Image

മാവേലി എഫ്‌.എം 2011 മെഗാഷോയോടെ ഓണാഘോഷ സമാപനം

ജോയിച്ചന്‍ പുതുക്കുളം Published on 29 September, 2011
മാവേലി എഫ്‌.എം 2011 മെഗാഷോയോടെ ഓണാഘോഷ സമാപനം
ഡിട്രോയിറ്റ്‌: ഡിട്രോയിറ്റ്‌ മലയാളി അസോസിയേഷന്റെ (ഡി.എം.എ) വര്‍ണ്ണാഭമായ ഓണാഘോഷ പരിപാടികള്‍ ചാക്യാര്‍കൂത്ത്‌, പുലിക്കളി, ചെണ്ടമേളം, ഓണപ്പാട്ട്‌, തിരുവാതിര, നൂതന നൃത്തനൃത്യങ്ങള്‍ എന്നിവയോടെ ഓഡിറ്റോറിയം നിറഞ്ഞുകവിഞ്ഞ പ്രവാസി മലയാളികള്‍ക്ക്‌ വ്യത്യസ്‌തമായ അനുഭൂതിയും ആഘോഷവുമായിരുന്നു.

ആവിട്ടം നാളില്‍ വാര്‍ഡ്‌ ലേക്ക്‌ നോര്‍ത്തേണ്‍ ഹൈസ്‌കൂളില്‍ നടന്ന ഓണസദ്യയിലും കലാപരിപാടികളിലുമായി ആയിരത്തില്‍പ്പരം മലയാളികള്‍ പങ്കെടുത്തു.മെട്രോ ഡിട്രോയിറ്റിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്‌മയായ ഡി.എം.എയുടെ ഓണാഘോഷ വേളയിലെ സന്തോഷം പങ്കുവെയ്‌ക്കാന്‍ ഇതര ഇന്ത്യന്‍ സംഘടനാ പ്രതിനിധികളും ഒട്ടേറെ സ്വദേശികളും സന്നിഹിതരായിരുന്നു. ആഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ട്‌ മലയാള സിനിമാ-മിമിക്‌സ്‌ വേദികളിലെ പതിനാറോളം കലാകാരന്മാര്‍ പങ്കെടുത്ത മാവേലി എഫ്‌.എം 2011 എന്ന മെഗാഷോ അരങ്ങേറി. പ്രശസ്‌ത സിനിമാ താരങ്ങളായ റഹ്‌മാന്‍, ജ്യോതിര്‍മയി, മഞ്‌ജു പിള്ള എന്നിവരോടൊപ്പം നടനും ഗായകനുമായ വിനീത്‌ ശ്രീനിവാസനും പങ്കെടുത്ത പരിപാടികള്‍ പതിവ്‌ സിനിമാറ്റിക്‌ പരിപാടികളില്‍ നിന്നും വ്യത്യസ്‌തമായ അനുഭവമായിരുന്നു.

ആഘോഷപരിപാടികള്‍ക്ക്‌ പ്രസിഡന്റ്‌ ഗിരീഷ്‌ നായര്‍, സെക്രട്ടറി ഡയസ്‌ തോമസ്‌, വൈസ്‌ പ്രസിഡന്റ്‌ പോള്‍ കുര്യാക്കോസ്‌, ജോയിന്റ്‌ സെക്രട്ടറി സാം മാത്യു, ട്രഷറര്‍ സൈജന്‍ ജോസഫ്‌, ആകാശ്‌ ഏബ്രഹാം, രാജേഷ്‌ നായര്‍, തോമസ്‌ കര്‍ത്തനാള്‍, ശാലു ഡേവിഡ്‌, ഡിംബിള്‍ ജിജി എന്നിവര്‍ നേതൃത്വം നല്‍കി. സുരേന്ദ്രന്‍ നായര്‍, ഡിട്രോയിറ്റ്‌ (248 837 9897) അറിയിച്ചതാണിത്‌.
മാവേലി എഫ്‌.എം 2011 മെഗാഷോയോടെ ഓണാഘോഷ സമാപനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക