Image

ബ്രോങ്ക്‌സ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയത്തിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 29 September, 2011
ബ്രോങ്ക്‌സ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയത്തിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്നു
ന്യൂയോര്‍ക്ക്‌: ബ്രോങ്ക്‌സ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയത്തിന്റെ പത്താം വാര്‍ഷികം 2012 ജൂണ്‍ മുപ്പതാം തീയതി ശനിയാഴ്‌ച ഭക്ത്യാഢംഭരപൂര്‍വ്വം ആഘോഷിക്കാന്‍ തീരുമാനിച്ചു. സ്ഥലപരിമിതി മൂലം ബ്രോങ്കില്‍ തന്നെയുള്ള കാര്‍ഡിനല്‍ സ്‌പെല്‍മാന്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയമാണ്‌ ആഘോഷവേദിയായി തെരഞ്ഞെടുത്തിരിക്കുന്നത്‌.

മതമേലധ്യക്ഷന്മാര്‍, സമൂഹിക-സാംസ്‌കാരിക-സാമുദായിക നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. തുടര്‍ന്ന്‌ വിവിധ കലാപരിപാടികളും ആഘോഷങ്ങള്‍ക്ക്‌ മാറ്റുകൂട്ടുവാന്‍ അരങ്ങേറും.

ആഘോഷങ്ങളുടെ വിജയകരമായ നടത്തിപ്പിന്‌ വികാരി ഫാ. ജോസ്‌ കണ്ടത്തിക്കുടി രക്ഷാധികാരിയും, ജോസഫ്‌ കാഞ്ഞമല ചെയര്‍മാനുമായി 51 അംഗ കമ്മിറ്റിയും പ്രവര്‍ത്തനം ആരംഭിച്ചു. താഴെപ്പറയുന്നവരാണ്‌ വിവിധ കമ്മിറ്റികള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌. ജോസ്‌ മാളിയേക്കല്‍ (ചെയര്‍മാന്‍- സുവനീര്‍ കമ്മിറ്റി), ഡോ. ബേബി പൈലി (വൈസ്‌ ചെയര്‍മാന്‍0 സുവനീര്‍), ജോഷി തെള്ളിയാങ്കല്‍ (എഡിറ്റര്‍-സുവനീര്‍), ജോര്‍ജ്‌ കണ്ടംകുളം (ഫിനാന്‍സ്‌), ഷോളി കുമ്പിളുവേലി (മീഡിയ), ജോസ്‌ ഞാറക്കുന്നേല്‍ (ഔട്ട്‌ റീച്ച്‌), ചിന്നമ്മ പുതുപ്പറമ്പില്‍, ലീന ആലപ്പാട്ട്‌ (റസപ്‌ഷന്‍), സെബാസ്റ്റ്യന്‍ വിരുത്തിയില്‍ (പി.ആര്‍.ഒ), പ്രിയ ഒഴുകയില്‍ (അവാര്‍ഡ്‌സ്‌), മാത്യു പുതുപ്പള്ളി (ഫസലിറ്റീസ്‌), റോണി പള്ളിക്കാപറമ്പില്‍ (കള്‍ച്ചറല്‍ പ്രോഗ്രാം), തോമസ്‌ ചാമക്കാല (സെക്രട്ടറി).

പത്താം വാര്‍ഷികത്തിന്റെ ഭാഗമായി ഒരു സ്‌മരണിക പ്രസിദ്ധീകരിക്കുവാനും തീരുമാനിച്ചു. അതിന്റെ പ്രവര്‍ത്തനോദ്‌ഘാടനം തൃശൂര്‍ അതിരൂപതാ മുന്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ തൂങ്കുഴി, ജോര്‍ജ്‌ കണ്ടംകളത്തില്‍ നിന്നും ആദ്യ ചെക്ക്‌ ഏറ്റുവാങ്ങിക്കൊണ്ട്‌ നിര്‍വ്വഹിച്ചു.

ആദ്യകാലങ്ങളില്‍ ഈ ഇടവകയില്‍ അംഗമായിരിക്കുകയും പിന്നീട്‌ മറ്റ്‌ ഇടവകകളിലേക്ക്‌ സ്ഥലംമാറിപ്പോകുകയും ചെയ്‌ത എല്ലാവരേയും പത്താം വാര്‍ഷികത്തില്‍ പങ്കെടുപ്പിക്കുന്നതിനുള്ള തീവ്ര ശ്രമം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.

പത്താം വാര്‍ഷികത്തിന്റെ വിജയത്തിനായി എല്ലാ നല്ലവരായ ജനങ്ങളുടേയും സഹായസഹകരണങ്ങള്‍ ഉണ്ടാകണമെന്ന്‌ രക്ഷാധികാരി ഫാ. ജോസ്‌ കണ്ടത്തിക്കുടി, ചെയര്‍മാന്‍ ജോസഫ്‌ കാഞ്ഞമല, ട്രസ്റ്റിമാരായ ഇട്ടൂപ്പ്‌ കണ്ടംകുളം, ജോട്ടി പ്ലാത്തറ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

മീഡിയ കമ്മിറ്റി ചെയര്‍മാന്‍ ഷോളി കുമ്പിളുവേലി ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്‌.
ബ്രോങ്ക്‌സ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയത്തിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക