Image

വിദേശ ഇന്ത്യാക്കാരോടുള്ള ചിറ്റമ്മ നയം തിരുത്തിയില്ലങ്കില്‍ ഡോളര്‍ വില ഇനിയും കുതിച്ചുയരും: ഫോമ പൊളിറ്റിക്കല്‍ ഫോറം

ജോയിച്ചന്‍ പുതുക്കുളം Published on 12 June, 2013
വിദേശ ഇന്ത്യാക്കാരോടുള്ള ചിറ്റമ്മ നയം തിരുത്തിയില്ലങ്കില്‍ ഡോളര്‍ വില ഇനിയും കുതിച്ചുയരും: ഫോമ പൊളിറ്റിക്കല്‍ ഫോറം
ന്യൂയോര്‍ക്ക്‌: വിദേശ നിക്ഷേപകര്‍ 7600 കോടിയുടെ ഇന്ത്യന്‍ കടപത്രം വിറ്റഴിച്ചതോടെ അമേരിക്കന്‍ ഡോളറുമായുള്ള രൂപയുടെ മൂല്യം നിയന്ത്രിക്കാനാവാത്ത വിധം കുതിച്ചുയരുന്നു. വിദേശ ഇന്ത്യക്കാരുടെ നിക്ഷേപം മാത്രം മതിഎന്ന്‌ തീരുമാനിക്കുകയും അവരുടെ അടിസ്ഥാന അവകാശങ്ങള്‍ക്കെതിരെ ചിറ്റമ്മ നയം സ്വീകരിക്കുകയും ചെയ്‌ത ഭാരത സര്‍ക്കാരിനു ഇത്‌ കടുത്ത പ്രഹരം തന്നെ ആണ്‌. വിദേശ നിക്ഷേപകരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇനിയെങ്കിലും നടപടിയെടുത്തില്ലങ്കില്‍ മുന്നറിയിപ്പില്ലാത്ത ഇത്തരം കടുത്ത സാമ്പത്തിക നടപടികള്‍ ഇനിയുമുണ്ടാവാം.

ഇനി ഇന്ത്യയിലെ ആവശ്യ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചു നിര്‍ത്തണമെങ്കില്‍ തന്നെ ഡോളറുമായുള്ള മൂല്യനിയന്ത്രണം അടിയന്തരമായി നടപ്പിലാക്കണം. ഫോമാ പൊളിറ്റിക്കല്‍ ഫോറത്തിന്റെ വീക്കിലി കോണ്‍ഫറന്‍സില്‍ ചെയര്‍മാന്‍ തോമസ്‌ ടി ഉമ്മനും, കോര്‍ഡിനറ്റര്‍ പന്തളം ബിജു തോമസും പുറപ്പെടുവിച്ച സംയുക്ത പ്രസ്‌താവനയില്‍ അറിയിച്ചതാണിത്‌.
വിദേശ ഇന്ത്യാക്കാരോടുള്ള ചിറ്റമ്മ നയം തിരുത്തിയില്ലങ്കില്‍ ഡോളര്‍ വില ഇനിയും കുതിച്ചുയരും: ഫോമ പൊളിറ്റിക്കല്‍ ഫോറം
Join WhatsApp News
Kunjuraman Kaippattoor 2013-06-13 12:41:15
കഴിഞ്ഞ അറുപത്തിയഞ്ചു വർഷങ്ങൾ  മന്ത്രിപ്പദവികൾ വീതം വെച്ചു കൂട്ടത്തോടെ കയ്യിട്ടുവാരി ഖജനാവ് വെളുപ്പിക്കുകയാണ് കൊണ്ഗ്രസ്സു ചെയ്തു പോന്നിട്ടുള്ളത്. പ്രവാസിപ്പണം പിൻവലിക്കുന്നതും, വീണ്ടും തിരിച്ചിടുന്നതും ഇവരുടെ കലാപരമായ കളികൾ തന്നെയാണ്. പ്രവാസിയുടെ പേരു പറഞ്ഞു നടത്തുന്ന മറ്റൊരു വൻകൊള്ള! വലിയയൊരു  പ്രവാസി നിക്ഷേപം പ്രതീക്ഷിക്കുന്നുവെന്നും, പ്രശ്നം മൂന്നു ദിവസം കൊണ്ട് തീരുമെന്നും കഴിഞ്ഞ ദിവസം മന്ത്രി പറഞ്ഞു കഴിഞ്ഞു. ഇന്ത്യയിൽ നിന്നു വന്ന കറുത്ത പണം വെളുപ്പിച്ചു,  ഇവിടെ കെട്ടിക്കിടക്കുന്നതിൽ  നല്ലൊരു തുക തിരിച്ചു വരുന്നു എന്നർത്ഥം! തീർച്ചയായും അതു പ്രവാസിയുടെ പേരിൽ വരുന്നതും പോവുന്നതും തന്നെ! പക്ഷെ അതൊക്കെ ആരെന്നും എവിടെ നിന്ന് എന്നതൊന്നും പുറത്തു വരില്ലെന്നു മാത്രം. രൂപയുടെ വില കുറയുമ്പോൾ ഡോളർ കൊണ്ടുവരുക ആദായകരമല്ലോ? സ്വർണ്ണ വിലയിലെ മാറ്റവും, ഗൾഫു പ്രവാസികളുടെ പണം വരവ് കുറയുന്നതും, വൻപിച്ച സാമ്പത്തിക മാറ്റങ്ങൾക്കു കാരണമാവും. ഇന്ത്യാക്കാരെ പുറം നാട്ടിൽ വിറ്റു കിട്ടുന്ന കാശു മുഴുവനും മന്ത്രിമാരും മറ്റു ജനസേവകരും വീതം വെച്ചു വിദേശങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന പണത്തിന്റെ കാര്യങ്ങൾ നോക്കാൻ നടത്തുന്ന സന്ദർശനങ്ങൾ കൊണ്ടു തീർക്കുന്നു. കൂടാതെ ഓ.സി.ഐ പോലെ പ്രശ്നങ്ങൾ  ഉണ്ടാക്കി പ്രവാസികളെ ഉപദ്രവിക്കുന്നതും തിരിഞ്ഞടിക്കും. എൻ.ആർ.ഐ.കൾ  ഡബിൾ  ടാക്സ് നേരിടേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാൻ ഉണ്ടാക്കിയ ട്രീറ്റി നിലനില്ക്കുമ്പോഴും പൂർണ്ണമായ പരിഹാരമുണ്ടായിട്ടില്ല. ഇന്ത്യൻ കണക്കിൽ 20.6% ശതമാനം കൊടുത്ത ശേഷവും അമേരിക്കയിൽ നല്ലൊരു സംഖ്യ കൊടുക്കേണ്ടി വരുന്നതും, വിദേശ ബാങ്കിൽ പണം ഇടുന്നത് റിപ്പോർട്ട് ചെയ്യാത്തതിന്റെ പേരിൽ നേരിടേണ്ടി വരുന്ന പുതിയ വിനകൾ - വന്പിച്ച തോതിൽ സ്വത്തു നഷ്ടവും ഇന്ത്യൻ അമേരിക്കകാരുടെ ആപ്പിളക്കും. ചുരുക്കത്തിൽ ഇന്ത്യയിൽ പണനിക്ഷേപവും, വസ്തു വാങ്ങലും  വില്പ്പനയും, അതിന്റെ മാനേജുമെന്റും, പോക്ക് വരവും പ്രശ്നങ്ങളാവുന്നതോടെ അവിടം ഒഴിവാക്കുക എന്ന രീതിയിലേക്ക് സംഗതികൾ എത്തിച്ചേരും. അതിപ്പോൾ തുടങ്ങിക്കഴിഞ്ഞു.  
ക്രിയാന്മാകായി ചിന്തിക്കാനും പ്രവർത്തിക്കാനും കഴിവില്ലാത്ത ഒരുപറ്റം ഓൾഡ്‌-ഫാർട്ടുകളുടെ ഒടുക്കത്തെ കൊള്ളയും പിടിപ്പുകേടും രാജ്യത്തെയും ജനങ്ങളെയും കുട്ടിച്ചോറാക്കി മാറ്റിയിരിക്കുന്നു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക