ, ഈ ആത്മാഗ്നികാന്തി പിറന്നത്‌,
അമലോത്ഭവമാസമാം സെപ്‌റ്റമ്പറിലെ
വെണ്‍ കൊറ്റക്കുടചൂടിയ അഷ്ടദിനത്തിലല്ലോ!!
ഈരേഴു പതിനാലുലകിലും  മന്ദസ്‌മിതം തൂകുമവള്‍!
ഇഭുവനത്തിന്‌ സൂര്യതിലകമായ്‌
എന്നമ്മയവള്‍ ദീര്‍ഘം ദീര്‍ഘം വാഴ്‌ക!!!
അവളെ യീ ലോകത്തേയ്‌ക്കാവഹിച്ച
മാതൃപിതൃപരമ്പരകള്‍ക്കു വന്ദനം വന്ദനം!
ലോകൈക ശില്‌പിക്കും വന്ദനം!!!
നോക്കുകീ പരിശുദ്ധ ജനനിയെ (കവിത: ജോര്‍ജ്‌ നടവയല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക