Image

ജനാധിപത്യം സിന്ദാബാദ്..! ഞങ്ങളുടെ ഇഷ്ടം സിന്ദാബാദ്…! ആരുണ്ടിവിടെ ചോദിക്കാന്‍ ?

അനില്‍ പെണ്ണുക്കര Published on 12 June, 2013
ജനാധിപത്യം സിന്ദാബാദ്..! ഞങ്ങളുടെ ഇഷ്ടം സിന്ദാബാദ്…! ആരുണ്ടിവിടെ ചോദിക്കാന്‍ ?
ഭാരതത്തിന്റെ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് നടത്തിയ വിദേശയാത്രകള്‍ക്ക് അല്പം പൈസാ ചിലവായി. പൈസാ കണക്കില്‍ പറയുമ്പോള്‍ കോടികള്‍ വരും! എന്തിനായിരുന്നുവോ ഈ യാത്രകള്‍ ? അത് നമുക്ക് പ്രതിഭാ പാട്ടീലിനോട് ചോദിക്കാം. അതുപോട്ടെ…

മന്‍മോഹന്‍സിംഗ് രാജ്യസഭയിലേക്ക് അഞ്ചാമതും തിരഞ്ഞെടുക്കപ്പെട്ടവിവരം നാമെല്ലാം അറിഞ്ഞല്ലോ..?ആസാമില്‍ നിന്നാണ് ഇത്തവണയും അദ്ദേഹം എംപിയാകുന്നത്. പത്രവാര്‍ത്തവായിച്ചപ്പോള്‍ വലിയ ആശ്വാസം തോന്നി.

പണചെലവില്ലാതെ രാജ്യത്തെ ഒരു പ്രജയുടെ മുന്നിലും തലകുനിക്കാതെ ഈസിയായി എംപി ആയല്ലോ. എന്തു ജനദ്രോഹനയമുണ്ടെങ്കിലും ജനങ്ങളെ ഭയക്കേണ്ടതില്ല. ജനക്കൂട്ടവും പൊതുസമ്മേളനവും പെരുമാറ്റച്ചട്ടവും ഒന്നും ഒരു ശല്യവുമില്ല.

ചില്ലറ വ്യാപാരമോ, വന്‍കിടവ്യാപാരമോ ഓഹരി വിറ്റഴിക്കലോ, ടുജിയോ, കല്‍ക്കരിയോ, ഏഷ്യന്‍ ഗെയിംസോ ഒന്നും ഒരു പ്രശ്‌നമല്ല.

പോസ്റ്റര്‍ ഒട്ടിച്ചും, പോലീസിന്റേയും അക്രമികളുടേയും തല്ലുമേററ് ജീവിതം മുഴുവന്‍ ജനങ്ങള്‍ക്കൊപ്പം ജീവിക്കുന്ന നേതാക്കള്‍ക്ക് ഇന്ത്യയില്‍ അധികാരത്തിലെത്താന്‍ സാഹചര്യമില്ല.

ഭര്‍ത്താവിനെ തുടര്‍ന്നെ അടുക്കളക്കാരിയായ ഭാര്യ പാര്‍ട്ടി പ്രസിഡന്റും, മന്ത്രിയും,

 പ്രസിഡന്റുമാകുന്നത് രസാവഹമായ കാര്യമാണ്. അതിനും കൈപിടിക്കുന്ന ജനകീയ നേതാവും, അടിയും തൊഴിയുമേല്‍ക്കുന്ന പാവങ്ങളും എന്തു ചെയ്യാന്‍ ?

തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് മികച്ച വിജയം നേടിക്കൊടുത്തവര്‍, ജനങ്ങള്‍ പ്രതീക്ഷയോടെ തെരഞ്ഞെടുത്തുവിട്ടവര്‍ ഒന്നുമല്ലാതെയാകുമ്പോള്‍ ഉന്നതഉദ്യോഗം വഹിച്ചതിന്റെ പേരില്‍ വിദ്യകൊണ്ട് മാത്രം പേരെടുത്തവര്‍ ജനമറിയാതെ ഭരണക്കാരനാകുന്നു.

വാല്‍ക്കഷ്ണം
ജനാധിപത്യം സിന്ദാബാദ്… ഞങ്ങളുടെ ഇഷ്ടം സിന്ദാബാദ്… ആരുണ്ടിവിടെ ചോദിക്കാന്‍?
ജനാധിപത്യം സിന്ദാബാദ്..! ഞങ്ങളുടെ ഇഷ്ടം സിന്ദാബാദ്…! ആരുണ്ടിവിടെ ചോദിക്കാന്‍ ?
Join WhatsApp News
Tom Abraham 2013-06-12 09:21:22
Chinese leader is also going around the world now, spending their money for some special international reasons, prevention of tension, trade relationships. Both countries china and India have huge population problem to tackle. Our present  PM has led the Nation from Nehru And Indira Eras to a more modern age, with highly sophisticated missiles , strong alliance against terrorism, and continuing fight against poverty. This is the most successful democracy in the world even communist china is envious about. Look at Pakistan s pathetic situation even with American support. Should I say more ? 
EAST OR WEST,INDIA IS THE BEST.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക