Image

ദിലീപും മഞ്‌ജു വാര്യരും വിവാഹമോചന ഹര്‍ജി ഉടന്‍ ഫയല്‍ ചെയ്യും

Published on 12 June, 2013
ദിലീപും മഞ്‌ജു വാര്യരും വിവാഹമോചന ഹര്‍ജി ഉടന്‍ ഫയല്‍ ചെയ്യും
തൃശൂര്‍: നടന്‍ ദിലീപും ഭാര്യയും നര്‍ത്തകിയുമാ മഞ്‌ജു വാര്യരും തമ്മിലുള്ള വിവാഹമോചന ഹര്‍ജി ഉടന്‍ ഫയല്‍ ചെയ്യുമെന്ന്‌ റിപ്പോര്‍ട്ട്‌. ഇന്നലെ വൈകിട്ട്‌ മഞ്‌ജു ജീവനാംശത്തിന്‌ വേണ്ടി തൃശൂരിലെ കുംടുംബ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്‌തുവെന്ന്‌ പ്രചരണമുണ്ടായിരുന്നു. ഇതിനായി കോടതിയില്‍ മഞ്‌ജുവിന്റെ വക്കീലെത്തിയെങ്കിലും സംയുക്ത വിവാഹമോചന ഹര്‍ജി തന്നെ ഫയല്‍ ചെയ്യാമെന്ന ധാരണയില്‍ മടങ്ങുകയായിരുന്നു.

ദിലീപില്‍ നിന്ന്‌ ചെലവിനു കിട്ടണമെന്ന്‌ കാണിച്ച്‌ ഹര്‍ജി സമര്‍പ്പിക്കാനാണ്‌ ആലോചിച്ചിരുന്നത്‌. എന്നാല്‍ പൊടുന്നനെ തീരുമാനം മാറ്റുകയായിരുന്നു. കുറേ ദിവസങ്ങളായി ഇരുവരുടെയും വിവാഹമോചനം സംബന്ധിച്ച കഥകള്‍ പ്രചരിക്കുകയായിരുന്നു.

'വിവാഹമോചന കഥകള്‍ പുതുമയുള്ളതല്ലെന്നും, ദീര്‍ഘകാലമായി കേട്ടുകൊണ്ടിരിക്കുന്നത്‌ ആണെന്നുമായിരുന്നു' ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മഞ്‌ജു വാര്യരുടെ വീട്ടുകാരുടെ പ്രതികരണം.

നൃത്തം ചെയ്യാന്‍ അനുവദിച്ചില്ലെങ്കില്‍ മഞ്‌ജു വിവാഹമോചനം തേടുമെന്നായിരുന്നു ഇന്നലെ രാവിലെ മുതല്‍ പ്രചരിച്ചിരുന്ന വാര്‍ത്ത. ഇത്‌ വൈകീട്ടാകുന്‌പോഴേക്കും ജീവനാംശം തേടിയുള്ള ഹര്‍ജി സമര്‍പ്പിക്കുന്നതിലും വിവാഹമോചനം തേടുന്ന തീരുമാനത്തിലുമെത്തി.
ദിലീപും മഞ്‌ജു വാര്യരും വിവാഹമോചന ഹര്‍ജി ഉടന്‍ ഫയല്‍ ചെയ്യുംദിലീപും മഞ്‌ജു വാര്യരും വിവാഹമോചന ഹര്‍ജി ഉടന്‍ ഫയല്‍ ചെയ്യും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക